വഴിതെറ്റാതെ ഉപയോഗിക്കാം; അടുത്തറിയാം ഗൂഗിൾ മാപ്പ്

google-map
SHARE

രണ്ട് സ്ഥലങ്ങള്‍ക്കിടയിലുള്ള വഴികാട്ടലിനുമപ്പുറം മാപ്പ് എന്ന ആപ്ളിക്കേഷനെ കൂടുതല്‍ ജനകീയമാക്കുകയാണ് ഗൂഗിള്‍. സാധാരണക്കാര്‍ക്ക് പുറമെ ഊബറും സൊമാറ്റോയുമടക്കമുള്ള കമ്പനികളു‍െടയെല്ലാം ബിസിനസിനെ താങ്ങിനിര്‍ത്തുന്ന  മാപ്പിന്റെ സാധ്യതകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കുകയാണ് ഗൂഗിളിന്റെ ലക്ഷ്യം. 

ഗൂഗിള്‍ മാപ്പ് . ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ക്കുള്ള സേവനങ്ങള്‍ , പ്ളസ് കോഡുകള്‍ , പ്രാദേശികഭാഷ സേവനങ്ങള്‍ അടക്കം കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ഗൂഗിള്‍ മാപ്പിലുണ്ടായ നവീകരണം പലതാണ്. വ്യക്തിഗത ആവശ്യങ്ങള്‍ക്കപ്പുറം വ്യാപാര വ്യവസായ ആവശ്യങ്ങള്‍ക്കുവരെ മാപ്പിന്റെ സഹായം പലരുംതേടുന്നുണ്ടെങ്കിലും  മാപ്പിനെക്കുറിച്ച് എത്രകണ്ട് അറിവുണ്ടെന്നതാണ് ഈ ആപ്ളിക്കേഷന്റെ പൂര്‍ണപ്രയോജനത്തിലേക്ക് നയിക്കുക.

മാപ്പ് കൃത്യമായി ഉപയോഗിക്കാന്‍ അറിയാതെ പലരും വഴിതെറ്റുന്ന സാഹചര്യത്തിലാണ് ഗൂഗിള്‍തന്നെ മാപ്പ് കൂടുതലായി പരിചയപ്പെടുത്താന്‍ പൊതുജനമധ്യത്തിലേക്ക് ഇറങ്ങുന്നത്. ലോകത്തെ ഏറ്റവും വലിയ ഇരുചക്രവാഹനവിപണിയാണ് ഇന്ത്യയെന്ന തിരിച്ചറിവിലാണ് ഇരുചക്രവാഹനയാത്രക്കാര്‍ക്കായുള്ള പ്രത്യേക സേവനങ്ങള്‍ക്ക് ഗൂഗിള്‍ മാപ്പില്‍ പ്രാധ്യാന്യം നല്‍കുന്നതും.

കുറഞ്ഞവിലയിലും മെമ്മറിയുമുള്ള ആന്‍‍‍ഡ്രോയിഡ് ഫോണുകളിലടക്കം മാപ്പിനെ ഉള്‍ക്കൊള്ളിക്കുന്ന  ഗൂഗിള്‍ മാപ്സ് ഗോ ആപ്ളിക്കേഷനൊക്കെ ഇന്ത്യന്‍‌ വിപണിെയ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നതാണ്. സ്മാര്‍്ട്ട് ഫോണിലെ അതേ മാപ് സൗകര്യങ്ങള്‍ ഫീച്ചര്‍ ഫോണുകളിലും ഉപയോഗിക്കാന്‍ കഴിയുവിധമുള്ള സൗകര്യവും കൂടുതല്‍പേര്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്ന് ഗൂഗിള്‍ കരുതുന്നു. മേല്‍വിലാസം നല്‍കി ആളുകള്‍ സേവനങ്ങള്‍ നേടുന്ന രാജ്യത്ത് അക്കാര്യത്തില്‍ കൂടുതല്‍ കൃത്യത ഉറപ്പുവരുത്താനായി അവതരിപ്പിച്ച പ്ളസ് കോഡ്സ് അഥവ ഡിജിറ്റല്‍ മേല്‍വിലാസവും കൂടുതല്‍പേരിലേക്ക് എത്തിക്കാനാണ് ശ്രമം.

MORE IN MONEY KILUKKAM
SHOW MORE