പത്തുകടക്കാത്തവന്റെ കച്ചവടവിജയം

ആദ്യമായി ബിസിനസ്സിലേക്ക് കടന്നുവരുന്നവരില്‍ ബഹുഭൂരിപക്ഷത്തിനും ഒരുപാട് കഷ്ടപ്പാടുകളുടെയും ബുദ്ധിമുട്ടുകളുടെയും ചരിത്രം പറയാനുണ്ടാകും. അതിലുപരി അത്തരം അനുഭവങ്ങള്‍ മറ്റുപലര്‍ക്കും വലിയ പാഠങ്ങളാണ് നല്‍കുക.  ബീഡി  മുതല്‍ കാര്‍ ഷാംപൂവരെ കച്ചവടംചെയ്ത ഒരു മലയാളി. ഒടുവില്‍ കാര്‍ ഷാംപൂ വിപണിപിടിച്ചപ്പോള്‍ ആ ബിസിനസ്സുകാരനും വിപണിയില്‍ ഇടമായി. പത്താം ക്ളാസുപോലും പാസാകാത്ത ടി.ടി.ജോയ് ജീവിതത്തോട് ഗുസ്തിപിടിച്ചു. ഇപ്പോള്‍ പ്രതിവര്‍ഷം ഒരുകോടിക്ക് മുകളില്‍ വിറ്റുവരവുള്ള കമ്പനിയുടെ ഉടമയായി ജോയ് മാറി. ആ കഥയാണ് മണികിലുക്കത്തില്‍ ആദ്യം.