മ്യാന്‍മറില്‍ പൊട്ടിയ അണക്കെട്ട്; ജലബോംബുകളുടെ ലോകം

myanmar-dam
SHARE

അണക്കെട്ടും പ്രളയവും പേടിസ്വപ്നമായി മാറിയതിനിടെയാണ് പോയവാരം മ്യാന്‍മറനെ ഞെട്ടിച്ച ഒരു ജലപ്രളയവാര്‍ത്ത വന്നത്. മധ്യമ്യാന്‍മറിലെ യെദേഷാ നഗരത്തിലുള്ള സ്വര്‍ ചാവുങ് ഡാം ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തകര്‍ന്നു. പെരുമഴയില്‍‌ ഡാം തകരുമോ എന്ന് ആശങ്ക നാട്ടുകാര്‍ ആദ്യം മുതല്‍ പങ്കുവച്ചിരുന്നു. ഈ ആശങ്ക സാങ്കേതികത്വം പറഞ്ഞ് തള്ളിയ ഉദ്യോഗസ്ഥരുടെ അനാസ്ഥ 85ലേറെ ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാക്കി. 63000ത്തിലേറെ പേരാണ് വീടുവിട്ട് ഉയര്‍ന്ന പ്രദേശങ്ങളില്‍ അഭയം തേടിയത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയോടെയാണ് മ്യാന്‍മറില്‍ മഴ കനത്തത്. ബാഗോ പ്രവിശ്യയിലെ യെദാഷെ നഗരത്തിലുള്ള സ്വാര്‍ ചാങ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. ജലസേചനത്തിനായി നിര്‍മ്മിച്ച അണക്കെട്ട് രണ്ട് ദിവസത്തിനുള്ളില്‍  പൂര്‍ണസംഭരണശേഷിയിലെത്തി. ജലം സ്പില്‍വെവഴി പുറത്തേക്ക് ഒഴുകാന്‍ തുടങ്ങി. മഴവീണ്ടും കനത്തത്തോടെ ഗ്രാമവാസികള്‍ ആശങ്കപ്രകടിപ്പിച്ചു. 

ഭയക്കാന്‍ ഒന്നും ഇല്ലെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. പ്രത്യേക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മിച്ചതിനാല്‍ ഡാമിന്റെ സുരക്ഷയെപ്പറ്റി ആര്‍ക്കും സംശയമേ വേണ്ടെന്ന് അധികൃതര്‍ പറഞ്ഞുകൊണ്ടിരുന്നു. ഒഴിഞ്ഞുപോകാന്‍ ആര്‍ക്കും യാതൊരു മുന്നറിയിപ്പും കൊടുത്തുമില്ല.  മഴശമിക്കും എന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെയും പ്രവചനം. ചൊവ്വാഴ്ച രാത്രിയോടെ മഴവീണ്ടും ശക്തമായി. അതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. നിറഞ്ഞുതുളുംമ്പിയ ജലത്തിന്റെ ശക്തി താങ്ങാനാവാതെ ബുധനാഴ്ച രാവിലെ 5.30ഓടു കൂടി അണക്കെട്ട് തകര്‍ന്നു.

സ്പില്‍വെയുടെ ഒരു ഭാഗം പൂര്‍ണമായും പൊളിഞ്ഞു. പ്രധാനഅണക്കെട്ടിനും ജലപ്രവാഹം തടയാനായില്ല. കനത്ത ജലപ്രവാഹത്തെത്തുടർന്ന് പ്രധാന റോഡുകളും സ്വാർ, യെദാഷെ നഗരങ്ങളും വെള്ളത്തിനടിയിലായി. ശത്കമായ ഒഴുക്കിനെ തുടര്‍ന് പ്രധാനപാലവും തകര്‍ന്നു. ഇതോടെ  തലസ്ഥാനമായ നയ്‌പെയ്തോയിലേക്കും മറ്റ് പ്രധാന നഗരങ്ങവായ യാങ്കോണ്‍, മണ്ടലായ് എന്നിവിടങ്ങിലേക്കുമുള്ള ഗതാഗതം പൂര്‍മണമായും തടസപ്പെട്ടു. വെള്ളം പരന്നൊഴികി എണ്‍പത്തി അഞ്ച് ഗ്രാമങ്ങളെ മുക്കി. നെല്‍പാടങ്ങള്‍ എല്ലാം വെള്ളത്തിനടിയിലായി. ജനവാസകേന്ദ്രങ്ങള്‍ കുറവായിട്ടും അറുപത്തിമൂന്നായിരത്തേറെ പേരാണ് ഒരുദിവസംകൊണ്ട് ഒഴിഞ്ഞുപോയത്. എല്ലാവരും ഉയര്‍ന്ന പ്രദേശങ്ങളില്‍ അഭയം തേടി.

