പേര് ബ്രാൻഡാക്കിയ മലയാളി; അംബിക പിള്ളയുടെ ബിസിനസ് വഴികൾ

നിരന്തരമായ പ്രവർത്തനങ്ങള്‍വഴി മറ്റുള്ളവരെയും പുതിയ സംരംഭങ്ങളിലേക്ക് പ്രചോദിപ്പിക്കുന്ന ചിലരുണ്ട് . അംബിക പിള്ള അവരിൽ ഒരാൾ മാത്രമാണ്. രാജ്യത്ത് അംബിക പിള്ളയെന്ന ബ്രാൻഡ് നേരത്തെ തന്നെ ഹിറ്റാണെങ്കിലും നമ്മൾ മലയാളികള്‍ ഈ മലയാളിയെ നെഞ്ചോടുചേർത്തിട്ട് അധികകാലമായിട്ടില്ല. അംബിക പിള്ളയെന്ന ഹെയൽ സ്റ്റൈലിസ്റ്റിനെയും മേയ്ക്ക് അപ് ആർടിസ്റ്റിനെയും  ആ രീതിയിൽ മാതൃകയാക്കിയവർ ഇന്ന് നമ്മുടെ സമൂഹത്തിൽ ഒട്ടനവധിയുണ്ട് .