പറഞ്ഞതൊന്നും വിഴുങ്ങാതെ വെള്ളാപ്പള്ളി; ബിജെപിയിൽ സവർണർ മാത്രം

Nera-chovve-main
SHARE

കേരളത്തിലെ ബിജെപിയില്‍ സമ്പൂര്‍ണ സവര്‍ണാധിപത്യമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഇതരസമുദായങ്ങളില്‍പ്പെട്ട ഒരു ജില്ലാപ്രസിഡന്റുപോലും ബിജെപിക്കില്ലാത്തത് ഇതിന് തെളിവാണ്. എസ്എന്‍ഡിപി യോഗം ബിജെപിയെ പിന്തുണയ്ക്കില്ല. തുഷാര്‍ വെള്ളാപ്പള്ളി പറയുന്നതുപോലെയല്ല യോഗം അനുഭാവികള്‍ വോട്ട് ചെയ്യുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല സമരത്തിന്റെ മറവില്‍ കേരളത്തില്‍ സര്‍ക്കാരിനെതിരെ രണ്ടാംവിമോചനസമരത്തിന് ശ്രമം നടന്നുവെന്ന ആരോപണത്തില്‍ ഉറച്ച് വെള്ളാപ്പള്ളി. ഇക്കാര്യത്തില്‍ താന്‍ ഒരിക്കലും നിലപാട് മാറ്റിയിട്ടില്ല. കെ.എം.മാണി എന്‍എസ്എസിനെ പിന്തുണച്ചത് ഇതിന് തെളിവാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു

MORE IN NERE CHOVVE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.