E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday April 27 2018 11:51 AM IST

Facebook
Twitter
Google Plus
Youtube

More in Nere Chovve

മറ്റൊരാളുടെ വില കൽപിക്കാൻ അർഹതയില്ല; കെൽപുമില്ല: പാർവതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മനോരമ ന്യൂസ് നേരേ ചൊവ്വേയിൽ നടി പാർവതിയോട് ചോദിച്ച അഞ്ചു ചോദ്യങ്ങളും അതിനു നൽകിയ ഉത്തരങ്ങളും.

സ്വയം വിലയിരുത്തൽ അൽപം കൂടുതലുള്ളയാളാണോ പാർവതി?

അതേ, എല്ലാ ദിവസവും തുടർച്ചയായി സ്വയം വിലയിരുത്തലും വിശകലനവും നടത്തുന്നയാളാണ് ഞാൻ. 28 വർഷമായിട്ട് എന്നെ അറിഞ്ഞ എല്ലാവരും എന്നോട് പറയുന്നത് ഇത്രയും ചിന്തിക്കാൻ പാടില്ല പാർവതീ എന്നാണ്. പക്ഷെ എന്റെ ഈ ഓവറായിട്ടുള്ള ചിന്തിക്കലും വിലയിരുത്തലുകളുമാകും തന്നെയാണ് എന്നെ എന്റെ ജോലി ചെയ്യാൻ സഹായിക്കുന്നത്.

സ്ത്രീസൗന്ദര്യത്തെക്കുറിച്ച് പണ്ടേ ഉള്ള സങ്കൽപങ്ങളെ തിരുത്താനുള്ള ശ്രമം നടത്തുന്നുണ്ടോ?

തീർച്ചയായും. എന്റെ ചെറുപ്പം മുതൽ ഞാൻ കണ്ടിരിക്കുന്ന സിനിമകളിലും പരസ്യങ്ങളിലും നായികമാരെല്ലാം മെലിഞ്ഞവരാണ്. അതുകൊണ്ട് എനിക്കും അങ്ങനെയാവണമെന്നായിരുന്നു ആഗ്രഹം. എനിക്ക് ചെറുപ്പം മുതലേ ചെറിയ ഒരു കുട്ടിക്കുംഭയുണ്ട്. എനിക്ക് അത് ഒട്ടും ഇഷ്ടമല്ലായിരുന്നു. അത് ഇല്ലാതാക്കാൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സിനിമയിൽ വരുന്ന കാലത്ത് ഞാനും മെലിഞ്ഞിട്ടായിരുന്നു. എന്നാൽ ഇന്ന് പ്രായം കൂടുന്നതിനനുസരിച്ച് എന്റെ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനമനുസരിച്ച് ‍ഞാൻ തടിച്ചു. ഇപ്പോഴും ആളുകൾ ആദ്യം കാണുമ്പോൾ ചോദിക്കുന്നത് കുറച്ച് തടിവച്ചിട്ടുണ്ടല്ലേ എന്നാണ്. എനിക്ക് തോന്നുന്നത് എന്നോട് ചോദിക്കുന്ന ഏറ്റവും മോശം ചോദ്യമാണ് അതെന്നാണ്. എന്റെ ശരീരത്തെക്കുറിച്ച് നിങ്ങൾ സംസാരിക്കുന്നത് എന്നെ ഒന്ന് പിറകോട്ടടിക്കും. സ്ട്രോങ്ങ് ആവണം, ഹെൽത്തിയാവണം ഇതിൽകൂടുതലൊന്നും ഞാൻ ശരീരത്തിൽ നിന്ന് ആഗ്രഹിക്കുന്നില്ല.

പാർവതി സ്വയം കൽപിക്കുന്ന വില വളരെ കൂടുതലാണെന്നാണ് ഇൻഡസ്ട്രിയിലുള്ളവർ പറയുന്നത്?

ഞാൻ അർഹിക്കുന്ന വില മാത്രമേ ഞാൻ നൽകുന്നുള്ളു എന്നാണ് എന്റെ തോന്നൽ. അത് അങ്ങനെയേ ആകാൻ പാടുള്ളൂ. ആർക്കാണ് ഇൗ ലോകത്ത് മറ്റൊരാളുടെ വില നിശ്ചയിക്കാൻ അധികാരം? എനിക്ക് താങ്കളുടെ വിലയോ അല്ലെങ്കിൽ മറ്റൊരാളുടെ വിലയോ കൽപിക്കാനുള്ള അർഹതയുമില്ല, കെൽപുമില്ല. നമുക്ക് വേണമെങ്കിൽ പറയാം ഞാൻ നിന്നെ മനസിലാക്കുന്നു എന്ന്, അതെങ്ങനെയാണെന്ന് എനിക്കിതുവരെ മനസിലായിട്ടില്ല.

എന്നെ സ്നേഹിക്കണ്ടാ, എന്റെ കഥാപാത്രത്തെ സേനഹിച്ചാൽ മതി എന്ന നിലപാട് സ്വീകരിക്കാൻ കാരണം?

അത് അങ്ങനെയല്ല, ഞാൻ ഉദ്ദേശിക്കുന്നത് , ഒരു സിനിമാഹാളിൽ കയറിച്ചെല്ലുമ്പോൾ എല്ലാവർക്കുമറിയാം, അത് പാർവതിയാണ് അഭിനയിക്കുന്നത്, അല്ലെങ്കിൽ കുഞ്ചാക്കോ ബോബനാണ് അഭിനയിക്കുന്നതെന്ന്. പക്ഷേ, കുറച്ച് മിനിട്ടുകൾക്കുള്ളിൽ തന്നെ നമ്മൾ അക്കാര്യം മറന്നു പോകുന്നു. കഥാപാത്രങ്ങളെ മാത്രം കാണുന്നു. അതിന് ഞാനും കൂടി സഹായിക്കണം. എപ്പോഴും ഞാൻ ഒരു ഉദ്ഘാടനത്തിനോ പൊതുപരിപാടിക്കോ പോയാൽ എന്നെ തീയറ്ററിൽ കണ്ടാലുംപാർവതിയെ മാത്രമേ പ്രേക്ഷകർക്ക് കാണാൻ കഴിയുകയുള്ളൂ. കഥാപാത്രത്തെ കാണാൻ കഴിയില്ല.  അപ്പോൾ പാർവതി നഴ്സായി അഭിനയിച്ചാൽ അത് ഒരു ഫാൻസി ഡ്രസ് പോലെയിരിക്കും.

 

ബോധ്യമായ അഭിപ്രായങ്ങൾ പറയുമ്പോൾ ഇൻഡസ്ട്രിയിൽ മറ്റുള്ളവരുടെ പ്രതികരണം എന്തായിരിക്കും?

ഞാൻ കേട്ടിട്ടില്ല സാർ പ്രതിരണമെന്താണെന്ന്. ആളുകൾ എന്നെക്കുറിച്ച് എന്താണ് പറയുന്നതെന്ന് യഥാർഥത്തിൽ എനിക്കറിയില്ല. എന്നെ ഒരിക്കൽ ഫീമെയിൽ പൃഥ്വിരാജ് എന്നു പറയുന്നത് കേട്ടിട്ടുണ്ട്. അത് ഞാൻ പൃഥ്വിയോട് തന്നെ പറഞ്ഞ് ഒരുപാട് ചിരിച്ചിട്ടുണ്ട്. അത് കോംപ്ലിമെന്റാണോ , അതോ കളിയാക്കുന്നതാണോ എന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :