അയര്‍ലന്‍ഡിനെ ചേര്‍ത്തുപിടിച്ച് ബ്രെക്സിറ്റ്, ബ്രിട്ടന്റെ ഭാവി

brexit-oroginal3
SHARE

ബ്രെക്സിറ്റിന് കഷ്ടിച്ച് ആറുമാസം മാത്രം ബാക്കിനില്‍ക്കെ നിര്‍ണായക ഉടമ്പടികളില്‍ തീരുമാനത്തിലെത്താതെ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും വടക്കൻ അയർലൻഡിനും അയർലൻഡിനും ഇടയില്‍ തുറന്ന അതിർത്തി തുടരണോ വേണ്ടയോ എന്നതാണ്  പ്രധാന തർക്കവിഷയം.വെസ്റ്റ് മിനിസ്റ്ററിലെ ബ്രിട്ടഷ് നിയമനിര്‍മാണ സഭയില്‍ പ്രധാനമന്ത്രി തെരേസാ മേ ഒടുവില്‍ പറഞ്ഞ വാക്കുകളാണിത്. യൂറോപ്പിനോട് വിടപറയാന്‍ ബ്രിട്ടന്‍ സജജമായിരിക്കുന്നു. ചുരക്കം ചില പ്രശ്നങ്ങള്‍ മാത്രമെ ഇനി പറഞ്ഞുതീര്‍ക്കാനുള്ളു.  യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകളുടെയെല്ലാം ഫലം ബ്രിട്ടന് അനുകൂലമാണ്. മേയുടെ വാക്കുകളില്‍ ആത്മവിശ്വാസം നിറഞ്ഞു.

ഐറിഷ് അതിര്‍ത്തി പ്രശ്നമാണ് ഇപ്പോഴും ബ്രെക്സിറ്റില്‍ ഉടക്കിനില്‍ക്കുന്ന്. ബ്രിട്ടനും കീഴിലുള്ള വടക്കന്‍ അയര്‍ലന്‍ഡിനും യൂറേപ്യന്‍ യൂണിയനു കീഴിലുള്ള  ഐറിഷ് റിപ്പബ്ലിക്കിനുമിടയില്‍ അതിര്‍ വരമ്പുകള്‍ പണിയണോ എന്നതാണ് സുപ്രധാമായ തര്‍ക്കവിഷയം. നിലവില്‍ ഇവിടെ അതിര്‍ത്തിയില്ല. ജനങ്ങള്‍ക്ക് ഇരുഭാഗത്തേക്കും യധേഷ്ടം സഞ്ചരിക്കാം. ചരക്ക് ഗതാഗതം കരവഴിയും കടര്‍വഴുയും സുഗമമായി നടത്താം. പ്രത്യേക നികുതിയോ കസ്റ്റംസ് പരിശോധനയോ ഇല്ല. എന്നാല്‍ ബ്രെക്സിറ്റുശേഷം ഇവിടെ ചെക്പോസ്റ്റുകള്‍ പണിയുകയാണെങ്കില്‍ അത് ഈ മേഖലയിലെ ജനജീവിതത്തെ കാര്യമായി ബാധിക്കും. ജോലി, വിദ്യാഭ്യാസം, തുടങ്ങിയവ പ്രതിസന്ധിയിലാവും. കര്‍ഷകരെയും കാര്യമായി ബാധിക്കും. അതിര്‍ത്തികളില്ലാതെ തന്നെ അയര്‍ലന്റ് നിലനില്‍ക്കണം എന്നാണ് ഐറിഷ് ജനതയുടെ ആവശ്യം.

