ഞാനും പ്രതിഫലം ചോദിച്ചില്ല; സാമുവലിനെ തള്ളാതെ സൗബിന്‍ ഷാഹിര്‍ ​

ncw-soubin-t
SHARE

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിനായി താന്‍ പോലും പ്രതിഫലം ചോദിച്ചുവാങ്ങിയിട്ടില്ലെന്ന് നടന്‍ സൗബിന്‍ ഷാഹിര്‍. ചിത്രത്തിലെ മറ്റൊരു നായകന്‍ നൈജീരിയന്‍ താരം സാമുവല്‍ എബിയോള റോബിന്‍സന്‍റെ പ്രതിഫലം വിവാദത്തിലായ സാഹചര്യത്തിലാണ് മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ സൗബിന്‍ മനസ്സ് തുറന്നത്. ഈ നിര്‍മാതാക്കാളെ എനിക്ക് ചെറുപ്പം മുതല്‍ അറിയാം. അവരുടെ എല്ലാ തലങ്ങളും അറിയാം. സാധാരണ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം നല്‍കുന്ന ആള്‍ക്കാര്‍ ആണ് അവരും അന്‍വര്‍ റഷീദും എല്ലാം. 

സിനിമ വലിയ വിജയമായപ്പോള്‍ എല്ലാവര്‍ക്കും തോന്നുന്നതാണ് സാമുവലിനും തോന്നിയത്. അത് തെറ്റായി കാണേണ്ട. ഞാന്‍ ഈ സിനിമയ്ക്ക് ഒരു പ്രതിഫലവും ചോദിച്ചിട്ടില്ല. സാമുവലിനേക്കാള്‍ കുറവാകും എനിക്ക് പോലും നല്‍കുന്ന പ്രതിഫലം. എല്ലാവര്‍ക്കും അറിയാം ഇതൊരു ചെറിയ സിനിമയാണ് എന്നത്. സാമുവലിന്‍റെ പ്രായം എല്ലാം ഒരു ഘടകമാണ്. സിനിമയുടെ അപ്രതീക്ഷിത വിജയം, പിന്നെ ഇവിടെ സാമുവലിന് ധാരാളം ആരാധകര്‍ എല്ലാം ഉണ്ട്. അതുകൊണ്ടാക്കെ തോന്നിയതാകും. സാമുവലിന് പറഞ്ഞ തുക ആദ്യമേ നല്‍കിയതാണ്. ലാഭത്തിന് ശേഷമുള്ള തുകയുടെ കാര്യമാണ് സാമുവല്‍ പറഞ്ഞിട്ടുണ്ടാകുക– സൗബിന്‍ പറഞ്ഞു. ഫുള്‍ വിഡിയോ കാണാം.

MORE IN NERECHOVVE
SHOW MORE