പ്രസിഡന്റിന്റെ കഥകൾ

lk-trump-carel-t
SHARE

യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പെണ്‍വിഷയങ്ങള്‍ ഒതുക്കാന്‍ ശ്രമിക്കുന്നതിന്‍റെ രഹസ്യ ടേപ്പുകള്‍ പുറത്തുന്നു. ട്രംപിന്‍റെ മുന്‍ അഭിഭാഷകന്‍ മൈക്കിള്‍ കോയെന്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചവയാണ് ഈ സംഭാഷണങ്ങള്‍. അതിനിടെ ട്രംപ് പണം തന്നു എന്ന് ആരോപിച്ച സ്റ്റോര്‍മി ഡാനിയല്‍സിനെ നഗ്നതാ പ്രദര്‍ശനത്തിന് അറസ്റ്റ് ചെയ്തതത് പകപോക്കലാണെന്നും ആരോപണം ഉയരുന്നു

പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ പ്രചാരണവേളയില്‍ തന്‍റെ അവിഹിത ബന്ധങ്ങള്‍ പുറത്തുപറയാതിരിക്കാന്‍ സ്ത്രീകളെ പണംകൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചതാണ് ട്രംപിന് ഇപ്പോള്‍ വിനയായിരിക്കുന്നത്. സ്റ്റോര്‍മി ഡാനിയെല്‍സ് എന്ന നീലച്ചിത്ര നടിയുടെ ആരോപണങ്ങളാണ് ട്രംപിന്‍റെ മുന്‍ അഭിഭാഷകന്‍ മൈക്കിള്‍ കോയന്‍റെ മേല്‍ അന്വേഷണ ഏജന്‍സികളുടെ പിടിവീഴാന്‍ കാരണമായത്. പണമിടപാടുകളുടെ മധ്യസ്ഥന്‍ കോയെന്‍ ആണെന്നായിരുന്നു ഡാനിയല്‍സിന്‍റെ വെളിപ്പെടുത്തല്‍. കോയന്‍റെ വീട് റെയ്ഡ് ചെയ്ത എഫ്ബിഐയക്ക് കിട്ടിയത് അതിലും വലിയൊരു ബോംബ്. മുന്‍ പ്ലേ ബോയ് മോഡല്‍ കാരെന്‍ മക്ഡുഗലുമായി ട്രംപിനുണ്ടായിരുന്ന ബന്ധം വെളിപ്പെടുത്തുന്ന രേഖകളാണ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. 2006ല്‍ തനിക്ക് ട്രംപുമായി ബന്ധമുണ്ടായിരുന്നെന്നാണ് മക്ഡുഗല്‍ അവകാശപ്പെടുത്തുന്നത്. അതായത് മെലാനിയ ട്രംപ് മകന്‍  ബാരന് ജന്മം കൊടുത്ത അതേസമയത്ത്. 

ഹോട്ടല്‍മുറിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ട ട്രംപ് തനിക്ക് പണം തരാന്‍ ശ്രമിച്ചെന്നും അത് വേദനിപ്പിച്ചെന്നും മോഡല്‍ വെളിപ്പെടുത്തി.ട്രംപിന്‍റെ ഭാര്യയോട് മാപ്പു പറയാനും മക്ഡുഗല്‍ തയാറായി. ഈ ബന്ധം പുറത്തു പറയാത്ിരിക്കാന്‍  മക്ഡുഗലിന് പണം നല്‍കുന്നതുസംബന്ധിച്ച് 2016ല്‍ ട്രംപുമായി നടത്തിയ സംഭാഷണങ്ങളാണ് അഭിഭാഷകന്‍ റെക്കോര്‍ഡ് ചെയ്തത്. 

തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഇത്തരം കാര്യങ്ങള്‍ക്ക് പണം ചി്ലവിട്ടിട്ടുണ്ടോ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. ട്രംപും കോയനുമായി സംസാരിച്ചിട്ടുണ്ട് എന്നത് അദ്ദേഹ്തതിന്‍റെ അഭിഭാഷകന്‍ നിഷേധിച്ചില്ല.  പക്ഷേ വിശദീകരണം മറ്റൊന്നാണ്.  മക്ഡുഗലിന്‍റെ ജീവിതകഥപ്രസിദ്ധീകരിക്കുിന്നതിനുള്ള അവകാശം അമേരിക്കന്‍ ടാബ്ലോയിഡായ എന്‍ക്വയറെര്‍ നേടിയി്രുന്നു.  തിരഞ്ഞെടുപ്പില്‍ ട്രംപിനെ പിന്തുണച്ചിരുന്ന പത്രം പക്ഷേ അത് പ്രസിദ്ധീകരിച്ചില്ല. പത്രത്തിന്‍റെ പണമിടപാട് സംബന്ധിച്ചാണ് ടേപ്പിലുള്ള സംഭാഷണമെന്നാണ് വൈറ്റ്ഹൗസ് ഇപ്പോള്‍ വിശദീകരിക്കുന്നത്. എന്നാല്‍ മക്ഡുഗല്‍ ഇത് നിഷേധിച്ചു. 

അഭിഭാഷകന്‍ തന്‍റെ കക്ഷിയുമായുള്ള സംഭാഷണം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുന്നതു തന്നെ വിചിത്രമാണനെന്ു പറഞ്ഞ പ്രസിഡന്‍റ് മോഡലുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ അവഗണിച്ചു.

