വിളകളുടെ ആരോഗ്യത്തിന് കൃഷി വകുപ്പിന്റെ ക്ലിനിക്കുകൾ

npc-agri-clinic-t
SHARE

മനുഷ്യരുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ പോലെ കൃഷിയിടത്തിലെ വിളകളുടെ ആരോഗ്യം സംരക്ഷിക്കാനും ക്ലിനിക്കുകളായി. സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിൽ ആണ് ഇത് പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് ഓരോ ബ്ലോക്കു പഞ്ചായത്തുകളിലും തെരഞ്ഞെടുക്കപ്പെട്ട ഒരു കുഷി ഭവനുകീഴിലാണ് പ്രാഥമിക വിള ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. വിളകളുടെ സമഗ്ര ആരോഗ്യ പരിപാലനമാണ് ഇതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. വിളകളെ ബാധിക്കുന്ന കീടങ്ങളെയും രോഗങ്ങളെയും തിരിച്ചറിയുക, ശാസ്ത്രീയ പരിഹാര മാർഗങ്ങൾ കർഷകർക്ക് നൽകുക, ആവശ്യമായ മരുന്നുകൾ കുറിച്ചു നൽകുക, മരുന്നുകൾ ലഭ്യമാക്കുക, മണ്ണിന്റെ ഗുണനിലവാരം പരിശോധിക്കുക, കീടങ്ളെയും രോഗങ്ങളെയും കുറിച്ച് ബോധവൽക്കരണം നടത്തുക, തുടങ്ങി നിരവധി സേവനങ്ങളാണ് ഇതിലുടെ കൃഷിവകുപ്പ് കർഷകർക്കായി ലഭ്യമാക്കുന്നത്.

MORE IN NATTUPACHA
SHOW MORE