E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Money Kilukkam

വരകളിൽ പണം വിരിയുന്ന ഉദ്യാന നഗരി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചിത്രകാരന്‍മാരുടെ പറുദീസയാണ് ബെംഗളൂരു നഗരം. ഉദ്യാനഗരിയിലെ ആര്‍ട് ഗ്യാലറികളില്‍ എത്തുന്ന വിദേശീയരടക്കമുള്ള സന്ദര്‍ശകര്‍ ചിത്രങ്ങള്‍ ആസ്വദിക്കുന്നതിനൊപ്പം എന്തു വിലനല്‍കിയും അവ സ്വന്തമാക്കാനും ആഗ്രഹിക്കുന്നു. കേരളത്തില്‍ നിന്നടക്കം ചിത്രകാരന്‍മാര്‍ ബെംഗളൂരു നഗരത്തില്‍ ചിത്രപ്രദര്‍ശനം ഒരുക്കുന്നത് ഈ വിപണിസാധ്യത കൂടി മുന്നില്‍കണ്ടാണ് . 

ടെക്കികളും ബഹുരാഷ്ട്ര കമ്പനികളും  നിറഞ്ഞ ഇന്ത്യയുടെ സിലിക്കണ്‍ വാലി. ബെംഗളൂരു നഗരത്തിന്റെ പൊതുചിത്രം ഇങ്ങനയാണ് . എന്നാല്‍   കലാകാരന്‍മാരെ ഇഷ്ടപ്പെടുന്ന , സിനിമയെക്കാള്‍ നാടകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന, ചിത്രകാരന്‍മാരെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന ഒരു മുഖം കൂടിയുണ്ട് ഈ ഉദ്യാന നഗരത്തിന്. അതിനുള്ള നല്ല ഉദാഹരമാണ് ഏത് കോണിലുമുള്ള ആര്‍ട് ഗ്യാലറികള്‍. എംജി റോഡിലെ മെട്രോ സ്റ്റേഷന്‍ മുതല്‍ ചിത്രകലാപരിഷത്ത് അങ്കണത്തില്‍ വരെ ചിത്രകാരന്‍മാര്‍ക്ക് വരയ്ക്കുവാനും ചിത്ര പ്രദര്‍ശനം നടത്തുവാനും സൗകര്യം ഒരുക്കിയിരിക്കുന്നു.

കേരളത്തില്‍ നിന്നടക്കം ചിത്രകാരന്‍മാര്‍ ബെംഗളൂരു നഗരത്തില്‍ എത്തി പ്രദര്‍ശനം നടത്തുന്നത് ഈ നഗരം നല്‍കുന്ന വിപണി സാധ്യത കൂടി മുന്നില്‍ കണ്ടാണ് . ചിത്രകലാപരിഷത്തിന്റെ ആര്‍ട് ഗ്യാലറിയിലെത്തിയപ്പോള്‍ കണ്ടത്  കേരളത്തില്‍ നിന്നുള്ള  പ്രശസ്ത  ചിത്രകാരന്‍മാരായ ജി.എന്‍ . മധുവിന്റെയും , സുനില്‍ ലിനസ് ഡേയുടെയും ചിത്രങ്ങള്‍. കോട്ടയം സ്വദേശികളായ ഇരുവരും ജലഛായാ ചിത്രങ്ങളുമായാണ് ബെംഗളൂരുവില്‍ എത്തിയിരിക്കുന്നത്. 

ഇരുവരുടെയും ചിത്രങ്ങള്‍ക്ക് വിഷയമായിരിക്കുന്നത് കേരളത്തിന്റെ ഗ്രാമീണത. ഫ്രാന്‍സില്‍ നിന്നെത്തിയെ ഒരു വിനോദ സഞ്ചാരിക്ക് എത്രകണ്ടിട്ടും മതിവരുന്നില്ല ക്യാന്‍വാസിനുള്ളിലെ കേരളീയ ഗ്രാമീണ സൗന്ദര്യം . ഈ ആകാംഷ തന്നെയാണ് എന്ത് വില നല്‍കിയും ചിത്രം സ്വന്തമാക്കാന്‍ കാഴ്ച്ചക്കാരെ പ്രേരിപ്പിക്കുന്നതും . ഇത്തരം ആകാംഷ ജനിപ്പിക്കുന്ന ചിത്രങ്ങള്‍ വരയ്ക്കുക എന്നതാണ് ചിത്രകാരന് മുന്നിലുള്ള വെല്ലുവിളി. 

