എണ്‍പതുശതമാനം വിലക്കിഴിവില്‍ ലോകോത്തര പുസ്തകങ്ങള്‍; അക്ഷരങ്ങൾ ഇവിടെ ജീവിതം പറയുന്നു

ameer-basheer-money
SHARE

അമീര്‍ ബഷീറിന് മുപ്പത്തിനാല് വയസാണ് പ്രായം. പുസ്തകക്കച്ചവടമാണ് പ്രധാന വരുമാനമാര്‍ഗം . പുസ്തക കച്ചവടമെന്നുവച്ചാല്‍ വര്‍ഷങ്ങളായി ബുക് ഫെയറുകള്‍ നടത്തിയാണ് അമീര്‍ വരുമാനം കണ്ടെത്തിയത്. ഇന്ന് മണികിലുക്കം ആദ്യം പരിചയപ്പെടുത്തുന്നത് അമീറിനെയും അമീറിന്റെ പുസ്തകങ്ങളെയുമാണ്.

മഹാരഥരുണ്ട്. അവര്‍ എഴുതി ചരിത്രമായ എണ്ണമറ്റ പുസ്തകങ്ങളുമുണ്ട്. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമെല്ലാം നാം കാണുന്ന ബുക് സ്റ്റോറുകളില്‍നിന്നൊക്ക വ്യത്യസ്തമായ ഒരു കേന്ദ്രമാണിത്. കൊച്ചിയിലെ വളഞ്ഞമ്പലത്തുള്ള ബുക് ഫെയര്‍ ഷോപ്പാണ്. അമീര്‍ ബഷീര്‍ എന്ന മുപ്പത്തിനാലുകാരന്റെ സംരംഭം. എണ്‍പതുശതമാനംവരെ വിലക്കിഴിവില്‍ ലോകോത്തര പുസ്തകങ്ങള്‍ വാങ്ങാവുന്നയിടം. സഹോദരന്‍ തുടങ്ങിയ സംരംഭം എട്ടുവര്‍ഷം മുന്‍പാണ് അമീര്‍ ഏറ്റെടുത്തത്. വളഞ്ഞമ്പലത്ത് മാത്രമല്ല സംസ്ഥാനത്തിന് പുറത്തുള്‍പ്പടെ പന്ത്രണ്ട് ബുക് െഫയറുകളാണ് അമീര്‍ നടത്തുന്നത്. ബുക് സ്റ്റോര്‍ എന്ന പരമ്പരാഗത രീതിവിട്ട തെരുവിലേക്ക് മുഖംതിരിച്ചുപിടിച്ചുള്ള ബുക് ഫെയറുകളാണ് കച്ചവടം കൊണ്ടുവരുന്ന ശരിയായ രീതിയെന്ന് അമീര്‍ കരുതുന്നു.

വിദേശരാജ്യങ്ങളില്‍ മാത്രം ലഭിക്കുന്ന പുസ്തകങ്ങള്‍, വിവിധതരം ഡിക്ഷണറികള്‍ എന്നിവയെല്ലാം ഇവിടുണ്ട് .ഇതിനിടെ കേരള ബുക് ഹൗസ് എന്ന സ്വന്തം പ്രസാധന പ്രസ്ഥാനത്തിനും അമീര്‍ തുടക്കമിട്ടു. കുറച്ചധികംപേര്‍ക്ക് ജോലിനല്‍കി. അതുമാത്രമല്ല പുസ്തകകച്ചവടം നടത്താന്‍ താല്‍പര്യമുള്ളവര്‌ക്ക് ബിസിനസ് മാര്‍ഗദര്‍ശിയായി.ഇതിനിടെ സിനിമയിലും അഭിനയിച്ചു. 

ഒാണ്‍ലൈന്‍ വായനയുടെ കാലത്തും പുസ്തകകച്ചവടത്തിന് ഒരു കുറവുമില്ലെന്നാണ്  അമീറിന്റെ അനുഭവം. പല പ്രായത്തിലുമുള്ള വായനക്കാര്‍ സജീവമാണെങ്കിലും മുപ്പത്തിയഞ്ചിനുതാഴെയുള്ളവരാണ് പുസ്തശാലയിലേക്ക് കച്ചവടംകൊണ്ടുവരുന്നത്. 

MORE IN MONEY KILUKKAM
SHOW MORE