മുഖ്യമന്ത്രിയല്ല, പാർട്ടി തന്നെ ശക്തികേന്ദ്രം; തുറഞ്ഞുപറഞ്ഞ് ഐസക്

കെവിന്‍ സംഭവത്തില്‍ പൊലീസിന്റെ വീഴ്ച ഗുരുതരമെന്ന് ധനമന്ത്രി തോമസ് ഐസക്. മുഖ്യമന്ത്രി പറഞ്ഞിട്ടുപോലും പൊലീസ് അന്വേഷണത്തില്‍ ഉദാസീനത കാട്ടി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ആത്മപരിശോധന വേണമെന്നും തോമസ് ഐസക് മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു.  

മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നുവെന്നത് മുന്‍വിധി മാത്രമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ശക്തി പാര്‍ട്ടിക്കുതന്നെയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയവുമില്ലെന്ന് തോമസ് ഐസക് നേരേ ചൊവ്വേയില്‍ പറഞ്ഞു. 

ചെങ്ങന്നൂരിലേത് മതപരമായ മുന്‍വിധിയെ മറികടന്ന വിജയമെന്നും തോമസ് ഐസക് പറഞ്ഞു. സര്‍ക്കാര്‍ ചെയ്തതെല്ലാം പൂര്‍ണമായും ശരിയെന്ന് സ്ഥാപിക്കുന്നില്ലെന്നും പോരായ്മകള്‍ തിരുത്താന്‍ തയാറെന്നും അദേഹം നേരേ ചൊവ്വേയില്‍ പറഞ്ഞു.