ആ പര്‍വതത്തിനു മുകളില്‍ ഇന്നും ഉന്നും കണ്ടുമുട്ടി; ചരിത്രം വഴിമാറുമോ..?

korea-2-759
SHARE

അനുരഞ്ജനത്തിന്‍റെ പാതയില്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ വീണ്ടും. ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നും കിം ജോങ് ഉന്നും തമ്മിലുള്ള 3–ാമത് ഉച്ചകോടി ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിൽ  ആണ് നടന്നത്. ഉത്തരകൊറിയയുടെ പ്രധാന മിസൈല്‍ പരീക്ഷണ കേന്ദ്രമായ  ടോങ് ചാങ് റി അടച്ചുപൂട്ടാന്‍ ഈ കൂടിക്കാഴ്ചയില്‍ ധാരണയായത് സമാധാനപാതയില്‍ സുപ്രധാന ചുവടുവയ്പ്പാണ്.

ഏപ്രില്‍ലില്‍ ദക്ഷിണകൊറിയന്‍ മണ്ണിലേക്ക് കിം ജോങ് ഉന്നിനെ ഇങ്ങനെ കൈപിടിച്ച് കൊണ്ടുവരുമ്പോള്‍ തന്നെ മൂണ്‍ ജെ ഇന്‍ ചോദിച്ചിരുന്നു, ഞാനെന്നാണ് തങ്കളുടെ രാജ്യത്ത് കാല് കുത്തുക ? പ്രസിഡന്‍റ് എപ്പോള്‍ ആഗ്രഹിക്കുന്നോ അപ്പോള്‍ എന്നായിരുന്നു കിമ്മിന്‍റെ മറുപടി. ഒടുവില്‍ ആ ദിവസമെത്തി. ദശകങ്ങള്‍ക്ക് ശേഷം ഒരു ദക്ഷിണകൊറിയന്‍  ഭരണാധികാരി  തലസ്ഥാനമായ ഉത്തരകൊറിയന്‍ പ്യോങ്യാങ്ങിലെത്തി. 

കൊറിയന്‍ സമാധാനശ്രമങ്ങള്‍ സജീവമായി മുന്നോട്ട് കൊണ്ടുപോകാന്‍ കിം ജോങ് ഉന്‍ ആഗ്രഹിക്കുന്നു എന്നതിന്‍റെ തെളിവായിരുന്നു പ്യോങ്്യാങ് ഉച്ചകോടി. ആറുമാസത്തിനിടയില്‍ മൂന്നാം തവണയാണ് ഇരു നേതാക്കളും കണ്ടുമുട്ടുന്നത്.  

ടോങ്ചാങ് റി മിസൈല്‍ പരീക്ഷണ കേന്ദ്രം അടച്ചുപൂട്ടാന്‍ തയാറാണ് എന്നതായിരുന്നു ചര്‍ച്ചക്കിടയിലെ കിമ്ിന്‍റെ മുഖ്യുപ്രഖ്യാപനം. സിംഗപൂര്‍ ഉച്ചകോടിക്കിടെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് നല്‍കിയ വാഗ്ദാനങ്ങളില്‍ പ്രധാനപ്പെടട്തും ഇതായിരുന്നു. ബലിസ്റ്റിക് മിസൈലുകള്‍ അടക്കം യുദ്ധോപകരണങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയെ ഇത് ബാധിക്കില്ല എങ്കിലും പരസ്പരവിശ്വാസം വളര്‍ത്തുന്നതില്‍ സുപ്രധാന പടിയാണ് ഈ അടച്ചുപൂട്ടല്‍. പ്രത്യേകിച്ചും ഭൂഖണ്ഡാന്തര ബലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണവുമായി ഉത്തരകൊറിയ മുന്നോട്ട് പോവുന്ന പശ്ചാത്തലത്തില്‍.  യോങ്ബ്യോണിലെ ആണവപരീക്ഷണ കേന്ദ്രം സ്ഥിരമായി അടയ്ക്കാനും തയാറാണെന്ന് കിം ജോങ് ഉന്‍ പ്രഖ്യാപിച്ചു. 

