
തേയിലത്തോട്ടങ്ങളെക്കുറിച്ചും സംസ്ഥാനത്തെ തേയിലവ്യാപാരത്തെക്കുറിച്ചും മുന്‍പൊരിക്കല്‍ മണികിലുക്കം വിശദമായി പ്രതിപാദിച്ചിരുന്നു. ഇക്കുറി തേയില ടൂറിസം അഥവ ടീ ടൂറിസത്തെക്കുറിച്ചാണ് പറയുന്നത് . ഒാര്‍ഗാനിക് തേയിലയും ചായയും അടുത്തറിയുക എന്നതിനപ്പുറം പ്രളയം മുക്കിക്കളഞ്ഞ വിനോദസഞ്ചാരസാധ്യതകളെ ഹൈറേഞ്ചിലേക്ക് മടക്കിക്കൊണ്ടുവരിക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് നടപ്പാക്കുന്ന ടീ ടൂറിസം.