
വർഷങ്ങൾ നീണ്ട മാധ്യമപ്രവർത്തന പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് അലക്സ് ജോസഫ് സ്വന്തമായി സംരംഭം ആരംഭിക്കുന്നത്. വായന മരിക്കുന്നില്ലെന്ന് പറയുമ്പോഴും വായനയില്ലെന്ന് പറയുന്ന ഒരു സമൂഹത്തിലേക്കാണ് ഗ്രന്ഥപുര എന്ന സംരംഭവുമായി അലക്സ് ജോസഫ് എത്തുന്നത്. കൊച്ചിയിൽ പനമ്പള്ളിനഗറിലും കാക്കനാട്ടും ശാഖകളുണ്ട്. ഉടൻ എംജി റോഡിലും പുതിയ ശാഖ വരും. വായനയിലെ സംരംഭസാധ്യതകളുമായി ഗ്രന്ഥപുര. സ്വാതിതിരുന്നാളാണ് പുസ്തകശേഖരത്തിന് ഗ്രന്ഥപുര എന്ന പേര് ആദ്യമായി ഉപയോഗിക്കുന്നത്.
ആയോധനകലയുടെ വിപണി സാധ്യതയുമായി ഒരു ചെറുപ്പക്കാരൻ വിഷ്ണുദ്രോണ. മുൽത്തായും ബോക്സിങും പഠിക്കാൻ കോഴിക്കോട്ട് രാജ്യാന്തരനിലവാരമുള്ള അക്കാദമി തുടങ്ങിയിരിക്കുകയാണ് വിഷ്ണു.