ബ്രെക്സിറ്റ്; സൂര്യസ്തമിക്കാത്ത സാമ്രാജ്യം എങ്ങോട്ട്?

brexit-lokakryam
SHARE

പരാജയം മണത്തിരുന്നെങ്കിലും ഇത്ര വലുതാവുമെന്ന് പ്രധാനമന്ത്രി തെരേസ മെ പ്രതീക്ഷിച്ചില്ല. ബ്രസല്‍സുമായുണ്ടാക്കിയ ബ്രെക്സിറ്റ് കരാര്‍ ബ്രിട്ടിഷ് പാര്‍ലമെന്‍റ് വോട്ടിനിട്ട് തള്ളി. ബ്രെക്സിറ്റ് അനുകൂലികളും വിരുദ്ധരും തേരെസ മെയുടെ കരാറിനെതിരെ വോട്ടു ചെയ്തു.  അര നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് ബ്രിട്ടന്‍ കടന്നുപോവുന്നത്. 

ഭരണകക്ഷിയില്‍ നിന്ന് നൂറിലേറെപ്പേരാണ് പ്രധാനമന്ത്രി തെരേസ മെയുടെ കരാറിനെതിരെ വോട്ട് ചെയ്തത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ തന്നെ ബ്രെക്സിറ്റ് അനുകൂലികളും വിരോധികളും കരാറിനെതിരെ വോട്ടുചെയ്തു

 1864 ന് ശേഷം ആദ്യമായാണ് ഭരണപ്രതിപക്ഷങ്ങള്‍ ഒന്നിച്ച് ഇത്തരമൊരു നീക്കം നടത്തുന്നത്അതേസമയം പ്രതിപക്ഷത്തു നിന്ന് മൂന്നുപേര്‍ പ്രധാനമന്ത്രിയുടെ കരാറിനെ അനുകൂലിച്ചു എന്നതും ശ്രദ്ധേയമായി. തെരെസ മെയുടെ പരാജയത്തെ ആഘോഷമാക്കിയപ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ അവിശ്വാസ പ്രമേയവുമായി ചാടി വീണുു.

പ്രധാനമന്ത്രി രാജിവയ്ക്കണമെന്നും  പാര്‍ലമെന്‍റ് പിരിച്ചുവിട്ട് പൊതു തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് കോര്‍ബിന്‍റെ ആവശ്യം. തെരേസ മെയുടെ രണ്ടുവര്‍ഷത്തെ പരിശ്രമങ്ങളാണ് ഇതോടെ വ്യര്‍ഥമായത്. ഡിസംബറില്‍ നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ് പരാജയഭീതിമൂലം പുതുവര്‍ഷത്തിലേക്ക് മാറ്റിയതാണ് പ്രധാനമന്ത്രി. ഈ കാലയളവിനുള്ളില്‍ എം.പിമാരെ കൂടെ നിര്‍ത്താന്‍ പരമാവധി ശ്രമിച്ചു അവര്‍. 

ഐറിഷ് അതിര്‍ത്തി സംബന്ധിച്ച തര്‍ക്കമാണ് മേയുടെ കരാ‍റിന് തിരിച്ചടിയായത്. സ്വതന്ത്രരാജ്യമായ അയര്‍ലണ്ടും ബ്രിട്ടന്‍റെ ഭാഗമായ വടക്കന്‍ അയര്‍ലണ്ടും തമ്മിലുള്ള അതിര്‍ത്തി സംബന്ധിച്ച് കരാറില്‍ പറയുന്ന വ്യവസ്ഥകള്‍ ഭൂരിപക്ഷം എംപിമാരും തള്ളി.  യൂറോപ്പിനും ബ്രിട്ടനും ഇടയിലെ കരമാര്‍ഗമുള്ള ഏക അതിര്‍ത്തിയായ ഇവിടെ നിലവിലെ കരാര്‍ അനുസരിച്ച് യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടി വരും. ഇത് ബ്രിട്ടന്‍റെ അഖണ്ഡതയ്ക്ക് ഭീഷണിയാണെന്ന് വിമര്‍ശനമുണ്ട്.

ഇത് താല്‍ക്കാലികമാണെന്ന് പറയുന്നുണ്ടെങ്കിലും ഭാവിയില്‍ വലിയ കുരുക്കാവുമെന്നാണ് വിമര്‍ശനം. ഈ നിബന്ധനകളില്‍ സാവകാശം അയവ് നല്‍കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ പറയുന്നുണ്ടെങ്കിലും ബ്രിട്ടന് ഏകപക്ഷീയമായി അതില്‍നിന്ന് പിന്‍മാറാനാവില്ലെന്ന് വിമ‍ര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. കരാറില്‍ സമപൂര്‍ണ പൊളിച്ചെഴുത്ത് എന്നത് അസാധ്യമാണ്.   ഇനിയുള്ള മാര്‍ഗം നോ ഡീല്‍ അഥവാ ഉടമ്പടിയില്ലാത്ത പിന്‍മാറ്റം ആണ്. 

