ശബരിമല; വിശ്വാസികളുടെ വികാരങ്ങള്‍ മാനിക്കണം; എ.പത്മകുമാർ

padmakumar-nere-chovve
SHARE

ശബരിമലയിലെ ആചാരസംരക്ഷണത്തിനിറങ്ങിയവര്‍ ആര്‍എസ്എസുകാര്‍ മാത്രമാണെന്ന് കരുതുന്നില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. അങ്ങനെയൊരു തെറ്റായ ധാരണ തനിക്കോ ദേവസ്വം ബോര്‍ഡിനോ ഇല്ല. മറിച്ചായിരുന്നെങ്കില്‍ സംഘപരിവാറിന്റെ ശക്തി എന്തായേനെയെന്നും പത്മകുമാര്‍ പറഞ്ഞു.

യുവതീപ്രവേശകാര്യത്തില്‍ യഥാര്‍ഥവിശ്വാസികളുടെ വിചാരവികാരങ്ങള്‍ മനസ്സിലാക്കണമെന്നാണ്  തന്റെ നിലപാടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. വിശ്വാസത്തിന്റെ പേരുപറഞ്ഞിറങ്ങിയവരില്‍ കപടവിശ്വാസികളുമുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയമുതലെടുപ്പ് അംഗീകരിക്കാനാവില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡ് പുനപരിശോധനാഹര്‍ജി നല്‍കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയില്‍ തന്ത്രിക്ക് യാതൊരു അധികാരവുമില്ലെന്ന വാദത്തോട് യോജിപ്പില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. തന്ത്രിയുടെ അധികാരത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് പത്മകുമാര്‍ നിലപാട് പരസ്യമാക്കിയത്. തന്ത്രിക്കും ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും അവരവരുടേതായ അധികാരങ്ങളും അവകാശങ്ങളുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വനിതാമതിലിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടുവെന്ന പ്രീതി നടേശന്റെ നിലപാടില്‍ കഴമ്പില്ലെന്ന് പത്മകുമാര്‍ പറഞ്ഞു. വനിതാമതിലില്‍ പങ്കെടുത്തവര്‍ അത്തരം തീരുമാനങ്ങള്‍ നന്നായി ആലോചിച്ച് എടുക്കണമായിരുന്നു. എന്തെങ്കിലും ആഗ്രഹിച്ചിട്ട് അത് ലഭിക്കാതെ വരുമ്പോള്‍ വഞ്ചിക്കപ്പെട്ടു എന്നുപറയുന്നതില്‍ കാര്യമില്ലെന്നും പത്മകുമാര്‍ പറഞ്ഞു. 

MORE IN NERE CHOVVE
SHOW MORE