പിറന്നാൾ മരവുമായി നല്ലപാഠം കൂട്ടുകാർ

Thumb Image
SHARE

ഒരു മുത്തശ്ശി മാവിനെ സ്നേഹിക്കുക , ആദരിക്കുക പരിപാലിക്കുക അത് എത്ര രസമുള്ള ഒരു സങ്കൽപമാണ് ? അതാണ് കോട്ടയം മുടിയൂർക്കര ഗവൺമെന്‍റ് എൽ പി സ്കൂളിലെ കൂട്ടുകാര്‍ ചെയ്യുന്ന പ്രധാന നല്ലപാഠം പ്രവർത്തനം. അതുമാത്രമല്ല പ്രകൃതിയോടിണങ്ങുന്ന ഒരുപാട് പ്രവർത്തനങ്ങളാണ് അവർ ചെയ്യുന്നത്. അവരുടെ സ്കൂളിലെത്തിയാൽ ഓരോ കുട്ടികളുടെയും പേരിൽ പിറന്നാൾ മരങ്ങൾ നമുക്ക് കാണാൻ പറ്റും. 

എറണാകുളം കങ്ങരപ്പടി ഹോളിക്രോസ് കോൺവെന്‍റ് സ്കൂളിലെ നല്ലപാഠം  പ്രവർത്തനങ്ങളും പ്രശംസനീയമാണ്. ഈ സ്കൂളിലെ കുട്ടികൾ  വീടുകളിൽനിന്നും കൊണ്ടുവന്ന ചോറുപൊതികൾ പാവപ്പെട്ടവരായ ഒത്തിരിപ്പേർക്കാണ് ആശ്വാസം നൽകുന്നത്. കുട്ടികൾ ശേഖരിക്കുന്ന ചോറുപൊതികൾ  നല്ലപാഠം വണ്ടിയിലാണ് മെഡിക്കൽ കോളേജുകളിൽ എത്തിക്കുന്നത്. അധ്യാപകരുടെ സഹായത്തോടെയാണ് പ്രവർത്തനങ്ങൾ.

MORE IN NALLAPADAM
SHOW MORE