ഓണം കൊണ്ടു വരുമോ കോടികൾ

ഓണക്കാലം വലിയ സമ്പത്തിക ഉണർവ്വാണ് സിനിമ മേഖലക്ക് നൽകിയിട്ടുള്ളത്. എന്നാൽ ഇക്കുറി വലിയ മഴക്കെടുതിക്ക് നടുവിലാണ് അഞ്ച് മലയാള സിനിമകൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. നാൽപ്പത്തിയഞ്ച് കോടി മുടക്കി എത്തുന്ന കായകുളം കൊച്ചുണ്ണിയിൽ തുടങ്ങി താരതമേന്യ ചെറിയ ചിത്രങ്ങൾ വരെ ഇക്കുട്ടത്തിലുണ്ട്. പ്രേക്ഷകര്‍ എന്താണ് തിരിച്ചു നൽകുക എന്ന ആശങ്കയിലാണ് ചലച്ചിത്ര പ്രവർത്തകർ.