അഭിനയത്തിൽ തിളങ്ങാൻ ഭാഗ്യം മാത്ര പോര കഠിന പ്രയത്നം കൂടി വേണമെന്ന് ചലചിത്ര താരം പൂർണിമ ഭാഗ്യരാജ്. സംഗീതം പഠിക്കാത്തതിൽ വിഷമം ഉണ്ടെന്നും ആരെങ്കിലും നന്നായി പാടുന്നത് കാണുമ്പോൾ അസൂയ തോന്നുമെന്നും പൂർണിമ പറഞ്ഞു. മലയാള സിനിമയിലേക്ക് കടന്നു വന്നത് തെറ്റിധാരണയോടാണെന്നും എന്നാൽ മലയാളം സിനിമയിലെ അനുഭവങ്ങൾ ആ തെറ്റിധാരണകളെ മാറ്റിയെന്നു പൂർണിമ പറഞ്ഞു.
ബോംബെയിൽ വളർന്ന പൂർണിമയ്ക്ക് മലയാള സിനിമയെക്കുറിച്ച് ഇത്തരം തെറ്റിധാരണകൾ എന്തു കൊണ്ടാണെന്ന് അറിയില്ലെന്നും മലയാളത്തിൽ മികച്ച സിനിമകൾ ഉണ്ടെന്നും പൂർണിമ പറഞ്ഞു. അഭിനയത്തിന്റെ മികച്ച സമയത്ത് പോലും സാമ്പത്തികമായി മെച്ചം ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നും. ചെയ്ത ഹിറ്റ് സിനിമകൾ മറ്റുള്ളവർക്കാണ് സാമ്പത്തികമായ നേട്ടം നൽകിയതെന്നും പൂർണിമ പറയുന്നു.
മക്കളോട് സാമ്പത്തികമായി ചിന്തിക്കണമെന്ന് ഉപദേശിക്കാറുണ്ടെന്നും അച്ചനും അമ്മയും ചെയ്ത പോലെ ചെയ്യരുതെന്ന് ഉപദേശിക്കാറുണ്ടെന്നും പൂർണിമ പറഞ്ഞു. ഇന്നത്തെ താരങ്ങൾക്ക് ലഭിക്കുന്ന പ്രശസ്തി താൽക്കാലികമാണെന്ന്പൂർണിമ പറഞ്ഞു. വിവാഹത്തോടെ അഭിനയത്തോട് താൽക്കാലികമായി വിട പറഞ്ഞത് സ്വന്തം തീരുമാനമായിരുന്നു. വീണ്ടും സിനിമയിലെത്തുമ്പോൾ പ്രേക്ഷകർക്ക് ഉള്ള സ്നേഹം നഷ്ടപ്പെടാതിരിക്കണമെന്ന് ആഗ്രഹമുണ്ടെന്നും പൂർണിമ പറഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.