ബർഗർ ബിസിനസിൽ നേട്ടം കൊയ്ത് മഞ്ജു; ഒപ്പം സഹോദരനും

burger-junction
SHARE

ബാങ്കിങ്് മേഖലയിലെ ജോലി ഉപേക്ഷിച്ച് ബര്‍ഗര്‍ ബിസിനസ് തുടങ്ങിയ വനിത. മിഡില്‍ ഈസ്റ്റിലെ ബാങ്കില്‍ ഗ്ളോബല്‍ ബാങ്കിങ് മാനേജര്‍ എന്ന തിളക്കമാര്‍ന്ന ജോലി ഉപേക്ഷിച്ച് ബിസിനസിലേക്ക് ഇറങ്ങിയ മഞ്ജു പാര്‍ട്നറായി കൂടെകൂട്ടിയത് ജെറ്റ് എയര്‍വേയ്സില്‍ ക്യാപ്റ്റനായ സ്വന്തം സഹോദരനെയായിരുന്നു. ബര്‍ഗര്‍ ജംക്ഷന്‍ എന്ന കൊച്ചിയിലെ ബര്‍ഗര്‍ ഷോപ്പിനെയും മഞ്ജുവിനെയും അടുത്തറിയാം. 

ജംഗ് ഫുഡ് എന്ന ലേബലും ആരോഗ്യത്തിന് അത്ര നന്നല്ല എന്ന പറച്ചിലിലുമാണ് ബര്‍ഗറിനെ പൊതുവില്‍ വിലയിരുത്താറുള്ളതെങ്കിലും അതങ്ങനെയല്ല എന്ന് പറയും കൊച്ചിക്കാരി മഞ്ജു മാത്യു. അതവിടെ നില്‍ക്കട്ടെ. മഞ്ജുവെന്ന  സംരംഭകയുടെ ബര്‍ഗര്‍ ഷോപ്പിനെ അടുത്തറിയുംമുന്‍പ് മഞ്ജുവിനെ അറിയണം. പലതും പഠിച്ചും പലതും പ്രവര്‍ത്തിച്ചു. ബിരുദത്തിന് സൈക്കോളജിയില്‍ ഒന്നാം റാങ്ക്, ബിരുദാനന്തര ബിരുദം നേടിയത് എം.എസ്.ഡബ്ല്യുവില്‍ , യു.കെയില്‍ ലസ്റ്ററില്‍നിന്ന് എം.ബി.എ. പിന്നീട് രാജ്യാന്തരബാങ്കുകളില്‍ ജോലിനോക്കി. തൊണ്ണൂറുകളിലെ സാമ്പത്തികമാന്ദ്യസമയത്ത് കൂട്ടിപിരിച്ചുവിടലില്‍ ജോലിനഷ്ടപ്പെട്ടെങ്കിലും വീണ്ടും മറ്റൊരും ബാങ്കിലെത്തി. ഇതിനിടയില്‍ ചില ബിസിനസുകളിലും കൈവച്ചു. ഒാണ്‍ലൈന്‍ ഫര്‍ണിച്ചറും, എച്ച്.ആര്‍.കണ്‍സള്‍ട്ടന്‍സിയുമൊക്കെ നടത്തി ഉപേക്ഷിച്ചു.  മിഡില്‍ ഈസ്റ്റിലെ ബാങ്കില്‍  ഗ്ളോബല്‍ ബാങ്കിങ് മാനേജര്‍ എന്ന തിളക്കമാര്‍ന്ന തസ്തികയിലിരിക്കുമ്പോഴാണ് ജോലി ഉപേക്ഷിക്കാനുള്ള തീരുമാനം. വീട്ടിലെ സാഹചര്യംകൂടി കണക്കിലെടുത്ത് ജോലി ഉപേക്ഷിച്ചപ്പോള്‍ ബിസിനസ് എന്ന ഉള്ളിലെ ആഗ്രഹത്തിലേക്ക് കൂടുതല്‍ അടുത്തു.  അങ്ങനെ 2014ലാണ് ബര്‍ഗര്‍ ജംക്ഷന്‍ എന്ന ബര്‍ഗര്‍ ഷോപ്പിന് മഞ്ജു തുടക്കമിട്ടത്.ജെറ്റ് എയര്‍വെയ്സില്‍ ക്യാപ്റ്റനായ സഹോദരന്‍ ജോ മാത്യുവിനെ പാര്‍ട്നറായി കൂടെകൂട്ടി.   

സഹോദരിയുടെ ബിസിനസില്‍ ഒരു വെറും പാര്‍ട്നറായിരുന്നില്ല ജോ . ലോകത്തെ വിവിധ രാജ്യങ്ങളിലെ 180 ബര്‍ഗര്‍ ഒൗട് ലെറ്റുകള്‍ സന്ദര്‍ശിച്ച് ആ രുചികളൊക്കെയും കൊച്ചിയിലെ ബര്‍ഗര്‍ ജംക്ഷനെന്ന ഷോപ്പിലേക്ക് എത്തിക്കുന്നതില്‍ ജോയുടെ പങ്ക് വലുതായിരുന്നു. ഇടപ്പള്ളിയിലും പനമ്പിള്ളി നഗറിലുമായുള്ള രണ്ട് ഷോപ്പുകളില്‍ ഇന്ന് ലോകത്തെ മികച്ച കൂട്ടുകള്‍കൊണ്ടുണ്ടാക്കിയ വിവിധയിനം ബര്‍ഗറുകള്‍ ലഭിക്കും. 150 രൂപ മുതല്‍ 400 രൂപവരെയുള്ള ബര്‍ഗറുകള്‍ മഞ്ജുവിന്റെ ബര്‍ഗര്‍ ജംക്ഷനില്‍ ലഭിക്കും. ബര്‍ഗര്‍ എന്നുകേട്ടാല്‍ നെറ്റിചുളിക്കുന്നവരോട് . 

ബിസിനസ് തുടങ്ങാന്‍ ആഗ്രഹമുള്ളവര്‍ അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നവരാകണമെന്ന് മഞ്ജു പറയുന്നു. ബിസിനസ് ആരംഭിച്ചാല്‍ മാത്രം പോര അതില്‍ പുതുസാധ്യതകള്‍ കണ്ടെത്താനും കഴിയണം. മറ്റുള്ളവര്‍ എന്ത് കരുതുന്നുവെന്നല്ല എന്താണ് നമ്മുടെ തീരുമാനം എന്നതിനാണ് പ്രാധാന്യമെന്നാണ് മഞ്ജുവിന് പറയാനുള്ളത്.

MORE IN MONEY KILUKKAM
SHOW MORE