അവിശ്വസനീയം ഈ ബിസിനസ് വിജയം

Thumb Image
SHARE

അവിശ്വസനീയമെന്ന് തോന്നാവുന്ന ഒരു ബിസിനസ് കഥയാണ് ഈ പുതുവർഷത്തിൽ മണികിലുക്കം ആദ്യം പറയുന്നത്. കയ്യിലൊരുബിരുദവുമായി ജീവിതംനേരിടാനിറങ്ങിയ രണ്ട് സുഹൃത്തുക്കൾ. അഞ്ചുലക്ഷംരൂപയുടെ മൂലധനത്തിൽ ആറുവർഷംമുന്‍പ് തുടങ്ങിയ ബിസിനസിന്റെ  കഴിഞ്ഞവര്‍ഷത്തെ ടേൺ ഒാവർ പതിമൂന്നരക്കോടിരൂപയാണ്.  

അതീഷ് ദാമോദരൻ. വയസ് 31. ഒാർവെൽ ലയണൽ. വയസ് 27. കാസർകോട്ടുകാരനായ അതീഷും വയനാട്ടുകാരനായ ഒാർവെല്ലും  ബി.എസ്.സിക്കാരാണ്. വെറും ബി.എസ്.സിയോ എന്ന് പറഞ്ഞ് നെറ്റിചുളിക്കാൻ വരട്ടെ. ഈ രണ്ടുപേരും വലിയ സംഭവമാണ്. സംഭവമെന്ന് പറഞ്ഞാൽ ഒരൊന്നൊന്നര സംഭവം. നാലുവയസിന്റെ പ്രായവ്യത്യാസമൊഴിച്ചാല്‍ ഇരുവരും ഒരേമനസാണ്. ബി.എസ്.സി പൂർത്തിയാക്കിയശേഷം പഠനം ഉപേക്ഷിച്ചവർ. പിന്നീടവർ ഒത്തുചേർന്നത് ഒരു ലക്ഷ്യത്തിനുവേണ്ടിയായിരുന്നു. ലക്ഷ്യ എന്ന പേരിൽ സംസ്ഥാനത്തെ വിവിധജില്ലകളിലുള്ള ചാർട്ടേർഡ് അക്കൗണ്ടന്റ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഇരുവരുടെയും സംരംഭമാണ്. അഞ്ചുലക്ഷരൂപ മൂലധനത്തിൽനിന്നും പതിമൂന്നരക്കോടി രൂപയുടെ ടേണ്‍ ഒാവറിലെത്തിനിൽക്കുന്ന സംരംഭം.  

ചാർട്ടേർഡ് അക്കൗണ്ടന്റ് കോച്ചിങിന് പുറമെ കമ്പനി സെക്രട്ടറിഷിപ്പിനും നീറ്റിനും െഎ.െഎ.റ്റി പരീക്ഷകൾക്കുംവരെ ഇന്നിവിടെ പരിശീലനം നൽകുന്നുണ്ട്. ബിരുദംകഴിഞ്ഞ് പഠനംനിർത്തിയവർ ഒരു ബിസിനസ് ആരംഭിച്ചപ്പോൾ വിദ്യാഭ്യാസമേഖലതന്നെ തിരഞ്ഞെടുത്തു. 

രണ്ടുവിദ്യാർഥികളുമായി 2011ൽ ആരംഭിച്ച പ്രസ്ഥാനം വളർന്നുപന്തലിച്ചു. തിരുവനന്തപുരത്തിനും കൊച്ചിക്കും പുറമെ കോട്ടയത്തും, തൃശൂരും, തിരൂരും, കോഴിക്കോട്ടും കണ്ണൂരും ശാഖകളായി. 8300ൽപരം വിദ്യാർ‌ഥികൾ പഠിക്കുന്ന സ്ഥാപനത്തിന്റെ ഉടമകൾ മുപ്പത്തിയൊന്നും ഇരുപത്തിയേഴുംവയസുള്ള ഈ ചെറുപ്പക്കാരാണെന്ന് ഇന്നും ഇരുവരുടെയും വീട്ടുകാർക്ക് ഞെട്ടലാണ്.  ബി.എസ്.സി കഴിഞ്ഞ് എന്തുചെയ്യണമെന്നറിയാതെ നിന്നവർ ഇന്ന് അഞ്ഞൂറുപേർക്ക് ശമ്പളം നൽകുന്നു. രാജ്യത്തെ മെട്രോ നഗരങ്ങളിൽനിന്നുവരെ പറന്നിറങ്ങുന്ന അധ്യാപകരാണ് ഇന്നിവിടെ വിദ്യാർഥികൾക്ക് ക്ളാസെടുക്കുന്നത്. 

അതീഷും ഒാർവെലും ഒരു പ്രചോദനമാണ്. വളർന്നുവരുന്ന ഒരു തലമുറയ്ക്ക്. ചെറുപ്പക്കാരായ സംരംഭകർക്ക്. 

MORE IN MONEY KILUKKAM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.