കാർ വാഷും ഒരു സംരംഭമാണ്..!

ഒാരോ ബിസിനസിനെയും ചുറ്റിപ്പറ്റി ഒന്നിലധികം ബിസിനസുകള്‍ വളരും. വളരെ സ്വാഭാവികമാണ് ആ പ്രക്രിയ. രാജ്യത്ത് വളരെവേഗം വളർന്ന വാഹനവിപണി പ്രത്യേകിച്ചും കാറുകളുടെ വിപണി സൃഷ്ടിച്ച ഒരു ബിസിനസ് മേഖലയുണ്ട് . കാര്‍ വാഷ് അല്ലെങ്കിൽ കാർ സ്പാ എന്നൊക്കെയുള്ള പേരിൽ ഇവിടെ ഈ കേരളത്തില്‍ പ്രത്യേകിച്ച് കൊച്ചിയില്‍ ബിസിനസ് തകൃതിയാണ്.