സ്ത്രീകളുടെ വോട്ട് കൂട്ടത്തോടെ വരും; 2004 ആവർത്തിക്കും; എ.വിജയരാഘവൻ

vijayaraghavan3
SHARE

ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ സൂപ്പര്‍ സ്റ്റാറുകള്‍ ആവേണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ മനോരമന്യൂസ് നേരേ ചൊവ്വേയില്‍. ചൈത്ര തേരേസ ജോണ്‍ ഐപിഎസ്സുകാരിലെ പക്വതയില്ലാത്തവരുടെ കൂട്ടത്തില്‍പ്പെടും. 

ജനാധിപത്യത്തെക്കുറിച്ചുള്ള അറിവില്ലായ്മ ഉദ്യോഗസ്ഥര്‍ക്ക് പാടില്ല. ഐപിഎസ്സുകാര്‍ക്ക് എന്തുമ‌ാകാമെന്ന് കരുതുന്നത് തെറ്റാണെന്നും വിജയരാഘവന്‍ നേരേ ചൊവ്വേയില്‍ പറഞ്ഞു.

എന്‍എസ്എസ് പറയുന്നിടത്തല്ല നായര്‍ സമുദായം നില്‍ക്കുന്നതെന്ന് ബോധ്യപ്പെടുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. നായര്‍ സമുദായത്തിലെ പുരോഗമന വാദികള്‍ ഇടതുപക്ഷത്തിന്റെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കും. 

എന്‍എസ്എസ്സിനെയും എസ്എന്‍ഡിപിയെയും ഒരേ തുലാസില്‍ തൂക്കാനാകില്ല.  കേരളത്തില്‍ നവോത്ഥാനത്തിന്റെ തുടക്കക്കാരാണ് എസ്എന്‍ഡിപി. അത് കേവലം ഒരു ജാതിസംഘടനയല്ലെന്നും വിജയരാഘവന്‍ പറഞ്ഞു. 

എന്‍എസ്എസ് പറയുന്നിടത്തല്ല നായര്‍ സമുദായം  നില്‍ക്കുന്നതെന്ന് ബോധ്യപ്പെടുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ മനോരമന്യൂസ് നേരേ ചൊവ്വേയില്‍. നായര്‍ സമുദായത്തിലെ പുരോഗമന വാദികള്‍ ഇടതുപക്ഷത്തിന്റെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കും. കേരളത്തില്‍ നവോത്ഥാനത്തിന്റെ തുടക്കക്കാരാണ് എസ്എന്‍ഡിപിയെന്നും  വിജയരാഘവന്‍ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.