മകൾക്ക് കൂട്ടെത്തിയ കോഴിക്കുഞ്ഞുങ്ങൾ കുടുംബത്തിന്‍റെ വരുമാന മാർഗമായ കഥ..!

nattupacha
SHARE

കോവിഡ് കാലത്ത് വീട്ടിൽ അടച്ചുപൂട്ടി ഇരുന്നപ്പോൾ മകൾക്ക് ഒരു നേരം പോക്കിനായി മേടിച്ചതാണ് ജൂലി ബിനോയ് നാല് അലങ്കാര കോഴിക്കുഞ്ഞുങ്ങളെ. രണ്ടുവർഷംകൊണ്ട്  നാല് കോഴിക്കുഞ്ഞുങ്ങളിൽ നിന്ന് അലങ്കാര കോഴികളുടെ ഒരു നല്ല ഫാം ആയി ഇത് മാറിക്കഴിഞ്ഞു. വിദേശ ബ്രീഡുകളിൽ പെട്ട 12 ഓളം ഇനങ്ങളാണ് ഈ ഫാമിൽ ഉള്ളത്. കോഴികളുടെ കുഞ്ഞുങ്ങൾ മുതൽ പേരെൻറ് സ്റ്റോക്ക് വരെ ഇന്ന് ഈ ഫാമിൽ നിന്ന് വിൽപ്പനയുണ്ട്. ഹോബിയായി തുടങ്ങിയതാണെങ്കിലും ഇന്ന് മികച്ച വരുമാനം നൽകുന്ന ഒരു സംരംഭമായി ജോലിയുടെ ഈ ഫാം മാറിക്കഴിഞ്ഞു. വിശദമായി വിഡിയോ കാണാം.

MORE IN NATTUPACHA
SHOW MORE