ഒരുകാലത്ത് ട്രംപിന്‍റെ വിശ്വസ്ഥനായിരുന്ന മൈക്കല്‍ കോയന്‍റെ വീട്ടിലും ഓഫീസിലുമായി നടത്തിയ റെയ്ഡുകളില്‍ 12 ടേപ്പുകളാണ് എഫ്ബിഐ പിടിച്ചെടുത്തത്.  പണിടപാട് സ്ഥിരീകരിച്ചാല്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടു എന്ന് തെളിയിക്കാനാവും. പക്ഷേ അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണത്തെ കോടതി തെളിവായി സ്വീകരിക്കുമോ എന്നതും വ്യക്തമല്ല. ട്രംപിനു വേണ്ടി വെടിയുണ്ടകളേറ്റുവാങ്ങാനും തയാറാണ് എന്ന് പ്രഖ്യാപിച്ചിരുന്നയാളാണ് മൈക്കിള്‍കോയെന്‍. പക്ഷേ സ്റ്റോര്‍മി ഡാനിയല്‍സ് വിഷയത്തില്‍ ഏപ്രിലില്‍ എഫ്ബിഐ നടത്തിയ റെയ്ഡോടെ ഈ ബന്ധം ഉലഞ്ഞു.

പ്രസിഡന്‍റ് കൈവിട്ടെന്ന് മനസിലായതോടെ എഫ്ബിഐയുമായി സഹകരി്കകാന്‍ തയാറാണെന്ന് കോയെന്‍ വ്യക്തമാക്കി. പ്രസിഡന്‍റ് ട്രംപിന്‍റെ അവിഹിത ബന്ധങ്ങള്‍ ദിനം പ്രതി അമേരിക്കന്‍ മാധ്യമങ്ങളിലെ തലക്കെട്ടുകളാുന്നതിനിടെയാണ് നഗ്നചിത്ര നായിക സ്റ്റോമി ഡാനിയല്‍സിന്‍റെ അറസ്റ്റുണ്ടാകുന്നത്. ട്രംപുമായുള്ള ബന്ധം പുറത്തുപറയാതിരിക്കാന്‍ മൈക്കിള്‍ കോയന്‍ പണം നല്‍കി സ്വാധിനിച്ചു എന്ന് ആരോപണമുന്നയിച്ച വ്യക്തിയാണ് സ്റ്റോമി ഡാനിയല്‍സ്. കൊളംബസിലെ നിശാ ക്ലബ്ലില്‍ നഗ്നതാപ്രദര്‍ശനം നടത്തുന്നതിനിടെയാണ് അറസ്റ്റുണ്ടായത്. സൈറന്‍സ് ജന്‍റില്‍മാന്‍സ് ക്ലബിലേക്ക് കാണികളെന്ന ഭാവത്തില്‍ എത്തിയകൊളംബിയ പൊലീസ് ഡാനിയല്‍സ് ഉള്‍പ്പെടെ നാലു സ്്ത്രീകളെ അറസ്റ്റു ചെയ്തു. ന്ഗനനൃത്തത്തിനിടെ കാണിുകള്‍ക്ക് മാറില്‍ സ്പര്‍ശിക്കാന്‍ അനുമതി നല്‍കി എന്നതായിരുന്നു കുറ്റം. 

ശരീരത്തില്‍ സ്പര്‍ശിക്കാന്‍ കാണികളെ ക്ഷണിക്കുന്നത് കുറ്റകരമാണ്. നിയമവിരുദ്ധ ലൈംഗികവൃത്തിയാണ് ഡാനിയല്‍സിനുമേല്‍ ചുമത്തിയ കുറ്റം.  എന്നാല്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ ഡാനിയല്‍സിനെ ചതിക്കുകയായിരുനന്നു എന്ന് അവരുടെ അഭിഭാഷകന്‍ മൈക്കല്‍ അവനാറ്റി ആരോപിച്ചു. പൊലീസുകാരാണ് കാണികളെന്ന മട്ടില്‍ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചത്. അധികാര ദുര്‍വിനിയോഗമാണ് നടിയുടെ അറസ്റ്റിലൂടെ ട്രംപ് സര്‍ക്കാരിന്‍റെ അധികാര ദുര്‍വിനിയോഗമാണ് വ്യക്തമാവുന്നതെന്ന് അഭിഭാഷകന്‍ തുറന്നടിച്ചു. 

പ്രതിഷേധങ്ങള്‍ ശക്തമായതോടെ പിറ്റേന്നുരാവിലെ ഡാനിയല്‍സിനെ പൊലീസ് വിട്ടയച്ചു.ക്ലബുകളിലെ സ്ഥിരം പ്രകടനക്കാര്‍ക്ക് മാത്രമാണ് നിയമം ബാധകമാവുക എന്നായിരുന്നു വിശദീകരണം.  സൈറന്‍സ് ക്ലബില്‍ പ്രത്യേക ക്ഷണിതാവായി എത്തിയതായിരുന്നു ഡാനിയല്‍സ്. തെറ്റുപറ്റിയെന്ന് ഏറ്റു  പറഞ്ഞ് തലയൂരി കൊളംബിയ പൊലീസ്. ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്‍ 180 ദിവസം ജയിലില്‍ കഴിയേണ്ടി വരുമായിരുന്നു ഡാനിയല്‍സിന്. അബദ്ധം പിണഞ്ഞതാണെന്ന് പൊലീസ് ആവര്‍ത്തിക്കുമ്പോഴും സൈറന്‍സ് ക്ലബില്‍  എന്തിനാണ് ഉദ്യോഗസ്ഥര്‍ നുഴഞ്ഞുകയറിയത് എന്നത് ദുരൂഹമായി തുടരുന്നു. 

MORE IN LOKA KARYAM
SHOW MORE