
ഏതൊരു ഉൽപ്പന്നത്തിന്റെയും വിപണിമൂല്യം ഉറപ്പിക്കുന്നതിൽ ആ ഉൽപ്പന്നത്തിന്റെ ബ്രാൻഡ് അംബാസിഡര്‍ക്കും വളരെ വലിയ പങ്കുണ്ട്. പറഞ്ഞുവരുന്നത് കേരള ബ്ളാസ്റ്റേഴ്സിനെക്കുറിച്ചും ബ്ളാസ്റ്റേഴ്സിന്റെ ബ്രാൻഡ് അംബാസിഡറായ മോഹൻലാലിനെക്കുറിച്ചുമാണ്. സച്ചിൻ തെൻഡുൽക്കർ മാറി മോഹൻലാല്‍ എത്തുമ്പോ്ള് ബ്ളാസ്റ്റേഴ്സ് കൊണ്ടുവരുന്ന ബിസിനസിൽ എന്ത് മാറ്റമാണുണ്ടാകുക.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാമത്തെ സീസണാണ് . കഴിഞ്ഞ നാല് സീസണിലായി െഎ.എസ്.എല്‍ മല്‍സരങ്ങള്‍ രാജ്യത്തെ സ്പോര്‍ട്സ് ടൂറിസത്തിലും ഇതരമേഖലകളിലുമുണ്ടാക്കിയ സാമ്പത്തികമുന്നേറ്റം വളരെ വലുതാണ്. സെലിബ്രിറ്റികള്‍ ഉടമസ്ഥരായ ടീമുകള്‍ക്ക് കേവലം നാലുവര്‍ഷം കൊണ്ട് സമൂഹത്തിലും ടീമിനുതന്നെയുമുണ്ടാക്കിയ ഈ സാമ്പത്തിക മുന്നേറ്റമാണ് െഎ.എസ്.എല്ലിന്റെ നിലനില്പിന് അടിസ്ഥാനം. രാജ്യത്ത് പലയിടങ്ങളിലായി പലവേദികളിലായി മല്‍സരങ്ങള്‍ നടന്നപ്പോഴും കാണികളുെട എണ്ണം കൊണ്ടും വിശാലമായ സ്റ്റേഡിയംകൊണ്ടും അതിനെല്ലാമപ്പുറം സച്ചിന് തെന്‍ഡുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ഇതിഹാസത്തിന്റെ സ്വന്തം ടീമെന്ന നിലയില്‍ കേരള ബ്ളാസ്റ്റേഴ്സിനും ഈ നേട്ടത്തില്‍ ഈ മുന്നേറ്റത്തില്‍ ചെറുതല്ലാത്ത പങ്കുണ്ട്. അഞ്ചാമത്തെ സീസണില്‍ ബ്ളാസറ്റേഴ്സില്നിന്ന് സച്ചിന് പടിയിറങ്ങുമ്പോള്‍ ഈ സാമ്പത്തികമുന്നേറ്റത്തിന്റെ ബാറ്റണ്‍ ഏറ്റുവാങ്ങുന്നതും മറ്റൊരു സെലിബ്രിറ്റിയാണ്. മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍.
എങ്ങനെയാണ് സച്ചിന് തെന്‍ഡുല്‍ക്കര്‍ എന്ന ക്രിക്കറ്റര്‍ വഹിച്ചിരുന്ന ബ്രാന്‍ഡ് അംബാസിഡര്‍ എന്ന റോളില്‍ ഒരു സിനിമ താരത്തിന് തിളങ്ങാനാകുക ?കഴിഞ്ഞ നാല് സീസണിലും മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത ആരാധകരുടെ പിന്തുണയായിരുന്നു േകരള ബ്ളാസ്റ്റേഴ്സിന്റെ വിപണിമൂല്യത്തിന്റെ അടിസ്ഥാനങ്ങളില്‍ ഏറ്റവും പ്രധാനം. പല ടീമുകളിലായി ചിതറിക്കിടന്ന മലയാളി ഫുട്ബോള്‍ ആരാധകരുടെ ഇഷ്ടങ്ങള്‍ ബ്ളാസ്റ്റേഴ്സിനായി ഏകോപിപ്പിക്കാന്‍ മോഹന്‍ലാലിന് കഴിയുമെന്നുവരെ ചിന്തിക്കുന്നവരില്‍ നമ്മുടെ ചെറുപ്പക്കാരുമുണ്ട്.
ഫുട്ബോള്‍ മല്‍സരങ്ങളുമായി ബന്ധപ്പെട്ടുള്ള സ്പോര്‍ട്സ് ടൂറിസം കൊണ്ടുവരുന്ന വിപണനസാധ്യതകളും ചാനലുകളിലെ ടെലിക്കാസ്റ്റിങ് റൈറ്റില്‍നിന്ന് ലഭിക്കുന്ന കോടികളുെട ബിസിനസില്പോലും മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡ് അംബാസിഡറുടെ റോള്‍ വളരെ വലുതാണ്.