കളിമണ്ണിൽ മെനഞ്ഞ കച്ചവടവിജയം

കാലത്തിനനുസരിച്ച് നമ്മുടെ അഭിരുചികൾക്കും മാറ്റംവരാം . ആ മാറ്റത്തിനനുസരിച്ചാണ് വിപണിയും മാറ്റങ്ങള്‍ക്ക് വിധേയമാകുക. മൺപാത്രനിർമാണത്തിൽമാത്രം ഒതുങ്ങിയിരുന്ന കളിമണ്ണിന്റെ സാധ്യതകള്‍ കൂടുതൽ പ്രയോജനപ്പെടുത്തുന്ന ഒരു കാലഘട്ടമാണിത്. ഇന്നത്തെ ഈ സാധ്യതകള്‍ മൂന്ന് പതിറ്റാണ്ട് മുൻപേ തിരിച്ചറിഞ്ഞ് അതിൽ ഉപജീവനം കണ്ടെത്തിയ ഒരു കലാകാരനായ ബിസിനസ്സുകാരനെയാണ് മണികിലുക്കം ആദ്യം പരിചയപ്പെടുത്തുന്നത്.