മോഹിപ്പിക്കും മോഹി ഡോട് ഇൻ; രണ്ട് മെക്കാനിക്കൽ എൻജിനീയർമാരുടെ വിജയകഥ

mohi
SHARE

മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരായ രണ്ടുപേര്‍ . ഫയാസ് കമറും  നഹാസ് കരീ‌മും . താല്‍പര്യങ്ങളും ചിന്തകളും ഒരുപോലെയായപ്പോള്‍ രണ്ടുപേരും ഒരു ബിസിനസ് തുടങ്ങി. പഠിച്ചത് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങാണെങ്കിലും ഒാണ്‍ലൈന്‍ വസ്ത്രവ്യാപാരരംഗത്താണ് ഇരുവരും സജീവമായത്.സല്‍വാറും, കുര്‍ത്തിയും, സാരിയും,  വിവാഹവസ്ത്രങ്ങളുമൊക്കെയായി ഒരു ഒാണ്‍ലൈന്‍ സംരംഭം. mohi.in . ആലുവ കേന്ദ്രീകരിച്ചാണ് മോഹിയുടെ പ്രവര്‍ത്തനം.

ഗുരുവായൂര്‍ സ്വദേശി ഫയാസ് കമറിന്റെയും ആലുവക്കാരന്‍ നഹാസ് കരീ‌മിന്റെയും സംയുക്തസംരംഭം. ഇരുവരും സഹപാഠികളാണ്. പഠനശേഷം രണ്ടുവഴിക്ക് പിരിഞ്ഞവര്‍ പിന്നെ ഒത്തുചേര്‍ന്നത് മാസങ്ങള്‍ക്ക് മുന്‍പാണ്. നാലുമാസം മാത്രം പ്രായമായ മോഹി എന്ന ഒാണ്‍ലൈന്‍ സംരംഭത്തിനായി. മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠിച്ചവര്‍ എങ്ങനെ വസ്ത്രവ്യാപാരികളായി.

Thumb Image

ഒാണ്‍ലൈനില്‍ ഒരുപാട് സംരംഭങ്ങള്‍ പിറക്കുന്നകാലമാണ്. അവിടെ സ്വന്തമായി സംരംഭം തുടങ്ങുകയും പലരും പാതിവഴിയില്‍ അത് ഉപേക്ഷിച്ചുപോവുകയും ചെയ്യുന്ന അനുഭവങ്ങള്‍ക്കിടയില്‍ തികഞ്ഞ കാഴ്ച്ചപ്പാടോടെയാണ് ഇരുവരും mohi.inന് തുടക്കമിട്ടത്. എന്തുകൊണ്ട് സ്ത്രീകളുടം വസ്ത്രങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ച് ഒരു ഒാണ്‍ലൈന്‍ പോര്‍ട്ടല്‍ എന്ന ചോദ്യത്തിനുമുണ്ട് ഉത്തരം.

അറുന്നൂറ് രൂപ മുതല്‍ ആറായിരം രൂപവരെയുള്ള വസ്ത്രങ്ങള്‍ മോഹിയില്‍നിന്ന് ഒാണ്‍ലൈനായി വാങ്ങാം. എത്രരൂപയാണ് ഈ ഒാണ്‍ലൈന്‍ സംരംഭത്തിന്റെ മൂലധനം  എത്രയാണ് വിറ്റുവരവ് എത്രകണ്ട് ലാഭമുണ്ടാകും എന്ന് ചിന്തിക്കുന്നവരോടും ഇരുവര്‍ക്കും കൃത്യമായ മറുപടിയുണ്ട്. 

MORE IN MONEY KILUKKAM
SHOW MORE