തിരക്കഥയില്ലാത്ത സിനിമയെടുക്കുന്നതിനെക്കുറിച്ച് അറിയില്ലെന്ന് സംവിധായകൻ പ്രിയനന്ദനൻ. മലയാള സിനിമ ലഹരിയുപയോഗത്തിന്റെ പേരിൽ വിമർശിക്കപ്പെടുമ്പോൾ മദ്യത്തിന്റെ ഉപയോഗം ജീവതത്തിനും കലയ്ക്കും പ്രത്യേകിച്ച് ഒന്നും സംഭാവന നൽകുന്നില്ലെന്ന് പ്രിയനന്ദനന് പ്രതികരിച്ചു.
മദ്യത്തിന്റെ ഉപയോഗം ഏതെങ്കിലുമൊരു നിമിഷത്തിൽ നമ്മളെ സ്വത്വം നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്ക് എത്തിച്ചേർക്കുമെന്ന തിരിച്ചറിവാണ് മദ്യമുപേക്ഷിക്കാൻ കാരണമായതെന്നും പ്രിയനന്ദനൻ പറഞ്ഞു.
അവാർഡ് ചിത്രങ്ങൾ ആളുകൾക്ക് കാണാൻ പാടില്ലാത്ത ഒന്നാണെന്ന ഒരു തെറ്റിധാരണ സമൂഹത്തിനിടയിലുണ്ട് എന്നും ഇത് മാറേണ്ട പ്രവണതയാണെന്നും അദ്ദേഹം പ്രതികരിച്ചു. സിനിമകൾക്ക് അവാർഡ് നേടുമ്പോൾ അത് ബോക്സ് ഓഫീസിൽ പരാജയപ്പെടുന്നതാണ് നിലവിലുള്ള അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.