സെബിയുടെ ‘അന്നാസ് ഫാം’

mk-dairy-farm-t
SHARE

ജീവിക്കാനായി ഒരുപാട് ജോലികൾ ചെയ്തൊരാൾ. പല രാജ്യങ്ങളിൽ അങ്ങനെ പലവിധ ജോലികൾ ചെയ്യുമ്പോഴും ഒരു ക്ഷീരകർഷകന്റെ മനസാണ്  മാള അഷ്ടമിച്ചിറക്കാരൻ െസബി പഴയാറ്റിലിനെ ഒരു മികച്ച സംരംഭകനാക്കിയത്. സ്വിറ്റ്സർലൻഡിൽ മെക്കാനിക്കായി ജോലി ചെയ്തിരുന്ന കാലത്താണ് സെബി നാട്ടിൽ ഒരു ഫാം തുടങ്ങിയത്. ചെറിയരീതിയിൽ തുടങ്ങിയ ഫാമിൽ ഇന്ന് പ്രതിവർഷം അമ്പത്തിനാല് ലക്ഷം രൂപയുടെ പാലും ലക്ഷക്കണക്കിന് രൂപയുടെ മറ്റ് മൂല്യവർധിത ഉൽപ്പന്നങ്ങളും വിറ്റഴിക്കുന്നു. സെബി എന്ന മാതൃകാസംരംഭകനെ പരിചയപ്പെടാം.

നല്ല ഒന്നാന്തരം പാലും തൈരും പിന്നെ സ്വന്തം പറമ്പിലെ മാമ്പഴവും ചേർത്തുള്ള ലസി. ഭാര്യ മിനിഫറും മകനുമൊത്ത് ലസി നുണഞ്ഞുനിൽക്കുന്ന കണ്ണടക്കാരനാണ് നമ്മുടെ കഥാപാത്രം. സെബി . പനയോലമേഞ്ഞ തൊഴുത്തിൽ‌ വേനലിന്റെ കാഠിന്യമേതുമറിയാതെ കുറേ പശുക്കൾ . നാൽപത്തിരണ്ടെണ്ണത്തിൽ മുപ്പതും കറവപ്പശുക്കൾ . പ്രതിദിനം മുന്നൂറ് ലീറ്റർ പാല്‍ ഉൽപാദനം . ഏതായാലും ആ ലസിയുടെ മധുരമെന്തെന്ന് ഈ ദൃശ്യങ്ങൾക്കപ്പുറം പറയുക പ്രയാസമാണ്. ആ ലസിയുടെ യഥാർഥ മധുരമറിയണമെങ്കിൽ സെബിയെന്ന ഈ ക്ഷീരകർഷകൻ ഒരു മികച്ച സംരംഭകനായതെങ്ങനെയെന്നുകൂടി അറിയണം.

പ്രീഡിഗ്രി കഴിഞ്ഞ് മെക്കാനിക്കായ സെബി. വിവാഹശേഷം നഴ്സായ ഭാര്യയുമൊത്ത് വിയന്നയിലേക്ക് . പഠിച്ചതൊഴിച്ച് പല തൊഴിലും ചെയ്തു. പാത്രം കഴുകി , കുശിനിക്കാരനായി . ഇതിനിടെ ഭാര്യയ്ക്കൊപ്പം നഴ്സാകാനായി പഠിച്ചു. അപ്പോഴും പഠിച്ചപണിമാത്രം സെബിക്ക് ലഭിച്ചില്ല. പിന്നീട് സ്വിറ്റ്സർലൻഡിലേക്ക് ചേക്കേറി. അവിടെനിന്നാണ് സെബിയെന്ന സംരംഭകന്റെ പിറവി. 

ഫാം ബിസിനസ് എന്ന് േകട്ടപ്പോള്‍ ആദ്യം നിരുല്‍സാഹപ്പെടുത്തിയത് സെബിയുടെ ഭാര്യതന്നെയായിരുന്നു. പക്ഷെ പിന്നീട് കഥ മാറി.

എന്തുകൊണ്ട് ഈ മേഖല ഒരു ബിസിനസ് മാര്‍ഗമായി തിരഞ്ഞെടുത്തുവെന്നതിന് ഈ സംരംഭകന് കൃത്യമായ ഉത്തരമുണ്ട്. എന്തുകൊണ്ട് തിരഞ്ഞെടുത്തുവെന്നത് മാത്രമല്ല സ്വിറ്റ്സര്‍ലന്‍ഡിലെ ജോലികളഞ്ഞ് ഒരു ബിസിനസ് തുടങ്ങിയതിനും ഈ ദമ്പതികള്‍ക്ക് കൃത്യമായ ഉത്തരമുണ്ട്.

ഫാമില്‍ ഉല്‍പാദിപ്പിക്കുന്ന പാലില്‍ ഭൂരിഭാഗവും അവിടെത്തന്നെ വിറ്റഴിക്കുന്നു. ശേഷിക്കുന്നത് പാല്‍ സൊസൈറ്റിയിലേക്ക് നല്‍കും .ഒരുപാട് പേര്‍ക്ക് മാതൃകയായ സംരംഭമാണ് സെബിയുടേത്. ഇന്നും ബിസിനസ് സാധ്യതയുടെ അന്വേഷണങ്ങളുമായി ഒരുപാട് പേര്‍ ഫാമിലെത്തുന്നു. 

MORE IN MONEY KILUKKAM
SHOW MORE