സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ന്നെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്. ഇങ്ങനെ പേരു ദോഷത്തോടെ സര്‍ക്കാരിനു മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് നന്നായാല്‍ മുന്നണി നന്നാവുമെന്നും പി സി ജോർജ് പറഞ്ഞു.
അഴിമതിക്കാരായ മന്ത്രിമാരുണ്ടെങ്കില്‍ 28ന് ചേരുന്ന യു.ഡി.എഫ്. യോഗത്തില്‍ സ്വയം പ്രഖ്യാപിച്ച് ഇറങ്ങിപ്പോകണമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എ.കെ.ആന്റണി ഇടപെടണമെന്നും പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു.
കെ.എം.മാണിയെ അപമാനിച്ച് ഒറ്റയ്ക്ക് ഇറക്കിവിടാമെന്ന് ആരും വിചാരിക്കേണ്ടെന്നും പി.സി.ജോര്‍ജ് വ്യക്തമാക്കിയ പി സി ജോർജ് കെ.എം.മാണിയില്‍നിന്ന് ജോസ് കെ.മാണിയിലേക്കുള്ള നേതൃമാറ്റം നടക്കാത്ത കാര്യമെന്നും വിശദമാക്കി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.