മതില്‍ പിടിവാശിയില്‍ അടച്ചിട്ടിരിക്കുന്ന അമേരിക്ക; വഴിമുട്ടി ജീവിതങ്ങൾ

us-shutdown
SHARE

ഭരണസ്തംഭനത്തില്‍ വലഞ്ഞ് അമേരിക്കയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. എട്ടുലക്ഷം കുടുംബങ്ങളെ നേരിട്ട് ബാധിച് പ്രതിസന്ധി ജനജീവിതത്തിന്‍റെ സമസ്ത മേഖലകളെയും ബാധിച്ചു തുടങ്ങി.

തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുമ്പോളും പ്രസിഡന്‍റ് വിട്ടുവീഴ്ചക്കില്ല. വ്യോമയാനസുരക്ഷയെയെടക്കം ഭരണസ്തംഭന ബാധിക്കുന്ന സ്ഥിയാണിപ്പോള്‍.

അലക്സാണ്‍ട്രിയ നഗരത്തില്‍ നിന്ന്  തന്‍റെ ഇരട്ടക്കുട്ടികളെയും കൊണ്ട് നോക്സ് വില്ലിലെ കാര്‍ഷികഗ്രാമത്തിലേക്ക് താമസം മാറ്റിയിരിക്കുകയാണ്  ഷെര്‍ മുസിക്. സാമ്പത്തിക പ്രതിസന്ധി തന്നെ കാരണം.

യുഎസ് സര്‍ക്കാരില്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്‍റെ ശമ്പളം മുടങ്ങിയതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്.  കടമെടുത്ത് ജീവിതം മുന്നോട്ടു കൊണ്ടുപോവാനാണ് മുസിക് കുടുംബം ശ്രമിക്കുന്നത്. രാഷ്ട്രീയ ചേരിപ്പോരില്‍ ജീവിതം വഴിമുട്ടിയ എട്ടുലക്ഷം കുടുംബങ്ങളില്‍ ഒന്നു മാത്രമാണിത്. 

അതിര്‍ത്തിയിലെ പ്രശ്നങ്ങളെക്കുറിച്ച് പറയുന്ന നിങ്ങള്‍ സ്വന്തം കണ്‍മുന്നില്‍ കഷ്ടപ്പെടുന്ന കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ ആദ്യം കാണണം. ഷെര്‍ മുസികിനെപ്പോലുള്ള വീട്ടമ്മാര്‍ക്ക് പ്രസിഡന്‍റ് ട്രംപിനോട് പറയാനുള്ളത് ഇതാണ്. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ  ശമ്പളം തടഞ്ഞുവച്ചത് അമേരിക്കന്‍ ജീവിതത്തിന്‍റെ സമസ്ത മേഖലകളെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസവും ദൈനംദിന ചിലവുകളും മുന്നോട്ടുനകൊണ്ടുപോവാന്‍ പടുപെടുകയാണ് പല കുടുംബങ്ങളും. ഈ അനിശ്ചിതത്വം എന്ന് അവസാനിക്കുമെന്ന് അറിയാത്തതാണ് പലരെയും ആശങ്കപ്പെടുത്തുന്നത്. 

പക്ഷേ ഈ പരിവേദനങ്ങളൊന്നും കണ്ട മട്ടില്ല ഡോണള്‍ട് ട്രംപിന്. അദ്ദേഹം പറയുന്നത് പ്രതിപക്ഷവും മാധ്യമങ്ങളുമാണ് എല്ലാ കുഴപ്പത്തിനും കാരണമെന്നാണ്. മെക്സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയാനുള്ള മതിലിനുള്ള  570 കോടി ഡോളർ ധനാഭ്യർത്ഥന ഡെമോക്രാറ്റുകള്‍ അംഗീകരി്കകാതെ ഭരണച്ചെലവ് ബില്ലിൽ ഒപ്പുവയ്ക്കില്ലെന്ന ഉറച്ചനിലപാടില്‍ തുടരുകയാണ് പ്രസിഡന്‍റ്.

രാജ്യത്തിന്‍റെ 242 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര ദൈര്‍ഘ്യമേറിയ ഭരണസ്തംഭനം.  നാസ, സ്മിതോണിയന്‍ മ്യൂസിയങ്ങള്‍,  നാഷണല്‍ മാള്‍, പ്രവര്‍ത്തന മാന്ദ്യം ഏറ്റവും പ്രകടമായത് തലസ്ഥാനമായ വാഷിങ്ടണില്‍ത്തന്നെ.

അതിര്‍ത്തി രക്ഷാ സേനയടക്കമുള്ള അവശ്യ സര്‍വീസുകളിലെ ഉദ്യോഗസ്ഥര്‍ ശമ്പളമില്ലാതെ ജോലി ചെയ്യുമ്പോള്‍ ശുചീകരണത്തൊഴിലാളികളും മറ്റും ജോലിയെടുക്കാന്‍ തയാറല്ല

ജനുവരിയിലെ  കൊടുംതണുപ്പിലും നിരത്തിലിറങ്ങി പ്രചിഷേധിക്കുന്ന തൊഴിലാളികള്‍കരര്‍ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായതോടെ വിമാനത്താവളങ്ങളുടെയടക്കം പ്രവര്‍ത്തനത്തെ ബാധിച്ചു.

