
സംസ്ഥാനത്തെ വ്യവസായ മേഖലയില്‍ വീണ്ടും കോടികളുടെ നഷ്ടമുണ്ടാക്കിയ ഒരു ഹര്‍ത്താല്‍ദിനം ചരിത്രമെഴുതി റിലീസ് ചെയ്ത ഒരു മലയാളസിനിമയുടെ ബിസിനസ് വഴി അന്വേഷിക്കുകയാണ് . മോഹന്‍ലാല്‍ സിനിമ എന്നതിനുമപ്പുറം സംവിധായകന്‍തന്നെ സിനിമയുടെ മാര്‍ക്കറ്റിങ്ങും നടത്തിയുണ്ടാക്കിയതാണ് ഒടിയന് എന്ന മലയാളസിനിമയുടെ വിജയം. ആസ്വാദനപരമായ വിമര്‍ശനങ്ങള്‍ ഒരുവശത്തുള്ളപ്പോള്തന്നെ മലയാളസിനിമ കണ്ട എക്കാലത്തെയും വലിയ മാര്‍ക്കറ്റിങ്ങിന്റെ ബിസിനസ് സാധ്യതകളും അനുഭവങ്ങളും പകര്‍ത്തുകയാണ് മണികിലുക്കം.
റിലീസിന് മുന്‍പെ വലിയ തരംഗമുണ്ടാക്കിയ ചിത്രം. ഒടിയന് . മലയാളസിനിമയില്‍ ഇരുപത്തിയഞ്ചുകോടിരൂപയുടെ ബജറ്റിന് പുലിമുരുകനെന്ന സിനിമയുടെ പ്രായമേയുള്ളു. രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം ഇരുപത്തിയഞ്ചുകോടിരൂപയെന്ന ബജറ്റിനുമീതെയും മലയാളസിനിമ പറന്നുവെങ്കിലും നൂറുകോടിയിലധികംരൂപ ഒരു സിനിമ പ്രീ റിലീസ് ബിസിനസ് ഉണ്ടാക്കിയെന്നത് വീണ്ടും മലയാളസിനിമാവ്യവസായത്തില് ചരിത്രമാണ്. റിലീസിനുശേഷം സിനിമാസ്വാദനവും അതിന്റെ ഇഷ്ടാനിഷ്ടങ്ങളും ആപേക്ഷികമായി നിലനിര്‍ത്തിയാല്‍ ബിസിനസ് എന്ന നിലയില്‍ മലയാള സിനിമ ഇതുവരെ കാണാത്ത മാര്ക്കറ്റിങ്ങിന്റെകൂടി വിജയമാണ് ഒടിയന് കാണിച്ചുതന്നത്. ആ മാര്‍ക്കറ്റിങ് എവിടെ എങ്ങനെ തുടങ്ങി ?
സംസ്ഥാനത്തിന്റെ വ്യവസായമേഖലയില്‍ കോടികളുടെ നഷ്ടമുണ്ടാക്കിയ മറ്റൊരു ഹര്‍ത്താല്‍ ദിനം. ഡിസംബര്‍ പതിനാലിന് ഹര്‍ത്താല്‍ പ്രഖ്യാപിക്കുംമുന്‍പേ തീരുമാനിച്ചതായിരുന്നു ഒടിയന്റെ റിലീസ്. ലോകമാകമാനം റിലീസിങ് നിശ്ചയിക്കപ്പെട്ട ഒരുസിനിമയുടെ ബിസിനസ് അപ്പാടെ തകര്‍ന്നുപോകുമായിരുന്ന സ്ഥിതിയില്നിന്നായിരുന്നു ഹര്‍ത്താല്‍ദിനത്തിലെ റിലീസിങ് തീരുമാനം.
സംവിധായകന് എന്ന ൈടറ്റില്‍ കാര്‍ഡിനൊപ്പം കണ്‍സെപ്റ്റ് ആന്‍ഡ് മാര്‍ക്കറ്റിങ് സ്ട്രാറ്റജീസ് എന്ന ടൈറ്റിലിലും സ്വന്തം പേര് പകര്‍ത്തിവച്ച് വി.എ.ശ്രീകുമാര്‍ മേനോന് എന്ന ബിസിനസുകാരന്റെ മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങള്‍കൂടി വിജയം കണ്ടതോടെയാണ് ഒടിയന് മലയാളസിനിമയിലെ ആദ്യ ഇരുന്നൂറ് കോടി ക്ളബ്ബ് ചിത്രമായേക്കുമെന്ന വിലയിരുത്തലുകള്‍ ഉണ്ടായത്.
വ്യവസായമെന്ന നിലയില്‍ മുന്നോട്ടുകുതിക്കുന്ന മലയാളസിനിമയെ തളര്‍ത്തുന്നത് ഇതേ വ്യവസായത്തിനുള്ളില്‍ ഉള്ളവരാണ്. സിനിമ സംവിധായകന്റെ കലയാണെന്ന പറച്ചിലിനുമപ്പുറം സംവിധായകന്റെ ദൗത്യം സിനിമ തിയറ്ററില്‍ എത്തുന്നതോടെ അവസാനിക്കുന്നില്ലെന്നത് ഇതേ വ്യവസായത്തിലുള്ളവര്‍ മനസിലാക്കേണ്ടതുണ്ടെന്നുകൂടി പറഞ്ഞുവയ്ക്കുന്നു ശ്രീകുമാര്‍ മേനോന്.