ഗ്രൂപ്പ് മാത്രം പോരാ, പാർട്ടിയിൽ വ്യത്യസ്ത സ്വരങ്ങൾ നല്ലത്; നേരേ ചൊവ്വേയിൽ കെ.സി

കണ്ണൂര്‍‍, കരുണ മെഡിക്കല്‍ കോളജ് വിഷയത്തില്‍ വി.ടി.ബല്‍റാമിനെ പിന്തുണച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ഇത്തരം വ്യത്യസ്ത അഭിപ്രായങ്ങള്‍ എന്നും കോണ്‍‍ഗ്രസിന്‍റെ സൗന്ദര്യമായിരുന്നു. ഇപ്പോള്‍ അത് കുറഞ്ഞുവരികയാണ്. പ്രധാന വിഷയങ്ങളില്‍ തീരുമാനം എടുക്കുമ്പോള്‍ നേതാക്കള്‍ എല്ലാവരുമായും ആലോചിക്കണമെന്നും വേണുഗോപാല്‍  അഭിപ്രായപ്പെട്ടു.

കേരളത്തില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തെ ശക്തമായി വിമര്‍ശിച്ചും കെ.സി.വേണുഗോപാല്‍ രംഗത്തെത്തി. ഗ്രൂപ്പ് മാത്രം മതി എന്ന നിലപാട് നേതാക്കള്‍ സ്വീകരിച്ചാല്‍ പാര്‍ട്ടി ഉണ്ടാവില്ല.  ഗ്രൂപ്പ് ഒരു മതം ആക്കരുത്. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തനം ഉപരിതലത്തില്‍ മാത്രമാണെന്നും വേണുഗോപാല്‍ പറഞ്ഞു.