മിയാമി വിമാനത്താവളം ഭാഗികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചു. കാര്‍ഷിക, വ്യാവസായിക മേഖലകളെയെല്ലാം ഭരണസ്തംഭനം ബാധിച്ചുകഴിഞ്ഞു.  

അതേസമയം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനിടയില്ലെന്ന് പറഞ്ഞ പ്രസിഡന്‍റ് അതിര്‍ത്തിയില്‍ സന്ദര്‍ശനം നടത്തി താന്‍ ഉന്നയിക്കുന്ന പ്രശ്നത്തിന്‍റെ ഗൗരവം ജീവനക്കാരെയും ജനങ്ങളെയും ബോധ്യപ്പെടുത്താന്്‍ ശ്രമിച്ചു. 

ഡെമോക്രാറ്റുകള്‍ വിചാരിച്ചാല്‍ നിമിഷം കൊണ്ടവസാനിപ്പിക്കാവുന്ന പ്രശ്നമാണ്തെന്ന് പ്രസിഡന്‍റ് ആവര്‍ത്തിക്കുന്നു. പക്ഷേ മാധ്യമ സര്‍വെകളെല്ലാം പറയുന്നത്  ഭരണസ്തംഭനത്തിന്‍റെ ഉത്തരവാദി പ്രസിഡന്‍റാണെന്നാണ് ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നതെന്നാണ്.

അതിര്‍ത്തിസുരക്ഷ പ്രധാനമാണെന്ന് സമ്മതിക്കുമ്പോളും പ്രസിഡന്‍റിന്‍റെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പോലും ഭരണസ്തംഭനം ഭാഗികമായെങ്കിലും അവസാനിപ്പിക്കണമെന്ന നിലപാടിലാണ് .

ആങ്കര്‍: അതിര്‍ത്തി മതിലിനെച്ചൊല്ലിയുള്ള തര്‍ക്കം ഒരു തുടക്കം മാത്രമായിരുന്നു. റിപ്പബ്ലിക്കന്‍ പ്രസിഡന്‍റും ഡെമോക്രാറ്റുകളും തമ്മിലുള്ള പോര് മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്.

ഡോണൾഡ് ട്രംപിന്റെ മുൻ അഭിഭാഷകൻ മൈക്കൽ കോഹനെ പരസ്യവിചാരണയ്ക്ക് വിധേയനാക്കാനൊരുങ്ങുകയാണ് ഡെമോക്രാറ്റ് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ. പരസ്യമൊഴിയെടുക്കലില്‍ ട്രംപിന്‍റെ പല കറുത്ത വശങ്ങളും വിളിച്ചു പറഞ്ഞേക്കും കോഹന്‍.

ട്രംപിന്‍റെ റഷ്യ ബന്ധം സംബന്ധിച്ച് രണ്ട് സുപ്രധാന വിവരങ്ങള്‍ പുറത്തുവന്നതും ഈ ദിവസങ്ങളില്‍ തന്നെ. ഞാന്‍ റഷ്യയ്ക്കും വേണ്ടി പണിയെടുത്തിട്ടില്ല. ഒരു പക്ഷേ അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാവും ഒരു പ്രസിഡന്‍റിന് ഇങ്ങനെ പറയേണ്ടി വരുന്നത്.

പ്രസിഡന്‍റിന്‍റെ റഷ്യ ബന്ധത്തെക്കുറിച്ച് എഫ്ബിഐ അന്വേഷണം  നടത്തിയിരുന്നു എന്ന ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ട്രംപിന് ഇങ്ങനെ വിശദീകരിക്കേണ്ടി വന്നത്. എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയെ പുറത്താക്കിയതിനെ തുടര്‍ന്നാണ് പ്രസിഡന്‍റിന്‍റെ നിലപാടുകളില്‍ എഫ്ബിഐയ്ക്ക് സംശംയം തോന്നിത്തുടങ്ങിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.സ്പെഷല്‍ കോണ്‍സല്‍ റോബര്‍ട്ട് മ്യൂളര്‍ പിന്നീട് ഈ അന്വേഷണം ഏറ്റെടുത്തു. 

മ്യൂളറുടെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമുള്ളപ്പോളാണ് ഫെബ്രുവരി ഏഴിന് കാപ്പിറ്റോളിലെത്തി എല്ലാക്കാര്യങ്ങളും ജനങ്ങളോട് തുറന്നു പറയുമെന്ന് മൈക്കല്‍ കോഹന്‍ പറയുന്നത്.  മാര്‍ച്ച് മുതല്‍ മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട കോഹന്‍ പോകും മുമ്പ് എന്തെല്ലാം പറയുമെന്നത് നിര്‍ണായകമാണ്. 

