നരഹത്യയുടെ താഴ്‌വര: ഹോണ്ടുറാസ്

honduras
SHARE

ആണുങ്ങളെ വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി വെടിവച്ചുകൊല്ലും. സ്ത്രീകളെ കൂട്ടമായി ബലാല്‍സംഗം ചെയ്യും, കുട്ടികളെ തട്ടിക്കൊണ്ടുപോയി അടിമകളാക്കി പണിയെടുപ്പിക്കും. പറഞ്ഞുവരുന്നത് ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യത്തെ കുറിച്ചാണ്. ഹോണ്ടുറാസ്. മനുഷ്യാവകാശലംഘങ്ങള്‍ മാത്രം അരങ്ങേറുന്ന മധ്യ അമേരിക്കയിലെ കുഞ്ഞന്‍ രാജ്യം. നാടും വീടും ഉപേക്ഷിച്ച് ജീവനില്‍ കൊതിയുള്ളവരുടെ കൂട്ടപ്പലായനമാണ് ഹോണ്ടുറാസില്‍ ഇന്ന് കാണാന്‍ സാധിക്കുന്നത്. 

അമേരിക്കന്‍ മാധ്യമങ്ങളും രാജ്യാന്തര മാധ്യമങ്ങളുമെല്ലാം കഴിഞ്ഞ ഏതാനും ആഴ്ചകളായി ക്യാമറ തിരിച്ചുവച്ചിരിക്കുന്നത് മധ്യ അമേരിക്കന്‍ മേഖലകളിലും വടക്കന്‍ അമേരിക്കന്‍ അതിര്‍ത്തിയിലുമാണ്. ജനസാഗരത്തിന്റെ കാല്‍പ്പാടുകള്‍ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുക്കുന്നു. ആയിരമോ പതിനായിരമോ അല്ല ലക്ഷങ്ങളാണ് ഒരേ ദിശയില്‍ സഞ്ചരിക്കുന്നത്. പാതിവഴിയില്‍ പാതിവഴിയില്‍ ഭക്ഷണവും വെള്ളവും തീര്‍ന്ന് വിശപ്പും ദാഹവും സഹിക്കാതെ  മരിച്ചുവീഴുന്നവര്‍ നിരവധി. ചിലര്‍ വഴിയില്‍ കാണുന്ന വാഹനങ്ങളില്‍ ഇടിച്ചുകയറി നടത്തത്തിന്റെ ക്ഷീണമല്‍പം കുറയ്ക്കുന്നു. നാടും വീടും ഉപേക്ഷിച്ച് മൈഗ്രന്റ് കാരവാന്‍ എന്നറിയപ്പെടുന്ന ഈ ജനസാഗരം കൂട്ടപ്പലയാനം ചെയ്യുന്നത് എവിടെ നിന്നാണ്. ഉത്തരം തേടിയാല്‍ എത്തുന്നത് ഹോണ്ടുറാസിലാണ്.

റിപ്പബ്ലിക്ക് ഓഫ് ഹോണ്ടുറാസ്. മധ്യ അമേരിക്കയിലെ ദരിദ്ര രാജ്യങ്ങളിലൊന്ന്. MOST DANGEROUS COUNTRY എന്നാണ് ഇന്ന് ഹോണ്ടുറാസ് അറിയപ്പെടുന്നത്. ലോകത്തില്‍ നരഹത്യയുടെ തോതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യം. MS-13, 18th STREET GANG തുടങ്ങിയ കൊള്ളസംഘങ്ങളും ലഹരിമരുന്ന് കടത്തുകാരും അടക്കിവാണ ദേശമായിരുന്നു ഒരു കാലത്ത് ഹോണ്ടുറാസ്. പൊലീസും നിയമസംവിധാനങ്ങളും ഇവര്‍ക്കു മുന്നില്‍ നോക്കുകുത്തികളായി. ഹോണ്ടുറാസ് അടങ്ങുന്ന മധ്യ അമേരിക്കന്‍ മേഖല ലഹരികടത്തിന്റെ പ്രധാനകേന്ദ്രമായിരുന്നു. 2009 മുതലാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. അധികാരഭ്രഷ്‌ടനായ ഹോണ്ടുറാസ് പ്രസിഡന്റ് മാനുവൽ സെലയയെ പട്ടാളം നാടുകടത്തി. തുടര്‍ന്നങ്ങോട്ട് പട്ടാളത്തിന്റെ തേര്‍വാഴ്ചയായിരുന്നു. ലഹരിമാഫിയ അടിച്ചര്‍ത്താന്‍ പദ്ധതികളിട്ടു. വിചാരണകൂടാതെ തന്നെ സംശയം തോന്നുന്നവരെയെല്ലാം പട്ടാളം വെടിവച്ചുകൊന്നു. പട്ടാളത്തിനൊപ്പം പൊലീസും ചേര്‍ന്ന്തോടെ ഹോണ്ടുറാസ് നരകമായി മാറി. 

പൊലീസ് നരഹത്യക്കെതിരെ ഉയര്‍ന്ന പരാതികളില്‍ അഞ്ച് ശതമാനം മാത്രമായിരുന്നു അന്വേഷിച്ചിരുന്ന്ത്. ഭരണഘടനാ സ്ഥാപനങ്ങളെല്ലാം പട്ടാളത്തിന്റെ കൈകളിലായിരുന്നു. പ്രതിഷേധിച്ച സാധാരണക്കാര്‍ പോയിന്റ് ബ്ലാങ്കില്‍ വെടിയേറ്റുവീണുഇതിനിയിലൂടെ തൊഴിലില്ലായ്മയും പട്ടണിയുംകൂടി പാരമ്യത്തിലെത്തിയതോടെ നാടുവിട്ടോടുന്നവരുടെ എണ്ണം പതിന്‍മടങ്ങ് വര്‍ധിച്ചു. 2013ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന്  ജുവാൻ ഒർലാൻഡോ ഹെർണാണ്ടസ്  വിജയിച്ചു പ്രസിഡന്റായെങ്കിലും രാജ്യം നേര്‍വഴിക്കായില്ല. 

ഒപ്പം ഹെര്‍ണാണ്ടസിനുമേല്‍ അഴിമതിയാരോപണവും ഉയര്‍ന്നതോടെ രാജ്യത്ത് ജനകീയ പ്രതിഷേധം ഉയര്‍ന്നു. അത് കലാപമായി മാറി 2017 നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഭരണഘടന തിരുത്തിക്കുറിച്ച് ഹെര്‍ണാണ്ടസ് രണ്ടാംവട്ടവും മല്‍സരിച്ച് വിജയിച്ചു. ഇതോടെ രാജ്യത്ത് പ്രക്ഷോഭം രൂക്ഷമായി. ഇതാണ് ഇന്നും തുടരുന്നത്. യു.എന്‍ അടക്കമുള്ള രാജ്യാന്തരസമൂഹത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടും ഹോണ്ടുറാസ് കലാപഭൂമിയായി തുടരുകയാണ് 

MORE IN LOKA KARYAM
SHOW MORE