ലാഭം കൊയ്യാം റമ്പൂട്ടാന്‍ കൃഷിയിലൂടെ

npc-rambuttan-t
SHARE

റമ്പൂട്ടാന്‍ കൃഷിയിലൂടെ വിജയം കൊയ്യുകയാണ് ആലുവ സ്വദേശിയായ സഫല്‍. കൃഷിയോടൊപ്പം വിപണനവും നേരിട്ടായതോടെ സഫലിന്റെ ലാഭം ഇരട്ടിച്ചു. പത്തനംതിട്ട, കോട്ടയം, തൃശൂർ, എറണാകുളം ജില്ലകളിൽ ഇന്ന് വളരെ സജീവമാണ് ഈ വിദേശി പഴത്തിന്റെ കൃഷി 

എറണാകുളം ജില്ലയിലെ ആലുവക്ക് സമീപം ഏലൂക്കര - കയന്റിക്കര റോഡിലൂടെ പോകുമ്പോൾ ആരുടെയും മനം കവരും  റോഡിലേക്ക് ചാഞ്ഞ്, നിറയെ കായ്ച്ചു കിടക്കുന്ന റമ്പൂട്ടാൻ മരങ്ങളുടെ കാഴ്ച്ച. കോമ്പൗണ്ടിനുള്ളിലേക്ക് നോക്കിയാലും വിവിധ നിറഭേദങ്ങളിൽ മരം നിറയെ റമ്പൂട്ടാനാണ്. പ്രവാസ ജീവിതത്തിനിടയിൽ വർഷങ്ങൾക്കു മുമ്പാണ് സഫൽ ആദ്യമായി റമ്പൂട്ടാൻ പഴം കഴിക്കുന്നത്. അന്നേ മനസിൽ ഇഷ്ടം കൂടി ഈ വിദേശി പഴം. നാട്ടിൽ വന്ന് കൃഷിയിൽ സജീവമാകാൻ തീരുമാനിച്ചപ്പോൾ മനസിലേക്ക്  ആദ്യം എത്തിയതും റമ്പൂട്ടാന്റെ കൃഷി തന്നെ ആയിരുന്നു. വിവിധ ഇനങ്ങളിലായി 150 ഓളം തൈകളാണ് നട്ടത്. അന്ന് നട്ടതിൽ കേടെല്ലാം തീർന്ന് 30 ഓളം റമ്പൂട്ടാൻ മരങ്ങളാണ് ഇന്ന് സഫലിനുള്ളത്. പൊതുവേ റമ്പൂട്ടാൻ സീസൺ  ആകുമ്പോഴേക്കും  ഇവിടെ റമ്പൂട്ടാൻ വിളവെടുപ്പ് കഴിഞ്ഞിരിക്കും. വിദേശി ആണെങ്കിലും മഴയും തണുപ്പും ചൂടും നിറഞ്ഞ കേരളത്തിന്റെ  ട്രോപ്പിക്കൽ കാലാവസ്ഥയും മണ്ണും  റമ്പൂട്ടാന്റെ വളർച്ചക്ക് ഏറെ അനുയോജ്യമാണ്. 10 വർഷമായ ഒരു റമ്പൂട്ടാൻ മരത്തിൽ നിന്ന് ശരാശരി 50 മുതൽ 100kg  വരെ വിളവ് ലഭിക്കും.  ഇത് 15 വർഷമാകുമ്പോഴേക്കും വിളവ് ഒരു മരത്തിൽ നിന്ന് 200 മുതൽ 300 kg ആകും. അതു കൊണ്ട് തന്നെ ഒരു പ്രാവശ്യം നട്ടാൽ തലമുറകളോളം വരുമാനം ലഭിക്കുന്ന ഒന്നാണ് റമ്പൂട്ടാൻ.

എറണാകുളം നഗരത്തിരക്കിൽ നിന്നു മാറി റോഡരികിൽ സ്വന്തം വണ്ടിയിൽ കൊണ്ടുപോയി നേരിട്ട് ആണ് വിപണനം. സൂപ്പർ മാർക്കറ്റുകളിലടക്കം കിലോയക്ക് 400 രൂപക്ക് മുകളിൽ റമ്പൂട്ടാൻ വിൽക്കുമ്പോഴും സഫൽ വിൽപ്പന നടത്തുന്നത് കിലോയ്ക്ക് 200 രൂപക്കാണ്.  ഇടനിലക്കാരുടെ ചൂഷണമില്ലാത്തതു കൊണ്ട് തന്നെ ഇരട്ടിയലധികമാണ് റമ്പൂട്ടാൻ കൃഷിയിലെ ലാഭവും...

MORE IN NATTUPACHA
SHOW MORE