പക്ഷെ സമസ്തമേഖലകളിലുമുരുത്തിരിയുന്ന അനിസ്ചിതാവസ്ഥ ഏറ്റവുമധികം ബാധിക്കുക ബ്രിട്ടിഷ് ജനതയെയായിരിക്കും.  ഭക്ഷ്യമേഖല, ആരോഗ്യരംഗം, വൈദ്യുതി വിതരണം തുടങ്ങി എല്ലാം പ്രതിസനധിയിലാവും.  ലോകത്തെ അ‍ഞ്ചാമത്തെ സാമ്പത്തിക ശക്തി സാമ്പത്തിക മാന്ദ്യം ഇരന്നുവാങ്ങും. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതുസംബന്ധിച്ച് മറ്റൊരു ജനഹിത പരിശോധന നടത്തുകയാണ് തെരേസ മെയുടെ മുന്നിലുള്ള വഴി.

ആശയപരമായി ഭിന്നിക്കപ്പെട്ട രാജ്യത്തെ കൂടുതല്‍ ഭിന്നിപ്പിലേക്ക് നയിക്കാനെ രണ്ടാം ജനഹിത പരിശോധന ഉപകരിക്കൂ. ജനഹിത മാനിച്ച് ബ്രെക്സിററ് നടപ്പാക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നില്ലെങ്കില്‍ അസാധാരണ നടപടിയൂടെ പാര്‍ലമെന്‍റ്  ആ ഉത്തരവാദിത്തം ഏറ്റെടുക്കാനും സാധ്യതയുണ്ട്. 

ഡേവിഡ് കാമറൂണ്‍ തുറന്നുവിട്ട ബ്രെക്സിറ്റ് ഭൂതം ബ്രിട്ടിഷ് ജനതയുടെ തന്നെ കഴുത്തില്‍ ഞെക്കിപ്പിടിച്ചിരിക്കുകയാണ് ഇപ്പോള്‍. ബ്രിട്ടൻ യൂറോപ്യൻ യൂണിയനു(ഇയു)മായുള്ള ബന്ധം വേർപെടുത്തണമെന്ന അപ്രതീക്ഷിത തീരുമാനമായത് 2016 ജൂൺ 23 ലെ ഹിതപരിശോധനയിൽ. 51.9 ശതമാനം പേര്‍ യൂണിയന്‍ വിടണമെന്ന് പറഞ്ഞപ്പോള്‍ 48.1 ശതമാനം വിയോജിച്ചു. നേരിയ വ്യത്യാസത്തിലായിരുന്നു ബ്രെക്സിറ്റ് അനുകൂലികളുടെ വിജയമെങ്കിലും ഹിതപരിശോധന നിർദേശിച്ച പ്രധാനമന്ത്രി ഡേവിഡ് കാമറണ് രാജിവയ്ക്കേണ്ടി വന്നു.

അങ്ങനെയാണ്, അന്ന് ഹോം സെക്രട്ടറിയായിരുന്ന തെരേസ മേ പ്രധാനമന്ത്രി കസേരയിലെത്തിയത്. മറ്റൊരു ജനഹിത പരിശോധനയ്ക്ക് മെ സര്‍ക്കാര്‍ തയാറാവുമോ ? പ്രസംഗം പോലെ എളുപ്പമല്ല പ്രവര്‍ത്തിയെന്ന് ബ്രെക്സിറ്റ് വക്താക്കള്‍ പോലും തിരിച്ചറി‍്ഞിരിക്കുന്നു.  യൂറോപ്യന്‍ യൂണിയനും ബ്രിട്ടിഷ് ജനതയ്ക്കും ഒരുപോലെ സ്വീകാര്യമായ കരാര്‍ അസംഭവ്യമാണ

ആരെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയാറായെ മതിയാവൂ. അത് ആരെന്ന ചോദ്യത്തിന് രണ്ടു വര്‍ഷം കൊണ്ടും ഉത്തരമായില്ല.യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബ്രിട്ടനില്‍ കിട്ടിയിരുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാവുമ്പോള്‍ വെറുതെ കയ്യുംകെട്ടി നോക്കിയിരിക്കാന്‍ യൂറോപ്പും തയാറാവില്ല. ഒരു ജനതയുടെ കുടിയേറ്റ വിരോധവും സംരക്ഷണവാദവും അവരെത്തന്നെ കുഴിയില്‍ വീഴ്ത്തിയതാണ് വെസ്റ്റ്മിനിസ്റ്റര്‍ നാടകങ്ങളിലൂടെ ലോകം കാണുന്നത്. 

