ഫ്യൂച്ചര്‍ ലേഡി, തുന്നിയെടുത്ത ബിസിനിസ് വിജയം

ഫ്യൂച്ചർ ലേ‍ഡ‍ി . കേവലം വീട്ടമ്മയായിരുന്ന ഒരു സ്ത്രീ തന്റെ സ്വപ്നങ്ങൾക്ക് നൽകിയപേരാണ് ഫ്യൂച്ചർ ലേഡി. മലയാളത്തിൽ പറഞ്ഞാൽ ഭാവിയിലെ വനിത. തയ്യൽ ഇഷ്ടപ്പെട്ട് പിന്നീട് ഫാഷൻ ഡിസൈനിങ് രംഗത്തേക്ക് കടന്ന രഹന മർസൂക് . കൊച്ചിയിലെ പ്രശസ്ത സ്കൂളുകളിലേക്ക് വേണ്ട യൂണിഫോമും കൊച്ചി മെട്രോ ജീവനക്കാർക്കുവേണ്ട യൂണിഫോമും വരെ തുന്നിനൽകിയത് രഹനയുടെ ഫ്യൂച്ചർ ലേഡിയാണ്.