പശുക്കളെ ഇങ്ങനെയും വളർത്താം; വരൂ, നവ്യയുടെ 'ന്യൂജെൻ' ഡയറി ഫാമിലേക്ക്

nattu-pacha
SHARE

ഡയറി ഫാം ശാസ്ത്രീയമായി എങ്ങനെ നടത്തണം. ഫാം മാനേജ്മെൻ്റിൽ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ എന്തൊക്കെ? എങ്ങനെയാണ് ഒരു ഫാം ലാഭകരമായി നടത്താനാവുക? ഈ ചോദ്യങ്ങൾക്ക് എല്ലാമുള്ള ഉത്തരമുണ്ട് ചാലക്കുടിക്ക് അടുത്ത് മേലൂർ അടിച്ചില്ലിയിലുള്ള നവ്യ ഡയറി ഫാമിൽ. ഗോശാലകളുടെ നിർമ്മാണം, പശുക്കളുടെ പരിപാലനം, പാൽ കറവ, പാൽ വിപണനം എന്നിവയെല്ലാം ശാസ്ത്രീയതയോടെയും  പ്രൊഫഷണലിസത്തോടും കൂടിയാണ് നവ്യയുടെ ഫാമിൽ ചെയ്തിരിക്കുന്നത്. ബിയർ വേസ്റ്റും പച്ചപ്പുല്ലും ഒന്നും കൊടുക്കാതെ 365 ദിവസവും സൈലേജ് മാത്രം നൽകിയാണ് ഇവിടെ പശുക്കളെ പരിപാലിക്കുന്നത്. സൈലേജ് ഉൽപ്പാദിപ്പിക്കുന്നതും ഇവിടെ തന്നെയാണ്. 2000 ലിറ്റർ പാൽ പ്രതിദിനം ലഭിക്കുന്നത് ബ്രാൻഡ് ചെയ്തു നേരിട്ട് വിപണം നടത്തുകയാണ് ചെയ്യുന്നത്. കാണാം നവ്യ ഡയറി ഫാമിൻ്റെ വിശേഷങ്ങൾ.

MORE IN NATTUPACHA
SHOW MORE