പരാജയം മണത്തിരുന്നെങ്കിലും ഇത്ര വലുതാവുമെന്ന് പ്രധാനമന്ത്രി തെരേസ മെ പ്രതീക്ഷിച്ചില്ല.ബ്രസല്‍സുമായുണ്ടാക്കിയ ബ്രെക്സിറ്റ് കരാര്‍ ബ്രിട്ടിഷ് പാര്‍ലമെന്‍റ് വോട്ടിനിട്ട് തള്ളി. ബ്രെക്സിറ്റ് അനുകൂലികളും വിരുദ്ധരും തേരെസ മെയുടെ കരാറിനെതിരെ വോട്ടു ചെയ്തു.  അര നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് ബ്രിട്ടന്‍ കടന്നുപോവുന്നത്.

ഭരണകക്ഷിയില്‍ നിന്ന് നൂറിലേറെപ്പേരാണ് പ്രധാനമന്ത്രി തെരേസ മെയുടെ കരാറിനെതിരെ വോട്ട് ചെയ്തത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ തന്നെ ബ്രെക്സിറ്റ് അനുകൂലികളും വിരോധികളും കരാറിനെതിരെ വോട്ടുചെയ്തു,.

 1864 ന് ശേഷം ആദ്യമായാണ് ഭരണപ്രതിപക്ഷങ്ങള്‍ ഒന്നിച്ച് ഇത്തരമൊരു നീക്കം നടത്തുന്നത്അതേസമയം പ്രതിപക്ഷത്തു നിന്ന് മൂന്നുപേര്‍ പ്രധാനമന്ത്രിയുടെ കരാറിനെ അനുകൂലിച്ചു എന്നതും ശ്രദ്ധേയമായി. 

തെരെസ മെയുടെ പരാജയത്തെ ആഘോഷമാക്കിയപ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ അവിശ്വാസ പ്രമേയവുമായി ചാടി വീണുു. പ്രധാനമന്ത്രി രാജിവയ്ക്കണമെന്നും  പാര്‍ലമെന്‍റ് പിരിച്ചുവിട്ട് പൊതു തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് കോര്‍ബിന്‍റെ ആവശ്യം. തെരേസ മെയുടെ രണ്ടുവര്‍ഷത്തെ പരിശ്രമങ്ങളാണ് ഇതോടെ വ്യര്‍ഥമായത്.

ഡിസംബറില്‍ നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ് പരാജയഭീതിമൂലം പുതുവര്‍ഷത്തിലേക്ക് മാറ്റിയതാണ് പ്രധാനമന്ത്രി. ഈ കാലയളവിനുള്ളില്‍ എം.പിമാരെ കൂടെ നിര്‍ത്താന്‍ പരമാവധി ശ്രമിച്ചു അവര്‍. ഐറിഷ് അതിര്‍ത്തി സംബന്ധിച്ച തര്‍ക്കമാണ് മേയുടെ കരാ‍റിന് തിരിച്ചടിയായത്. സ്വതന്ത്രരാജ്യമായ അയര്‍ലണ്ടും ബ്രിട്ടന്‍റെ ഭാഗമായ വടക്കന്‍ അയര്‍ലണ്ടും തമ്മിലുള്ള അതിര്‍ത്തി സംബന്ധിച്ച് കരാറില്‍ പറയുന്ന വ്യവസ്ഥകള്‍ ഭൂരിപക്ഷം എംപിമാരും തള്ളി. 

യൂറോപ്പിനും ബ്രിട്ടനും ഇടയിലെ കരമാര്‍ഗമുള്ള ഏക അതിര്‍ത്തിയായ ഇവിടെ നിലവിലെ കരാര്‍ അനുസരിച്ച് യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടി വരും. ഇത് ബ്രിട്ടന്‍റെ അഖണ്ഡതയ്ക്ക് ഭീഷണിയാണെന്ന് വിമര്‍ശനമുണ്ട്. ഇത് താല്‍ക്കാലികമാണെന്ന് പറയുന്നുണ്ടെങ്കിലും ഭാവിയില്‍ വലിയ കുരുക്കാവുമെന്നാണ് വിമര്‍ശനം. 

ഈ നിബന്ധനകളില്‍ സാവകാശം അയവ് നല്‍കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ പറയുന്നുണ്ടെങ്കിലും ബ്രിട്ടന് ഏകപക്ഷീയമായി അതില്‍നിന്ന് പിന്‍മാറാനാവില്ലെന്ന് വിമ‍ര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. കരാറില്‍ സമപൂര്‍ണ പൊളിച്ചെഴുത്ത് എന്നത് അസാധ്യമാണ്.   ഇനിയുള്ള മാര്‍ഗം നോ ഡീല്‍ അഥവാ ഉടമ്പടിയില്ലാത്ത പിന്‍മാറ്റം ആണ്. 