പക്ഷേ അതിന് മുമ്പ്് അമേരിക്കയുമായി നയതന്ത്രബന്ധം പുനസ്ഥാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ നടപടികളും പരിശോധിക്കാന്‍ വിദഗ്ധരായ രാജ്യാന്തര നീരീക്ഷകരെ അനുവദിക്കും എന്നതായിരുന്നു കിം എടുത്ത സുപ്രധാന തീരുമാനം. കിമ്മിനെ മറ്റ് രാജ്യങ്ങള്‍ പുകഴ്ത്തി.  കിം ലോകത്തിനുമുന്നില്‍ ഹീറോയായി തുടരും എന്ന് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അംസബ്ലിയില്‍ സംസാരിക്കവെ കിമ്മുമായി വീണ്ടും കൈ കൊടുക്കാനുള്ള ആഗ്രവവും ട്രംപ് തുറന്നുപറഞ്ഞു

അതിര്‍ത്തിയിലെ സമാധാനഗ്രാമത്തില്‍ നടന്ന ആദ്യ ചരിത്രകൂടികാഴ്ചയില്‍ കൊറിയന്‍ യുദ്ധം അവസാനിച്ചെന്ന് ഇരുനേതാക്കളും പ്രഖ്യാപിച്ചിരുന്നു.  എന്നും തിളച്ചുനില്‍ക്കുന്ന അതിര്‍ത്തിയിലെ ഡീ മിലിറ്ററൈസ്ഡ് സോണിനെ തണുപ്പിക്കുകയാണ് ആദ്യലക്ഷ്യം. ഇവിടെ സൈനിക വിന്യാസത്തില്‍ കാര്യമായ ഇളവ് വരുത്തും. 11 ഗാര്‍ഡ് പോസ്റ്റുകള്‍ നീക്കം ചെയ്യാനും  ഈ വര്‍ഷം അവസനാത്തോടെ സൈനികാഭ്യാസങ്ങള്‍ പൂര്‍ണമായും നിര്‍ത്താനും തീരുനാനിച്ചു.യുദ്ധത്തെ തുടര്‍ന്ന് മുറിഞ്ഞുപോയ ബന്ധങ്ങള്‍ പുനസ്ഥാപിക്കും. ഇരുകൊറിയകള്‍ക്കുമിടയില്‍ ട്രെയിന്‍ ഗതാഗതം തുടങ്ങും.

ഈ വര്‍ഷത്തെ ശീതകാല ഒളിംപിക്സില്‍ തുടങ്ങിയ കായിക നയന്ത്രം തുടരുമെന്ന് പ്രഖ്യാപിച്ച നേതാക്കള്‍  2032ലെ ഒളിംപിക്സിന് ഇരുകൊറിയകളും ഒരുമിച്ച് ആദിത്യമരുളാനുള്ള ശ്രമം നടത്താനും തീരുമാനിച്ചു. കായികലോകത്തുകൂടി രാജ്യാന്തര സമൂഹത്തിന്‍റെ ഭാഗമാവുകയാണ് കിമ്മിന്‍റെ ലക്ഷ്യം.   അവസാനദിവസമായിരുന്നു ഉച്ചകോടിയിയെല നയനമനോഹരമായ കാഴ്ച്ച. പുണ്യപര്‍വതമായ ഹായ്ചുവില്‍ കുടുംബവുമൊത്ത് ഇരുനേതാക്കളുംഎത്തി. ഒരുമിച്ച് ഒരിക്കലും ഈ പര്‍വതത്തിനും മുകളില്‍ കണ്ടുമുട്ടുമെന്ന് കരുതിയില്ലെന്ന് പറഞ്ഞ മൂണ്‍ ജെ ഇന്നിനോട് കിം പറഞ്ഞു ഈ പുണ്യപര്‍വതത്തില്‍ നിന്ന് നമ്മള്‍ പുതിയ ചരിത്രം എഴുതും. പര്‍വത്തിനുതാഴ്‌വാരത്ത് ആയിരങ്ങള്‍ ആര്‍പ്പുവിളിച്ചു.'മാതൃരാജ്യം ഒന്നാകണം'

MORE IN LOKA KARYAM
SHOW MORE