കേരളത്തിലെ ചാവക്കാട് നിന്ന് യൂസഫ് എന്ന കുട്ടി ചിത്രകാരനാകാന്‍ ബെംഗളൂരുവിലെത്തിയതും  കാലങ്ങള്‍ക്ക് ശേഷം  യൂസഫ് അറയ്ക്കലെന്ന ലോകമറിയുന്ന ചിത്രകാരാനായി മാറിയതും ഈ ഉദ്യാന നഗരില്‍ നിന്നാണ്. യൂസഫ് അറയ്ക്കലിന്റെ നാട്ടില്‍ നിന്നുള്ളവര്‍ എന്ന പരിഗണന  ഒാരോ മലയാളി ചിത്രകാരനും ബംഗളൂരുവില്‍ ലഭിക്കുന്നു. 

ഇരുപതിനായിരം രൂപ മുതലാണ് ചിത്രങ്ങള്‍ക്ക് വില. സ്വീകരണ മുറികള്‍ അലങ്കരിക്കുന്നത് മുതല്‍ ബഹുരാഷ്ട്ര കമ്പനികളിലേയ്ക്ക് വരെ ഈ ചിത്രങ്ങള്‍ എത്തുന്നു. കേരളത്തിന് നിന്ന് വ്യത്യസ്ഥമായ ഈ സംസ്കാരമാണ് ചിത്രകാരന്‍മാരെ ബെംഗളൂരുവിലേയ്ക്ക് ആകര്‍ഷിക്കുന്നതും . 

ഇന്ത്യന്‍ വാട്ടര്‍ കളര്‍ ആര്‍ടിസ്റ്റ് എന്ന കൂട്ടായ്മ നടത്തുന്ന ലോക പര്യടനത്തിലേയ്ക്ക്  തിരഞ്ഞെടുക്കപ്പെട്ട ചിത്രകാരന്‍മാര്‍ കൂടിയാണ് മധുവും സുനിലും. ബ്രസീല്‍ ഇറ്റലി, യു എ ഇ തുടങ്ങി പത്തോളം രാജ്യങ്ങളില്‍ ഇരുവരും ഇതിനോടകം ചിത്രപ്രദര്‍ശനവും വില്‍പനയും നടത്തിയിട്ടുണ്ട്. സമൂഹത്തിലുള്ള സ്വീകാര്യത വര്‍ധിച്ചതോടെ ഒരു നേരംപോക്ക് എന്നതില്‍ നിന്ന് മാറി ചിത്രരചന ഒരു ഉപജീവനമാര്‍ഗം കൂടി ആയിരിക്കുന്നു. 

പ്രഫഷണല്‍ ചിത്രകാരന്‍മാര്‍ക്കും  അമച്വര്‍ ചിത്രകാരന്‍മാര്‍ക്കും ബെംഗളൂരു നഗരം തുല്യ സാധ്യത നല്‍കുന്നു. .ചിത്രരചനാ വിദ്യാര്‍ഥികള്‍ക്ക് പ്രദര്‍ശനം നടത്താനുള്ള ആര്‍ട് കഫേകളും നഗരത്തില്‍ ധാരാളമുണ്ട് . കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന ചിത്രങ്ങള്‍ തീര്‍ക്കുക എന്ന വെല്ലുവിളി മറികടന്നാല്‍ നിറങ്ങള്‍ ലയിപ്പിച്ചുകൊണ്ട് ഉദ്യാന നഗരിയില്‍ നിന്ന് പണം വാരാം . 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :