#MeToo : വിവാദച്ചുഴിയില്‍ റോണോ; ലാസ് വെഗാസില്‍ നിന്നൊരു ചുവപ്പുകാര്‍ഡ്

christiano-ronaldo
SHARE

മൈതാനങ്ങള്‍ അടക്കിവാഴുന്ന ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് ആഡംബരത്തിന്റെ പറുദീസയായ ലാസ് വെഗാസില്‍ നിന്നൊരു ചുവപ്പുകാര്‍ഡ് . വര്‍ഷം 2009 ജൂണ്‍ 12. ലാസ് വെഗാസിലെ ഒരു നൈറ്റ് ക്ലബില്‍വച്ച് ക്രിസ്റ്റ്യാനൊ റൊണാള്‍ഡ‍ോ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കാതറിന്‍ മയോര്‍ഗയെന്ന സ്ത്രീയുെട പരാതി . സുഹൃത്തുക്കൾക്കൊപ്പം കാസിനോയിൽ പോയപ്പോഴാണ് റൊണാൾഡോയെ കണ്ടത്.

റൊണാൾഡോയും സുഹൃത്തുക്കളും ആഘോഷിക്കാൻ എത്തിയതായിരുന്നു.  ഹോട്ട് ബാത്തിന് റൊണാൾഡോ കാതറിനെ ക്ഷണിച്ചു. നീന്തൽ വസ്ത്രം ഇല്ലാത്തതിനാൽ ക്ഷണം നിരസിച്ചു. വസ്ത്രം നൽകാമെന്ന പറഞ്ഞ് പിന്തുടർന്നെത്തിയ റൊണാൾഡോ മാനഭംഗപ്പെടുത്തി. പിന്നീട് ക്ഷമാപണം നടത്തി മുറിവിട്ടു. അന്നുതന്നെ  പൊലീസില്‍ പരാതി നല്‍കി. ഒരു യൂറോപ്യൻ ഫുട്ബോൾ കളിക്കാരൻ എന്നല്ലാതെ പേരു പറഞ്ഞിരുന്നില്ല. എവിടെ വച്ചാണ് ആക്രമിച്ചതെന്നും വ്യക്തമാക്കിയിരുന്നില്ല. 

ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം കാതറിന്‍ മയോര്‍ഗ സധൈര്യം വീണ്ടുമെത്തിയിരിക്കുന്നു. ഒരു യൂറോപ്യന്‍ ഫുട്ബോളര്‍ എന്ന പുകമറയില്ലാതെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയാണ് തന്നെ പീഡിപ്പിച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുന്നു. അന്നു ക്രിമിനൽ അന്വേഷണം തടസ്സപ്പെടുത്താൻ റൊണാൾഡോ ആളുകളെ നിയോഗിച്ചെന്നും ഭീഷണിയെ തുടർന്ന് 3,75,000 ഡോളർ സ്വീകരിച്ച് പരാതി പിൻവലിക്കാൻ സമ്മതിച്ചതായും മുന്‍ മോഡല്‍ കൂടിയായ കാതറിന്‍ വെളിപ്പെടുത്തുന്നു.

ലൈംഗികാരോപണ വിവാദത്തിനു പിന്നാലെ ട്വിറ്ററിലൂടെ ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്ന് പറഞ്ഞ് റൊണാള്‍ഡോ രംഗത്തെത്തി. ബലാല്‍സംഘം എന്നത് ഹീനമായ കുറ്റകൃത്യമാണെന്നു. അതുകൊണ്ടുതന്നെ ഞാന്‍ ആരെയും ലൈഗികമായി പീഡിപ്പിച്ചിട്ടില്ല. ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ അവാസ്തവമാണ്. മാധ്യമങ്ങള്‍വഴി തന്റെ പേരുപയോഗിച്ച് പ്രശസ്തിനേടാന്‍ ശ്രമിക്കുന്നവരാണ് ഇതിനുപിന്നില്‍ ക്രിസ്റ്റ്യാനോ ട്വിറ്ററില്‍ കുറിച്ചു. എത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും സത്യം പുറത്തുവ രുന്നതിന് ക്ഷമയോടെ കാത്തിരിക്കുമെന്നും ക്രിസ്റ്റ്യാനൊ വ്യക്തമാക്കി. 

ലൈംഗികാരോപണ വിവാദത്തിനു പിന്നാലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ പോര്‍ച്ചുഗല്‍ ടീം പ്രഖ്യാപിച്ചു.  ക്രിസ്റ്റ്യാനോയുടെ ആജീവനാന്ത സ്പോൺസർമാരായ നൈക്കി വിവാദങ്ങളിൽ തങ്ങൾ അസ്വസ്ഥരാണെന്ന് അറിയിച്ചു. ബാസ്കറ്റ് ബോൾ താരങ്ങളായ ലെബ്രോൺ ജയിംസ്, മൈക്കൽ ജോർദാൻ എന്നിവർക്കു പുറമെ നൈക്കിയുമായി ആജീവനാന്ത കരാറുള്ള താരമാണ് ക്രിസ്റ്റ്യാനോ. വിഡിയോ ഗെയിം നിർമാതാക്കളായ ഇഎ സ്പോർട്സും വിവാദങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു. 2006ല്‍ സാമുഹ്യ പ്രവര്‍ത്തക തരാന ബര്‍ക് തുടങ്ങിവച്ച് കഴിഞ്ഞ വര്‍ഷം ഹോളിവുഡ് നടി അലീസ മിലാനേയിലൂടെ കൊടുങ്കാറ്റായി ആഞ്ഞടിച്ച മീ ടു ക്യംപെയിന്റെ ഒന്നാം വാര്‍ഷികം പിന്നിട്ട ഉടനെയാണ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് അക്രമിയുടെ പരിവേഷം ലഭിക്കുന്നത്. അപമാനിതരെപ്പോലെ കഴിയേണ്ടത് ഇരകളല്ല അക്രമികളാണെന്ന സന്ദേശമാണ് ഫുട്ബോളിന്റെ ചക്രവര്‍ത്തിക്കെതിരെ ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പറമെങ്കിലും മുന്നോട്ടുവരാന്‍ കാതറിന് കരുത്തായത് . 

MORE IN LOKA KARYAM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.