കൃഷിയിടങ്ങില്‍ അകപ്പെട്ടവരെയാണ് വെള്ളത്തില്‍ കാണാതായത്. മൂന്ന്പേരുടെ മൃതദേഹം കിട്ടിയതായി മ്യാന്‍മര്‍ സര്‍ക്കാര്‍ അറിയിച്ചു. അഗ്നിശമനസേനയും സൈന്യവും ചേര്‍ന്ന് ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടര്‍ന്നെങ്കിലും ഒരാഴ്ചയ്ക്ക ശേഷവും കണ്ടെത്താനായില്ല. വ്യാഴാഴ്ച വൈകീട്ടോടെയാണ് വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞത്. വെള്ളം കയറിഇറങ്ങിയതിനാല്‍ ഗ്രാമവാസികള്‍ക്ക് ആര്‍ക്കും തന്നെ വീട്ടിലേക്ക് മടങ്ങിപോവാന്‍ സാധിച്ചില്ല. നിരവധി ചെറിയ വീടുകള്‍ പൂര്‍മമായും തകര്‍ന്നു. ഒന്നര ലക്ഷത്തോളം ആളുകളെ പുനരധിവസിപ്പിക്കേണ്ടിവരും. കൃഷി നശിച്ചതോടെ ഗ്രമീണമേഖലയെ പട്ടിണിയും കീഴടക്കികഴിഞ്ഞു.

ഡാമിന്റെ തകർന്ന ഭാഗങ്ങൾ പുനർനിർമിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. ഒപ്പം തകര്‍ന്നുപേയ പാലത്തിന്റെയും. ദിനംപ്രതി ഡാം പരിശോധിക്കാറുണ്ടായിരുന്നുവെന്നും  അപകട ഭീഷണിയുള്ളതായി കണ്ടെത്താൻ സാധിച്ചിരുന്നില്ലെന്നും പറഞ്ഞ് ജലവിഭവ വകുപ്പിലെ ഉദ്യഗസ്ഥരെല്ലാം കയ്യൊഴിഞ്ഞമട്ടാണ്. 2001 ലാണ് സ്വാർ ചൗങ് ഡാം നിർമ്മാണം പൂർത്തിയായത്. ഡാമിന്റെ ഡിസൈനിൽ ഉണ്ടായ പിഴവുകളാണ് തകർച്ചയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞമാസമാണ് ലാവോസിലെ അട്ടപ്പൂ പ്രവശ്യയില്‍ ജലവൈദ്യിതി പദ്ധതിയ്ക്കായി നിര്‍മ്മിച്ച അണക്കെട്ട് തകര്‍ന്നത്. അതിശക്തമായ ജലപ്രവാഹം ആറു ഗ്രാമങ്ങളെ അപ്പാടെ വിഴുങ്ങി.  27 പേർ കൊല്ലപ്പെട്ടു. പ്രദേശത്തെ സാധാരണ ജനതയെ വെല്ലുവിളിച്ചുകൊണ്ടു തന്നെയായിരുന്നു അട്ടപ്പൂ ജലവൈദ്യിതി പദ്ധതിയും തുടങ്ങിയത്. 

MORE IN LOKA KARYAM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.