മൂന്നാറിലെ തേയിലവ്യാപാരവും പ്രതിസന്ധികളും

തേയില ഉൽപാദനത്തിലും ഉപഭോഗത്തിലും ലോകത്ത് മുൻപന്തിയിലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഉൽപാദിപ്പിക്കുന്ന തേയിലയുടെ എഴുപതുശതമാനവും രാജ്യത്ത് ഉപയോഗിക്കുന്നു. പതിനായിരംകോടിയിലധികം രൂപ വിറ്റുവരവുള്ള കേരളത്തിലെ  തോട്ടംമേഖലയിൽ  4500 കോടിരൂപയും തേയിലത്തോട്ടങ്ങളിൽനിന്നാണ് ലഭിക്കുന്നത്. അതിൽത്തന്നെ ആയിരംകോടിയിലധികം രൂപ മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽനിന്നാണ്. കേരളത്തിലെ പ്രത്യേകിച്ച് മൂന്നാറിലെ തേയിലവ്യാപാരത്തിന് ഒന്നരനൂറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും ഈ ബിസിനസ് മേഖല നേരിടുന്ന പ്രതിസന്ധികൾ നിരവധിയാണ് . ഒരു അന്വേഷണം.