മണ്ണിനും ഷിഫ്ട്

Thumb Image
SHARE

തലമുറ മാറ്റംകൊണ്ട് തരിശായിപ്പോയ ഒരുപാടു പാടശേഖരങ്ങളുണ്ട് നമ്മുടെ നാട്ടിൽ ജോലിത്തിരക്കുകാരണം ക്യഷി ഉപേക്ഷിക്കേണ്ടി വന്ന ഒരുപാടുപേർ നമുക്കു ചുറ്റിലുമുണ്ട്.  ഇവരിൽ നിന്നും വ്യത്യസ്തനായ ഒരാളെ നമുക്കു പരിചയപ്പെടാം. ത്യശ്ശൂർ കേച്ചേരിക്കടുത്ത് പറമ്പത്ത് ഉണ്ണിക്യഷ്ണൻ .പാരമ്പര്യമായി ലഭിച്ച ക്യഷിഭൂമിയിൽ നൂതന ആശയംകൂടി പരിക്ഷിച്ച്  വിജയം കൊയ്യുകയാണ് ഈ കർഷകൻ. 

രാസവളങ്ങൾ ഉപേക്ഷിച്ച് ജൈവകൃഷിയിലേയ്ക്ക് തിരിഞ്ഞപ്പോഴാണ് ശരിക്കുമുളള ലാഭം വന്നു തുടങ്ങിയതെന്ന് ഉണ്ണികൃഷ്ണൻ സാക്ഷ്യപ്പെടുത്തുന്നു. ഒന്നരയേക്കറോളം സ്ഥലത്ത് സ്ഥലം രണ്ടായി വേർതിരിച്ചുളള ഒരു സമയക്രമം ഉണ്ണികൃഷ്ണൻ കൃഷിയ്ക്കായി തയ്യാറാക്കി. ഭൂമിയിൽ ഒരു ഷിഫ്ട് സമ്പ്രാദായം. ലക്ഷ്യം തുടർച്ചയായ ഉൽപാദനവും വിതരണവും. ഫലം അമ്പരിപ്പിക്കുന്നതായിരുന്നുവെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു. 

MORE IN NATTUPACHA
SHOW MORE