രക്ഷിതാക്കൾ കുട്ടികൾക്കായി തുടങ്ങിയ അക്കാദമി സംരംഭമായി മാറിയ കഥ

സ്പോര്‍ട്സ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ധാരാളം കേന്ദ്രങ്ങള്‍ നമുക്കുണ്ട്. പക്ഷെ എത്രകണ്ട് പരിശീലനകേന്ദ്രങ്ങള്‍ അല്ലെങ്കില്‍ മൈതാനങ്ങള്‍ നമുക്കുണ്ടെന്ന ചോദ്യവും പ്രസക്തമാണ്. ഇതേ ചിന്തയാണ് കൊച്ചിയില്‍ ഒരു സ്പീഡ് റോളര്‍ സ്ക്കേറ്റിങ് അക്കാദമി തുടങ്ങാന്‍ ഒരുകൂട്ടം രക്ഷിതാക്കള്‍ക്ക് പ്രേരണയായത്. 

കൊച്ചി നഗരഹൃദയത്തിലെ ഒരു പതിനായിരം സ്ക്വയര്‍ഫീറ്റ്. ‍ഒരു കൂട്ടം രക്ഷിതാക്കളുടെ പണവും പിന്നെ നിശ്ചയദാര്‍ഢ്യവും. അവിടെ ഒരുകൂട്ടം കുട്ടികളുെട സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമായി. റോഡിലും വീട്ടുമ‌ുറ്റത്തെ കോണ്‍ക്രീറ്റിലും സ്ക്കേറ്റ് െചയ്തിരുന്ന സാഹചര്യത്തില്‍നിന്ന് ഇവിടെ ഈ കളിസ്ഥലത്തേക്ക് അവര്‍ ചേക്കേറി. ആറ് രക്ഷിതാക്കള്‍ അവരുടെ കുട്ടികളുടെ പരിശീലനത്തിനായി തുടങ്ങിയ അക്കാദമിയാണ്. പിന്നീട് കൂടുതല്‍ ആളുകളെത്തി. കുട്ടികളും.  രവിപുരത്തെ ഈ സ്ക്കേറ്റിങ് അക്കാദമി ഒരു സംരംഭമായി മാറിയത് അങ്ങനെയാണ് .

ദേശീയ രാജ്യാന്തര സ്ക്കേറ്റിങ് താരങ്ങളടക്കം ഇവിടെ പരിശീലനം നടത്തുന്നുണ്ട്. അയ്യായിരം രൂപയില്‍ തുടങ്ങി അമ്പതിനായിരം രൂപവരെയാണ് സ്ക്കേറ്റിങ് ഷൂകള്‍ക്ക് വിലയുണ്ട്. ഇതെല്ലാം വാങ്ങി റോഡില്‍‌ പരിശീലിച്ച പലരും ഇപ്പോള്‍ രവിപുരത്തെ ഈ അക്കാദമിയിലേക്ക് പരിശീലനംമാറ്റി.  മാസം ആയിരത്തിയഞ്ഞൂറ് രൂപ ഫീസില്‍ ഇവിടെ പരിശീലനം തേടാനായി എത്തുന്നവര്‍ നിരവധിയാണ്.