കുഞ്ഞ് ആര്‍ച്ചിയുടെ സ്വപ്നസാക്ഷാല്‍ക്കാരം; വൈരം മറന്ന് കളിമൈതാനം

archie-schiller-02
Courtesy: DNA India
SHARE

ശത്രുതയുടെയും സ്പര്‍ധയുടെയും അതിര്‍വരമ്പുകള്‍‌ ലംഘിക്കുന്ന കളിമൈതാനങ്ങള്‍ പലപ്പോഴും രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിനും വേദിയാകാറുണ്ട്. ചിലപ്പോഴത് മാനുഷിക ബന്ധങ്ങളുടെ ഹൃദയാഐക്യമായി മാറും. ശത്രുതമറന്ന് കയ്യടിക്കാന്‍ ലോകം മുഴുവന്‍ അപ്പോള്‍ മുന്നോട്ടുവരും.  ബോക്സിങ് ഡേയിലെ പോരാട്ടച്ചൂടിനിടെ രാജ്യത്തിന്റെ വേലിക്കെട്ടുകള്‍ മറന്ന് ലോകം ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് കൈയ്യടിച്ചത് അത്തരമൊരു കാഴ്ചയിലാണ്.  ജീവിതത്തിന്റെ ഭൂരിഭാഗവും ആശുപത്രി കിടക്കയില്‍ ചെലവഴിച്ച ഏഴ് വയസുകാരന്‍  ആര്‍ച്ചി ഷില്ലറുടെ സ്വപ്ന സാഫല്യത്തിന് വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് സാക്ഷിയായി.

സ്റ്റീവ് വോ, പോണ്ടിങ്, ക്ലാര്‍ക്ക്... ലോകം കീഴടക്കിയ നായകന്മാര്‍ അലങ്കാരമാക്കിയ ക്യാപ്റ്റന്‍ സ്ഥാനം... പവലിയനിലുള്ളിലെ  പ്രതിഭാധാരാളിത്തം കൊണ്ട് പലര്‍ക്കും അന്യമായ ബാഗി ഗ്രീന്‍ ക്യാപ്പ്. ഇതെല്ലാം  ആ കുഞ്ഞുപയ്യന്‍ കൈപ്പിടിയിലൊതുക്കിയപ്പോള്‍ ലോകം എഴുന്നേറ്റു നിന്ന് കൈയ്യടിച്ചു. ഹൃദയവാല്‍വിന്റെ തകരാറിനെത്തുടര്‍ന്ന് ഏഴ് വയസിനിടെ പതിമൂന്ന് തവണയാണ് ആര്‍ച്ചി ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ജനിച്ച് മൂന്ന് മാസത്തിനുള്ളിലായിരുന്നു ആദ്യത്തേത്. കൂട്ടുകാര്‍ക്കൊപ്പം ആര്‍ത്തുല്ലസിച്ചു നടക്കേണ്ട ബാല്യം രോഗകിടക്കയിലേക്ക് ചുരുങ്ങി. 

അപ്പോഴും ക്രിക്കറ്റ് കളിക്കാരനാകണമെന്ന മോഹം ഉള്ളില്‍ ക്ലാവ് പിടിക്കാതെ കിടന്നു. ആര്‍ച്ചിയെക്കുറിച്ചറിഞ്ഞ 'മെയ്ക്ക് എ വിഷ് 'എന്ന സന്നദ്ധ സംഘടന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഒപ്പം നിന്നു. അബുദാബിയില്‍ നടന്ന പാക്കിസ്ഥാന്‍–ഓസ്ട്രലേിയ മല്സരത്തിനിടെ ഓസീസ് കോച്ച് ജസ്റ്റിന്‍ ലാങ്ങറെ ആര്‍ച്ചിയുടെ ആഗ്രഹമറിയിച്ചു. ആ അഭ്യര്‍ഥന തള്ളിക്കളയാന്‍ ലാങ്ങര്‍ക്കുമായില്ല. അപ്രതീക്ഷമായി ആര്‍ച്ചിയെത്തേടി ലാങ്ങറുടെ വിളിയെത്തി.

hold- ആര്‍ച്ചിയെ ബോക്സിങ്ഡേ ടെസ്റ്റിനുള്ള ടീമില്‍ സെലക്ട് ചെയ്തു എന്ന് പറയുന്ന ഭാഗം. പ്ലേയിങ് ഇലവനില്‍ ഇല്ലെങ്കിലും ഉറപ്പായും ടീമില്‍ ഉണ്ടെന്ന് പറയുന്നത്.വലിയൊരു വാഗ്ദാനവും അന്നവന്‍ കോച്ചിന് നല്‍കി.

ബോക്സിങ് ഡേ ടെസ്റ്റിന് മുന്‍പ് ക്യാപ്റ്റന്‍ ടിം പെയിന്‍ ആര്‍ച്ചിയെ സഹനായകനായി പ്രഖ്യാപിച്ചു.മെല്‍ബണിലെത്തിയ സഹനായകനെ പെയിന്‍ തന്ത്രങ്ങള്‍ മെനയുന്ന ഡ്രസിങ് റൂമിലേക്ക് ആനയിച്ചു. പുതിയ ക്യാപ്റ്റനെ പരിചയപ്പെടുന്ന തിരക്കിലായിരുന്നു പിന്നെ സഹതാരങ്ങള്‍.അവിടെ വച്ച് അവന്‍ ആദ്യമായി വിഖ്യാതമായ ബാഗി ഗ്രീന്‍ ക്യാപ്പ്  തലയില്‍ വച്ചു. പിന്നെ  പരിശീലനത്തിന്റെ തിരക്കിലേക്ക്. ടെസ്റ്റ് മല്‍സരത്തിനുള്ള വെള്ളക്കുപ്പായം നല്‍കിയതാകട്ടെ പ്രിയതാരം നേഥന്‍ ലിയോണും. ലിയോണിനെപ്പോലെ സ്പിന്നറാകാകുകയാണ് ആര്‍ച്ചിയുടെ ലക്ഷ്യം.

ബോക്സിങ് ഡേയില്‍ ടോസ് ഇടാന്‍ ടിം പെയിനിനൊപ്പം ആര്‍ച്ചിയുമെത്തി. അന്ന് സഹതാരങ്ങള്‍ക്ക് ആര്‍ച്ചി നല്‍കിയ ഉപദേശം ഇതായിരുന്നു. ആര്‍ച്ചിയുെട ഉപദേശം മറന്ന കങ്കാരുപ്പട വമ്പന്‍ തോല്‍വിയിലേക്ക് കൂപ്പുകുത്തുമ്പോള്‍ ദൃക്സാക്ഷിയായി ഡഗ്ഔട്ടില്‍ അവനുമുണ്ടായിരുന്നു. ചരിത്രനേട്ടത്തിന്റെ നിര്‍വൃതിയില്‍ മതിമറന്ന് ആഘോഷിച്ച ഇന്ത്യന്‍ ടീം പക്ഷേ മല്‍സരശേഷം കൈക്കൊടുക്കാനെത്തിയപ്പോള്‍ ഹൃദയം തകര്‍ന്ന്നിന്ന കുഞ്ഞ് ആര്‍ച്ചിയെ വാല്‍സല്യപൂര്‍വം വാരിപ്പുണര്‍ന്നത് 2018–ല്‍ കായികലോകം കണ്ട ഏറ്റവും മനോഹര കാഴ്ചയായി.

MORE IN LOKA KARYAM
SHOW MORE