പ്രശ്നപരിഹാരത്തിനായി യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവച്ചത് അയര്‍ലന്‍ഡിനെ കസ്റ്റംസ് യൂണിയനില്‍ തന്നെ നിലനിര്‍ത്തികൊണ്ടുള്ള ബാക്സ്റ്റോപ്പ് കരാറാണ്. ഇത്  അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ബ്രിട്ടന്‍ പറയുന്നത്. വടക്കന്‍ ഐയര്‍ലന്‍ിനുമാത്രമുള്ള പ്രത്യേക പരിഗണന ബ്രിട്ടന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ്. ഇതിന് പരിഹാരമായി തെരേസാ മെയ് രണ്ട് നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടുവച്ച്ത് ഒന്നുകില്‍ ട്രാന്‍സിഷന്‍ കാലയളവ് കൂട്ടുക, അല്ലെങ്കില്‍ വടക്കന്‍ ഐയര്‍ലന്‍ഡിനെ മാത്രമല്ല ബ്രിട്ടനെ ഒന്നാകെ ട്രാന്‍സിഷന്‍ കാലയളവ് കഴിയുന്നതുവരെ ബാക്റ്റോപ്പ് കരാറിര്‍ കൊണ്ടുവരിക എന്നതാണ്. ഇ.യു ഇത് അംഗീകരിച്ചില്ല. ചര്‍ച്ചകള്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് വടക്കന്‍ ഐയര്‍ലന്‍ഡിനെയും ചേര്‍ത്തുപിടിച്ച് ഒറ്റയ്ക്ക് നില്‍ക്കാനാണ് ഒടുവിലത്തെ തീരുമാനം.അയര്‍ലന്‍ഡിലെ ഡെമോക്രാറ്റിക് യൂണിയനിസ്റ്റിക് പാര്‍ട്ടിയുടെ സ്വാധീവും തെരേസാ മേയുടെ തീരുമാനത്തിനുപിന്നിലുണ്ട്. തേരേസാ മെയെ അധികാരത്തിലെത്തിച്ചതില്‍ ഡി.യു.പി മുഖ്യപങ്കുവഹിച്ചിരുന്നു. 

2019 മാര്‍ച്ചില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിടപറഞ്ഞതിനുശേഷം 21 മാസത്തെ  ട്രാസന്‍സിഷന്‍ പിരിയഡാണ് ബ്രിട്ടന്‍ചോദിച്ചിരിക്കുന്നത്. ഈ കാലയളവിനുള്ളില്‍ ബ്രിട്ടന്‍ എല്ലാത്തിലും സ്വയം പരിയാപ്തത നേടിയ പുതിയ ബ്രിട്ടനാവണം. നിവലിലത്തെ അവസ്ഥയില്‍ ഇത് സാധ്യമാവുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ബെര്‍മിങ്ഹാമില്‍ നടന്ന കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയോഗത്തിലേക്ക് തെരേസാ മേ വന്നത് സന്തോഷത്തോടെ നൃത്തംചെയ്താണ്. ബ്രെക്സിറ്റിന്റെ ടെന്‍ഷനൊന്നും ആ മുഖത്ത് കണ്ടില്ല. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയും ബ്രിട്ടന്റെ ഭാവിയെ ഓര്‍ത്തും എല്ലാവരും ബ്രെക്സിറ്റിനൊപ്പം നില്‍ക്കണം എന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ മേ ഓര്‍മിപ്പിച്ചു. എന്നാല്‍ ലണ്ടന്‍ തെരുവില്‍ ശനിയാഴ്ച അരങ്ങേറിയ പടുകൂറ്റന്‍ റാലി ബ്രെക്സിറ്റിനെ ബ്രിട്ടിഷ് ജനതയില്‍ ഒരു വിഭാഗം തള്ളുന്നു എന്നതിന് തെളിവായിരുന്നു. എഴുപതിനായിരത്തിലേറെ വരുന്ന യൂറോപ്യന്‍ യൂണിയന്‍ അനുകൂലികളാണ് ബ്രിട്ടിഷ് പാര്‍ലമെന്റ് ചത്തുരത്തിലേക്ക് മുദ്രാവാക്യങ്ങളുമായി നടന്നുനനീങ്ങിയത്.. ബ്രിട്ടന്റെ സമീപകാല ചരിത്രത്തിലൊന്നും ഇത്രയധികം ജനങ്ങള്‍ ഒരുമിച്ച ഒരു പ്രതിഷേധം ഉണ്ടായിട്ടില്ല. പ്രതിഷേധിക്കുന്നവരെല്ലാവരും ഒറ്റ സ്വരത്തില്‍ ബ്രെക്സിറ്റിനായി രാജ്യത്ത് വീണ്ടും ജനഹിത പരിശോധന നടത്തണം എന്നാണ്.

