വൈകിയെങ്കിലും ഞാൻ എന്നെ തിരിച്ചറിഞ്ഞു; നേരെചൊവ്വെ ജയസൂര്യ

ncw-jayasurya-t
SHARE

അഭിനേതാവ് എന്ന നിലയിൽ എനിക്ക് ചെറിയൊരു അഹങ്കാരമുണ്ടായിരുന്നെങ്കിൽ ഒരു പരിധി വരെ അതു മാറ്റിത്തന്ന ചിത്രം കൂടിയാണ് ഞാൻ മേരിക്കുട്ടിയെന്നു നടൻ ജയസൂര്യ. കാരണം നിരവധി വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്ത അഭിനേതാവായിട്ടു കൂടി തനിക്കിത് എന്തുകൊണ്ട് ചെയ്യാൻ പറ്റുന്നില്ലെന്നോർത്ത് ഞാൻ കാരാവാനിൽ പോയിരുന്നു കരഞ്ഞിട്ടുണ്ട്. എത്രം ഷൂട്ട് ചെയ്തിട്ടും സംവിധായകന്റെ മുഖം തെളിയുന്നില്ല. എന്താണ് കുറവെന്നു മനസിലാകുന്നില്ല. അപ്പോഴാണ് ആ രംഗം ഷൂട്ട് ചെയ്യുന്നത്. മേരിക്കുട്ടി ദോശ ചുടുന്ന ആ സീനിലെ പിച്ചാണ് വേണ്ടതെന്നു സംവിധായകനും തനിക്കും തോന്നി. അപ്പോഴാണ് കാര്യങ്ങളുടെ സംഗതി പിടികിട്ടുന്നത്. മേരിക്കുട്ടിയെന്ന കഥാപാത്രത്തിന്റേത് സ്ത്രീ ശബ്ദമായിട്ടായിരുന്നു തുടക്കത്തിൽ എടുത്തത്. അതു കുറച്ച് ബുദ്ധിമുട്ടായിരുന്നു. എന്തോ ചങ്ങലക്കിട്ട അവസ്ഥ. ട്രാൻസ്ജെൻഡേഴ്സിന്റെ ഭൂരിഭാഗം പേരുടെ ശബ്ദവും പുരുഷന്റേതാണെന്നു പിന്നീട് അന്വേഷണത്തിൽ മനസിലായി. അങ്ങനെയാണ് മേരിക്കുട്ടി പുരുഷശബ്ദത്തിൽ സംസാരിച്ചു തുടങ്ങിയതെന്നു ജയസൂര്യ നേരേചൊവ്വേയിൽ പറഞ്ഞു. ഞാൻ മേരിക്കുട്ടി എന്ന ചിത്രം ആദ്യം തമാശ കലർത്തി ചെയ്യാനായിരുന്നു ഉദ്ദേശം. എന്നാൽ സംവിധായകൻ രഞ്ജിത്തിന്റെ ഒരു വിദേശയാത്രയാണ് എല്ലാം മാറ്റിമറിച്ചത്. വിദേശരാജ്യങ്ങളിൽ ഒട്ടു മിക്ക നല്ല തൊഴിലും ചെയ്യുന്നത് ട്രാൻസ്ജെൻഡേഴ്സാണ്. അപ്പോഴാണ് മേരിക്കുട്ടി എന്ന ചിത്രം തമാശയ്ക്കു പ്രാധാന്യം നൽകി ചെയ്യേണ്ട ഒന്നല്ല എന്നു മനസിലായത്. അങ്ങനെയാണ് ചിത്രത്തിന്റെ കഥ മാറ്റുന്നത്. ട്രാൻസ്ജെൻഡർ വിഭാഗത്തിനു പ്രചോദനം നൽകുന്ന ഒരു കഥാപാത്രമായി നമുക്ക് മേരിക്കുട്ടിയെ മാറ്റണമെന്ന് അദ്ദേഹം തീരുമാനിച്ചു. മേരിക്കുട്ടി ഇറങ്ങിയതിനു ശേഷം ഈ വിഭാഗത്തോടുള്ള കാഴ്ചപ്പാടിൽ മാറ്റം വന്നു എന്നു തോന്നിയിട്ടുണ്ട്. പടം ഇറങ്ങും മുൻപ് അവർക്കിത് ഇഷ്ടമാകുമോ എന്നായിരുന്നു ആശങ്ക. ആദ്യമായിട്ടാണ് ഒരു സിനിമയ്ക്കു ധൈര്യത്തോടു വരുതെന്നായിരുന്നു അവരുടെ പ്രതികരണം. ഇതൊരു ന്യൂനപക്ഷത്തിനു വേണ്ടിയുള്ള സിനിമയല്ല. മറിച്ച് ഈ ന്യൂനപക്ഷത്തെ കാണുന്ന വലിയൊരു സമൂഹത്തിനു വേണ്ടിയുള്ള സിനിമയാണ്.

MORE IN NERE CHOVVE
SHOW MORE