റമ്പൂട്ടാനിൽ വിളയുന്ന ബിസിനസ്; കൊയ്യാം മികച്ച വരുമാനം

rambutan-18
SHARE

കേരളത്തിലെ വിപണിയിലും തീൻമേശയിലും നാടൻ പഴവർഗങ്ങൾക്കൊപ്പം വിദേശയിനം പഴവർഗങ്ങളും ഇടംപിടിച്ചിട്ടുണ്ട്. ഇതിൽ ‍കേരളത്തിൽ വലിയരീതിയിൽ കൃഷിചെയ്യുന്ന വിദേശയിനം പഴവർഗമാണ് റമ്പൂട്ടാൻ. ആദ്യ കാലങ്ങളിൽ അപൂർവ്വമായിട്ടായിരുന്നു റമ്പൂട്ടാൻ കൃഷിയെങ്കിൽ ഇപ്പോൾ റമ്പൂട്ടാനിലൂടെ വരുമാനം നേടുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. എറണാകുളം, കോട്ടയം, തൃശൂർ മേഖലകളിലാണ് കൂടുതലായി റമ്പൂട്ടാൻ കൃഷി ചെയ്യുന്നത്. റമ്പൂട്ടാൻ കർഷകർക്ക് മികച്ച ആദായമാണ് നൽകുന്നത്.

വിളവെടുപ്പിന് പാകമായാലും 20 ദിവസത്തോളം പഴം മരത്തിൽ തന്നെ നിർത്താമെന്നതാണ് റമ്പൂട്ടാന്റെ മറ്റൊരു സവിശേഷത. മറ്റു പഴവർഗങ്ങൾ പോലെ പെട്ടെന്നു പഴുത്ത് കേടുവന്നു പോകാത്തതിനാൽ കർഷകന് ആധി പിടിക്കേണ്ട കാര്യമില്ല. പ്രീമിയം എന്ന അംഗീകാരവും സ്വാദും പോഷകഗുണവുമുള്ളതിനാലും കീടനാശിനി പ്രയോഗം തീരെ ആവശ്യമില്ലാത്തതിനാലും വർഷം തോറും വർധിച്ചു വരുന്ന ഡിമാൻഡും റെഡിമാർക്കറ്റും റമ്പൂട്ടാൻ കൃഷിയെ പിന്നെയും ആകർഷകമാക്കുന്നു.

MORE IN NATTUPACHA
SHOW MORE
Loading...
Loading...