തനിക്കെതിരായ വിജിലന്‍സ് നടപടിക്കുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാം. ഇത് തെളിയിക്കാന്‍ വലിയ ബുദ്ധിമുട്ടില്ല. ത്വരിത പരിശോധന സ്വഭാവികമായി മാനസികമായ ആഘാതമുണ്ടാക്കി. കോടതി മികച്ച അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയാല്‍ ഒരാഴ്ചയ്ക്കകം ഗൂഡാലോചന പുറത്തുവരും.
നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള കള്ളപ്പണക്കാര്‍ക്കെതിരായ നീക്കം മികച്ച നടപടിയാണെന്ന് സംസ്ഥാന ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാം. പക്ഷെ ആസൂത്രണത്തില്‍ പാളിച്ച സംഭവിച്ചിട്ടുണ്ട്. ഇത് സാധാരണക്കാരുടെ സാമ്പത്തിക ഇടപാടുകളെ തകിടം മറിച്ചെന്നും കെ.എം.എബ്രഹാം മനോരമ ന്യൂസ് നേരേ ചൊവ്വെയില്‍ പറഞ്ഞു