പക്ഷെ സമസ്തമേഖലകളിലുമുരുത്തിരിയുന്ന അനിസ്ചിതാവസ്ഥ ഏറ്റവുമധികം ബാധിക്കുക ബ്രിട്ടിഷ് ജനതയെയായിരിക്കും.  ഭക്ഷ്യമേഖല, ആരോഗ്യരംഗം, വൈദ്യുതി വിതരണം തുടങ്ങി എല്ലാം പ്രതിസനധിയിലാവും.  ലോകത്തെ അ‍ഞ്ചാമത്തെ സാമ്പത്തിക ശക്തി സാമ്പത്തിക മാന്ദ്യം ഇരന്നുവാങ്ങും.

ആ വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതുസംബന്ധിച്ച് മറ്റൊരു ജനഹിത പരിശോധന നടത്തുകയാണ് തെരേസ മെയുടെ മുന്നിലുള്ള വഴി. ആശയപരമായി ഭിന്നിക്കപ്പെട്ട രാജ്യത്തെ കൂടുതല്‍ ഭിന്നിപ്പിലേക്ക് നയിക്കാനെ രണ്ടാം ജനഹിത പരിശോധന ഉപകരിക്കൂ. ജനഹിത മാനിച്ച് ബ്രെക്സിററ് നടപ്പാക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നില്ലെങ്കില്‍ അസാധാരണ നടപടിയൂടെ പാര്‍ലമെന്‍റ്  ആ ഉത്തരവാദിത്തം ഏറ്റെടുക്കാനും സാധ്യതയുണ്ട്. 

ഡേവിഡ് കാമറൂണ്‍ തുറന്നുവിട്ട ബ്രെക്സിറ്റ് ഭൂതം ബ്രിട്ടിഷ് ജനതയുടെ തന്നെ കഴുത്തില്‍ ഞെക്കിപ്പിടിച്ചിരിക്കുകയാണ് ഇപ്പോള്‍. ബ്രിട്ടൻ യൂറോപ്യൻ യൂണിയനു(ഇയു)മായുള്ള ബന്ധം വേർപെടുത്തണമെന്ന അപ്രതീക്ഷിത തീരുമാനമായത് 2016 ജൂൺ 23 ലെ ഹിതപരിശോധനയിൽ. 51.9 ശതമാനം പേര്‍ യൂണിയന്‍ വിടണമെന്ന് പറഞ്ഞപ്പോള്‍ 48.1 ശതമാനം വിയോജിച്ചു. നേരിയ വ്യത്യാസത്തിലായിരുന്നു ബ്രെക്സിറ്റ് അനുകൂലികളുടെ വിജയമെങ്കിലും ഹിതപരിശോധന നിർദേശിച്ച പ്രധാനമന്ത്രി ഡേവിഡ് കാമറണ് രാജിവയ്ക്കേണ്ടി വന്നു.

അങ്ങനെയാണ്, അന്ന് ഹോം സെക്രട്ടറിയായിരുന്ന തെരേസ മേ പ്രധാനമന്ത്രി കസേരയിലെത്തിയത്. മറ്റൊരു ജനഹിത പരിശോധനയ്ക്ക് മെ സര്‍ക്കാര്‍ തയാറാവുമോ ? പ്രസംഗം പോലെ എളുപ്പമല്ല പ്രവര്‍ത്തിയെന്ന് ബ്രെക്സിറ്റ് വക്താക്കള്‍ പോലും തിരിച്ചറി‍്ഞിരിക്കുന്നു.  യൂറോപ്യന്‍ യൂണിയനും ബ്രിട്ടിഷ് ജനതയ്ക്കും ഒരുപോലെ സ്വീകാര്യമായ കരാര്‍ അസംഭവ്യമാണ്. 

ആരെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയാറായെ മതിയാവൂ. അത് ആരെന്ന ചോദ്യത്തിന് രണ്ടു വര്‍ഷം കൊണ്ടും ഉത്തരമായില്ല.യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബ്രിട്ടനില്‍ കിട്ടിയിരുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാവുമ്പോള്‍ വെറുതെ കയ്യുംകെട്ടി നോക്കിയിരിക്കാന്‍ യൂറോപ്പും തയാറാവില്ല. ഒരു ജനതയുടെ കുടിയേറ്റ വിരോധവും സംരക്ഷണവാദവും അവരെത്തന്നെ കുഴിയില്‍ വീഴ്ത്തിയതാണ് വെസ്റ്റ്മിനിസ്റ്റര്‍ നാടകങ്ങളിലൂടെ ലോകം കാണുന്നത്. 

MORE IN LOKA KARYAM
SHOW MORE