ട്രംപുമായി അവിഹിത ബന്ധമുണ്ടായിരുന്ന 2 സ്ത്രീകളെ പണം നൽകി നിശ്ശബ്ദരാക്കിയതടക്കം 8 കുറ്റങ്ങൾക്കാണ്  കോഹനെ ശിക്ഷിച്ചത്. ഓഗസ്റ്റിൽ നൽകിയ കുറ്റസമ്മതത്തിൽ തന്നെ മോഡൽ കരെൻ മക്ഡുഗലിനു 1.5 ലക്ഷം ഡോളർ കൊടുത്തത് ട്രംപിന്റെ നിർദേശപ്രകാരമാണെന്നു കോഹൻ പറഞ്ഞിരുന്നു.

നീലച്ചിത്ര നടി സ്റ്റോമി ഡാനിയൽസിന് 1.3 ലക്ഷം ഡോളറും നൽകി. കോഹൻ, തനിക്കു വേണ്ടിയും ട്രംപിനു വേണ്ടിയും ചെയ്ത കാര്യങ്ങൾക്കെല്ലാം പൂർണ ഉത്തരവാദിയാണെന്ന് കോടതിയിൽ ഏറ്റുപറഞ്ഞു.

ഇതുവരെ കോടതിയില്‍ രഹസ്യമായി വെളിപ്പെടുത്തിയിരുന്ന കാര്യങ്ങള്‍ പരസ്യമായി ഏറ്റുപറയാനൊരുങ്ങുകയാണ് കോയെന്‍. ഫെബ്രുവരി ഏഴിന് രാജ്യം കോയെന്‍റെ വെളിപ്പെടുത്തലുകള്‍ക്ക് കാതോര്‍ക്കുമ്പോള്‍ വൈറ്റ് ഹൗസ് വിയര്‍ക്കുമെന്നുറപ്പ്. 

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥിതിഗതികൾ അനുകൂലമാക്കാൻ  അവിഹിതമാര്‍ഗത്തില്‍ പണം ചെലവിട്ടുവെന്നു തെളിഞ്ഞത് തന്നെ ട്രംപിന് ഭീഷണിയാണ്.  ട്രംപിന്‍റെ റഷ്യന്‍ ഇടപാടുകളുടെ മുഖ്യ ഇടനിലക്കാരനായിരുന്ന കോയെന്‍ അക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയാല്‍ പ്രസിഡന്‍റിന്‍റെ കാര്യം കൂടുതല്‍ പരുങ്ങലിലാവും. 

2016െ മോസ്കോ പദ്ധതിയടക്കമുള്ളവയ്ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് മൈക്കല്‍ കോയെനാണ്.തിരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള പ്രത്യുപകാരമായിരുന്നോ മോസ്കോയിലെ ട്രംപ് ടവര്‍ പദ്ധതിയെന്നെല്ലാം അറിയാവുന്നത് കോയനാണ്. ഇതെല്ലാം അറിയുന്നതുകൊണ്ടാണ്  ജനപ്രതിനിധി സഭാസമിതിക്ക് മുന്നിലെത്താനുൂള്ള കോയെന്‍റെ തീരുമാനത്തിനെതിരെ ട്രംപ് ശക്തമായി രംഗത്തെത്തിയതും.  

കോയെന്‍റെ വരവിനെക്കുറിച്ചുള്ള ചോദ്യത്തിന് തന്നെക്കുറിച്ചല്ല അയാളുടെ ഭാര്യാപിതാവിനെക്കുറിച്ചാണ് കോയന്‍ ആദ്യം വെളിപ്പെടുത്തേണ്ടെന്ന് പൊട്ടിത്തെറിച്ചു പ്രസിഡന്‍റ്.  തട്ടിപ്പുകാരനായ കോയെന്ക്കുറിച്ച് തനിക്ക് പേടിയില്ലെന്നും പറഞ്ഞു അദ്ദേഹം. അതേസമയം, കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ കൈകടത്താനുള്ള ശ്രമങ്ങളില്‍ നി്നന് പ്രസിഡന്‍റ് വിട്ടുനില്‍ക്കണമെന്ന് ഡെമോക്രാറ്റുകള്‍ ആവശ്യപ്പട്ടു.

കോയന്‍റെ വെളിപ്പെടുത്തലുകള്‍ കേള്‍ക്കാനിരിക്കുന്ന ഓവര്‍സൈറ്റ് ആന്‍ഡ് റിഫോംസ് കമ്മിറ്റി അധ്യക്ഷകന്‍ ശക്തമായ ഭാഷയിലാണ് പ്രസിഡന്‍റിന് മു്നനറിയിപ്പ് നല്‍കിയത്. മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയുടെ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം പ്രസിഡന്‍റിന് ഏറ്റവും നിര്‍ണായകമാവുന്ന ഒന്നാണ്.

MORE IN LOKA KARYAM
SHOW MORE