2016ലേത് ആലോചിക്കാതെയെടുത്ത തീരുമാനമായരുന്നു. ബ്രിട്ടന്റെ ഭാവിതകര്‍ക്കുന്ന തീരുമാനം പുനഃപരിശോധിക്കണം. വെസ്റ്റ് മിനിസ്റ്ററിലെ രാഷ്ട്രീയക്കാരുടെ കൈകളില്‍ നിന്ന് ബ്രിട്ടനെ മോചിപ്പിക്കണം. ലണ്ടന്‍ മേയറടക്കം പ്രതിപക്ഷം ഒന്നടംങ്കം പറയുന്നു,ബ്രെക്സിറ്റ് ബ്രിട്ടനെ നയിക്കുന്നത് എങ്ങോട്ട്.?ലോകത്തെ ഏറ്റവും വലിയ വ്യാപാരസമൂഹവും ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും വഴിപിരിയാൻ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ രാജ്യന്തര സമൂഹം ഉറ്റു നോക്കുകയാണ്. 2019 മാര്‍ച്ച് 29 വെള്ളിയാഴ്ച രാത്രി 11 മണിയ്ക്ക് ബ്രിട്ടന്‍ ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിടപറയും. ബ്രെക്സിറ്റ് ക്ലോക്ക് അവസാന മണിക്കൂറുകളിലേക്ക് അടുക്കുമ്പോള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ രാജ്യം സജ്ജമായോ. ബ്രിട്ടിഷ് ജനത പരസ്പരം ചോദിക്കുന്നു. ട്രാന്‍സിഷന്‍ പിരിയഡായി 21 മാസം പോര 21 വര്‍ഷമെങ്കിലും വേണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. വ്യക്തമായ കരാറിലെത്താൻ കഴിയാതെ നോ ഡീല്‍‌ വ്യവസ്ഥയില്‍ 

യൂറോപ്യൻ യൂണിയനിൽനിന്നു പിരിയേണ്ടി വന്നാൽ ബ്രിട്ടനെ കാത്തിരിക്കുന്നതു കടുത്ത സാമ്പത്തിക മാന്ദ്യവും പ്രതിസന്ധികളുമെന്നും മുന്നറിയിപ്പുണ്ട്.

പൗണ്ട് മൂല്യം ഗണ്യമായി ഇടിയാന്‍ നോ ഡീൽ ബ്രെക്സിറ്റ് വഴിവയ്ക്കും. ഇതുകൂടാതെ ദൈനംദിന ജീവിതം ദുഷ്കരമാക്കുന്ന ഒട്ടേറെ പ്രതിസന്ധികൾ ബ്രിട്ടൻ അഭിമുഖികരിക്കേണ്ടി വരും.നിലവിലുള്ള പാസ്പോർട്ടിനു പകരം ബ്രിട്ടിഷ് പൗരന്‍മാര്‍‌ പുതിയ പാസ്പോര്‍ട്ട് എടുക്കണം.തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരും. യൂറോപ്യൻ യൂണിയനുമായുള്ള ഗതാഗത ബന്ധങ്ങളെല്ലാം തകരും. ഓട്ടമൊട്ടീവ്, , എയ്റോസ്പേസ്, കെമിക്കൽ മേഖലകളിലെല്ലാം തിരിച്ചടി ഉണ്ടാകുമെന്നുറപ്പാണ്. മൊബൈൽ ഫോണുകൾക്കു റോമിങ് ചാർജ് ഉൾപ്പെടെയുള്ള അധികതുക നൽകേണ്ട സ്ഥിതിയും ഉണ്ടാകുമെന്നും  സാമ്പത്തിക വിദഗ്ധർ പറയുന്നു.

MORE IN LOKA KARYAM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.