പഠനം ഇനി എളുപ്പം; 'ടോഫി റൈഡു'മായി മൂന്ന് ചെറുപ്പാക്കാർ

money-kilukam-main
SHARE

പ്രീപ്രൈമറി പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികള്‍‌ക്കായി മൂന്ന് ചെറുപ്പക്കാരായ പ്രഫഷണലുകള്‍ വികസിപ്പിച്ചെടുത്ത ഒരു ആപ്ളിക്കേഷന്‍. ടോഫി റൈഡ്. ഐ.ഐ.ടി, എം.ഡി.ഐ, എന്‍.ഐ.ടി തുടങ്ങിയ മുന്‍നിര വിദ്യാഭ്യാസസ്ഥാപനങ്ങളില്‍നിന്ന് പഠിച്ചിറങ്ങിയ മൂന്നുപേരാണ് വര്‍ഷങ്ങള്‍ക്കുശേഷം ഒരു ലേണിങ് ആപ് സൃഷ്ടിക്കാനായി ഒത്തുചേര്‍ന്നത്.

പുത്തന്‍ അനുഭവങ്ങള്‍,പുതിയ പാഠങ്ങള്‍. കാഴ്ചകളും അനുഭവങ്ങളും ഇടപെടലുകളും രൂപീകരിക്കുന്ന വ്യക്തിത്വം ,ബുദ്ധിവികാസം , ഭാവനാശേഷി. ഒരു കുട്ടിയുടെ പത്ത് വയസുവരെയുള്ളപ്രായം എത്രമാത്രം നിര്‍ണായകമാണെന്ന് തിരിച്ചറിയുമ്പോഴും ഇന്‍റര്‍നെറ്റും മൊബൈല്‍ഫോണും പുതുപുത്തന്‍ സങ്കേതങ്ങളുമുള്ള ലോകത്ത് സമഗ്രമായ ലേണിങ് പ്ളാറ്റ് ഫോമുകള്‍ വിരളമാണ്. സമഗ്രം എന്ന് ഉദ്ദേശിക്കുന്നത് ഒരു കുട്ടിയുടെ ബുദ്ധിവികാസത്തെയോ ഭാവനാശേഷിയേയോ മുരടിപ്പിക്കാത്ത ആരോഗ്യകരമായ ലേണിങ് പ്ളാറ്റ് ഫോമുകളെ കുറിച്ചാണ്. അവിടെയാണ് ടോഫി റൈഡ് എന്ന ഗെയിം അധിഷ്ഠിത ലേണിങ് പ്ളാറ്റ് ഫോം അവതരിപ്പിക്കപ്പെടുന്നത്. 

ഭാഷയും , ശാസ്ത്രവും, ഗണിതവും ,പൊതുവിജ്ഞാനവും , ജീവിതനൈപുണ്യവുമടക്കം ജീവിതചുറ്റുപാടുകള്‍ വിവരിച്ച് അവയുമായി ബന്ധപ്പെടുത്തി കുട്ടികളെ പഠിപ്പിക്കുന്നു ആന്‍ഡ്രോയിഡ്, ഐഒഎസ്, വെബ് പ്ളാറ്റ് ഫോമുകള്‍ പ്രയോജനപ്പെടുത്തിയാണ് ടോഫി റൈഡിന്റെ അവതരണം. 

െഎ.െഎ.എമ്മിലും എന്‍.െഎ.ടിയില്‍നിന്നുമെല്ലാം പഠനം കഴിഞ്ഞിറങ്ങിയ മൂന്ന് ചെറുപ്പക്കാരുടെ സംരംഭമാണ് ടോഫി റൈഡ്. വിവിധ കമ്പനികളിലെ ജോലി ഉപേക്ഷിച്ചാണ് പാര്‍വതിയും, പ്രശാന്തും, സനോജും കുട്ടികള്‍ക്കായി ഒരു സംരംഭം എന്ന ആശയത്തിനായി ഒത്തുചേര്‍ന്നത്. എന്തെങ്കിലും പഠിച്ച് പ്രൈമറി ഘട്ടം കടന്നുപോകേണ്ടിവരുന്ന കുട്ടികളില്‍ പലര്‍ക്കും അടിസ്ഥാന പാഠപുസ്തകങ്ങളോ കഥകളോപോലും വായിക്കാന്‍ കഴിയുന്നില്ലെന്ന അംഗീകൃത പഠനറിപ്പോര്‍ട്ടുകളുമെല്ലാം ടോഫി റൈഡ് എന്ന ലേണിങ് ആപ്പ് രൂപീകരിക്കാന്‍ പ്രചോദനമായി.

ഒാരോ കുട്ടിയുടെയും പഠനാവശ്യങ്ങള്‍ക്ക് അനുസരിച്ച് ആപ് കസ്റ്റമൈസ് ചെയ്യാനുള്ള സംവിധാനമുണ്ട്. ആപ്പിന്റെ നിര്‍മിതബുദ്ധി ഒാരോ കുട്ടിയുടെയും ആവശ്യം തിരിച്ചറിഞ്ഞ് ഉള്ളടക്കം ലഭ്യമാക്കും.  ഉള്ളടക്കം ഡൗണ്‍ലോഡ് ചെയ്ത് ഒാഫ് ലൈനായി ഉപയോഗിക്കാന്‍ കഴിയുെമന്നതിനാല്‍ ഇന്റര്‍നെറ്റിലെ അനാവശ്യംമേഖലകളിലേക്ക് കടന്നുചെല്ലുന്നതില്‍നിന്ന് കുട്ടികളെ തടയാനുംകഴിയും. ആക്ടിവിറ്റികളും പസിലുകളും കഥകളും പാട്ടുകളും വഴി വിഷയാധിഷ്ഠിതമായ അടിയുറച്ച പ്രൈമറി വിദ്യാഭ്യാസമാണ് ടോഫി റൈഡ് ലക്ഷ്യമിടുന്നത്. 

MORE IN MONEY KILUKKAM
SHOW MORE