കേസും വഴക്കും തിരഞ്ഞെടുപ്പില്‍ വോട്ടാവില്ലെന്നും ഇത്തരം കാര്യങ്ങള്‍ക്കു സമയം കളയാതെ വികസന അജന്‍ഡയില്‍ ഊന്നുകയാണ് യു.ഡി.എഫ് ചെയ്യേണ്ടത് എന്നും കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ജോസ് കെ.മാണി. ലാവലിന്‍ കേസില്‍ റിവിഷന്‍ പെറ്റീഷന് വേഗം വാദത്തിൽ എടുക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോട് നേരേചൊവ്വേ പരിപാടിയില്‍ പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി.
കെ.എം.മാണിയുടെ മന്ത്രിസഭാ പുനഃപ്രവേശനത്തിന് പാര്‍ട്ടിക്ക് തിടുക്കമില്ലെന്നും ആ കാര്യത്തില്‍ ആലോചിച്ചു മാത്രമേ തീരുമാനം എടുക്കൂ എന്നും ജോസ് കെ മാണി പറഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.