മനം കുളിർപ്പിക്കാൻ ലിക്വിഡ് നൈട്രജൻ ഐസ്ക്രീം

mk-nitrogen-icecream-t
SHARE

കത്തുന്ന വേനലിൽ അൽപം മധുരത്തോടെയാണ് മണികിലുക്കത്തിന്റെ ഈ അമ്പതാം എപ്പിസോഡ് തുടങ്ങുന്നത്. െഎസ്ക്രീമിനെക്കുറിച്ചാണ് ഒപ്പം മാസശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ആ ബിസിനസിലേക്ക് ഇറങ്ങിയ രണ്ടു വനിതകളെക്കുറിച്ചാണ് സംസാരിക്കുന്നത്. പരിചയപ്പെടാം നിഷ മറിയം എബ്രഹാമിനെയും ജാസ്മിൻ ഇട്ടിമാത്യുവിനെയും. ലിക്വിഡ് നൈട്രജൻ െഎസ്ക്രീമും ഡിസൈനർ െഎസ്ക്രീമുമായാണ് ഇരുവരും വിപണി കീഴടക്കിയത്.

ബെംഗളൂരു. ഒരു വർഷം മുൻപുള്ള പകല്‍.  ജോലി രാജിവച്ച് ബെംഗളൂരുവിൽ കുടുംബത്തോടൊപ്പം ചുറ്റിക്കറങ്ങാനെത്തിയ രണ്ടു മലയാളിവനിതകൾ. െഎസ്ക്രീം കഴിക്കാൻതോന്നി സമീപത്തെ കടയിലേക്ക് കയറി. 

 കസ്റ്റാർഡ് മിൽക്കും മറ്റുചേരുവകളും ഇങ്ങനെ പുകഞ്ഞ് െഎസ്ക്രീമാകുന്നത് കണ്ടപ്പോൾ അവർക്കുതോന്നി എന്തുകൊണ്ട് ഇത് കേരളത്തിലും പരീക്ഷിച്ചുകൂടാ ? കൊച്ചിയിലെ ഒരു ബിസിനസ് സംരംഭത്തിന്റെ തുടക്കം അങ്ങനെ ബെംഗളൂരുവിലെ ആ െഎസ്ക്രീമിൽനിന്നായിരുന്നു. 

നിഷ മറിയം എബ്രഹാം. ജാസ്മിൻ ഇട്ടിമാത്യു. ബെംഗളൂരുവിലെ തെരുവിൽ കണ്ട ലിക്വിഡ് നൈട്രജൻ െഎസ്ക്രീം കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചത് നിഷയും ജാസ്മിനുമാണ് . നിഷ അധ്യാപികയായിരുന്നു. ജാസ്മിൻ െഎ.ടി കമ്പനിയിലെ ഉദ്യോഗസ്ഥയും. രണ്ടുപേരും ജോലി രാജിവച്ചാണ് ഈ ബിസിനസ് സംരംഭത്തിലേക്ക് ഇറങ്ങിത്തിരിച്ചത്. സാധാരണ വേണ്ട ചേരുവകളൊക്കെ ചേർത്ത് ഫ്രീസറിൽ ശീതീകരിച്ചാണ് െഎസ്ക്രീം നിർമിക്കുന്നതെങ്കില്‍ അതേ ചേരുവകളിലേക്ക്  – 196 ‍ഡിഗ്രി െസൽസ്യസിൽ സൂക്ഷിച്ചിട്ടുള്ള ലിക്വിഡ് നൈട്രജന്‍ ഒഴിച്ച് ശീതീകരിച്ചാണ് ഇവിടെ െഎസ്ക്രീം നിർമാണം. അതും ക്രെം സ്റ്റുഡിയോ എന്ന സ്വന്തം ബ്രാൻഡിൽ. പൈൻ എവേ, സ്കോച്ച് ഒാൺ ദ റോക്സ്, കോഫി ബ്രേക് തുടങ്ങി വിവിധയിനം ലിക്വിഡ് നൈട്രജൻ െഎസ്ക്രീമുകളാണ് കൊച്ചിയിലേക്ക് ഇരുവരും എത്തിച്ചത്. ഒപ്പം ലിക്വിഡ് നൈട്രജൻ ഉപയോഗിച്ചുളള സ്മോകിങ് ബിസ്ക്കറ്റുകള്‍ക്കും ആവശ്യക്കാരേറെയാണ്.

ലിക്വിഡ് നൈട്രജൻ െഎസ്ക്രീമുകൾക്ക് പുറമെ സ്റ്റോൺ കാർവ്ഡ് െഎസ്ക്രീമുകളും കസ്റ്റമൈസ്ഡ് ഡിസൈനർ െഎസ്ക്രീമുകളുമെല്ലാം ഒരുക്കിയാണ് ക്രെം സ്റ്റുഡിയോ കൊച്ചിയിലെ വിപണി പിടിച്ചത്. അങ്ങനെ ക്രെ സ്റ്റുഡിയോ എന്ന ബ്രാൻഡും ഹിറ്റായി. മികച്ച വരുമാനംകൂടിയായതോടെ ജോലി ഉപേക്ഷിച്ചതിന്റെ വിഷമം ഇരുവരും മറന്നു. 

ആറുമാസമേ ആയിട്ടുള്ളു ഈ ബിസിനസിന്റെ പ്രായം. പക്ഷെ ഇതുവരെയുള്ള അനുഭവത്തന്റെ വെളിച്ചത്തിൽ ഈ മുൻ‍ മാസശമ്പളക്കാർ പറയുന്നു...തൊഴിലാളികളാവുക എന്നതിനപ്പുറം തൊഴിൽദാതാക്കളാകാനാണ് ശ്രമമുണ്ടാകേണ്ടത്. പ്രത്യേകിച്ചും സ്ത്രീകൾ.

ക്രെം സ്റ്റുഡിയോ ഹിറ്റായതോടെ താൽപര്യമുള്ളവർക്ക് ഫ്രാഞ്ചൈസി നൽകി ബിസിനസ് വിപുലപ്പെടുത്തുകയാണ് ഇരുവരുടെയും ലക്ഷ്യം.

MORE IN MONEY KILUKKAM
SHOW MORE